Entertainment

സന്ദീപ് ബാലകൃഷ്ണനായി മോഹന്‍ ലാല്‍; സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ ആരംഭിച്ചു

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്‌ളാവില്‍ തികച്ചും ലളിതമായ ചടങ്ങില്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്ന് ആദ്യ ഭദ്രദീപം […]

Keralam

തൃശൂരില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു.അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ലഹരി അടിപ്പെട്ടാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.  ഞായറാഴ്ച രാത്രിയാണ് അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി നെയാണ് 24 വയസ്സുകാരന്‍ മകന്‍ മുഹമ്മദ് ആക്രമിച്ചത്. മുഹമ്മദ് ലഹരി […]

Keralam

മിഹിറിന്റെ അനുഭവം മറ്റു കുട്ടികള്‍ക്കും ഉണ്ടായി, സ്‌കൂള്‍ ഇതുവരെ എന്‍ഒസി ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി മിഹിറിന്റെ അനുഭവം മറ്റ് വിദ്യാര്‍ഥികള്‍ക്കും ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഈ സ്‌കൂളിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇതുവരെ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിലെ […]

Keralam

കിഫ്ബി വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍; ടോളിന്റെ പേരില്‍ ആശങ്ക പരത്തേണ്ടെന്ന് ധനമന്ത്രി; നിയമസഭയില്‍ കിഫ്ബി പോര്

കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അതുപറഞ്ഞ ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബിക്ക് വരുമാനദായകമായ പദ്ധതികള്‍ വേണ്ടതുണ്ടെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിഫ്ബി വെന്റിലേറ്ററില്‍ ആണെന്നും ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. കിഫ്ബി പദ്ധതികള്‍ താളം […]

Keralam

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാനുള്ള അനുമതിക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ […]

India

സമ്മര്‍ദ്ദത്തിന് അടിപ്പെടരുത്, പരീക്ഷകളെ എല്ലാത്തിന്റെയും അവസാനമായി കാണരുത്; ‘പരീക്ഷാ പേ ചര്‍ച്ച’യില്‍ മോദി

ന്യൂഡല്‍ഹി: പരീക്ഷയുടെ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുമായി പരീക്ഷാ പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ജ്ഞാനം’ (അറിവ്), പരീക്ഷ എന്നിവ രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. പരീക്ഷകളെ ജീവിതത്തിലെ എല്ലാത്തിന്റെയും അവസാനമായി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകളാണ് എല്ലാം എന്ന ആശയത്തില്‍ […]

Keralam

കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു

കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു. ക്യാന്‍സര്‍ അതിജീവിതയായ ജോളി മധുവാണ് മരിച്ചത്. സെക്ഷന്‍ ഓഫീസറായിരുന്നു. സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സകയിലായിരുന്നു. കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്. വിധവയും അര്‍ബുദ ബാധിതയുമായ ജോളി മധുവിന് അവശേഷിക്കുന്നത് […]

Keralam

പാതി വില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, ഡിജിപി ഉത്തരവിറക്കി; 34 കേസുകള്‍ കൈമാറി

തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടാതെ […]

Business

ഇതെവിടെ ചെന്ന് നില്‍ക്കും? സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; ഒരാഴ്ചക്കിടെ പവന് കൂടിയത് 2200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.  കഴിഞ്ഞ മാസം 22നാണ് പവന്‍ […]

Keralam

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട് സ്വദേശി ആബില്‍ എന്നിവരാണ് പിടിയിലായത്.  മലപ്പുറം ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി അജ്മല്‍ പതിനഞ്ച് വയസുകാരിയെ പരിചയപ്പെടുകയും […]