Business

വീണ്ടും കൂപ്പു കുത്തി രൂപ; ഡോളറിന് എതിരെ 45 പൈസയുടെ ഇടിവ്

മുംബൈ: ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ […]

Keralam

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍- എഞ്ചിനീയറിങ്ങ് കോഴ്‌സുകളടക്കം നടത്താന്‍ അനുമതി നല്‍കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍പ് ബില്ലില്‍ ആശങ്കയറിയിച്ച സിപിഐ മന്ത്രിമാരുമായി ഇന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു ചര്‍ച്ച നടത്തും. […]

Keralam

ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം

ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം. അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത ഗിരീഷ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. മനസ്സിന്റെ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി പോല്‍ തങ്ങിനില്‍ക്കുന്നുണ്ട് ഇപ്പോഴും ആ ഗാനങ്ങള്‍. കവി വിട പറഞ്ഞ് വര്‍ഷങ്ങളേറെ കഴിഞ്ഞു. പക്ഷെ മലയാളി ഹൃദയം തൊട്ട ആ […]

Keralam

കളമശേരി സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് അയച്ചിരുന്നു; ഇന്റര്‍ പോളിന്റെ സഹായത്തോടെ തുടരന്വേഷണം

കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡോമാനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് അയച്ചിരുന്നു എന്ന് കണ്ടെത്തല്‍. ചിത്രങ്ങള്‍ അടക്കം അയച്ചു നല്‍കിയാതയാണ് വിവരം. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.  കഴിഞ്ഞദിവസമാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ […]

Keralam

‘വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു’; സിപിഐഎം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം

രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ലെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. പ്രകടന പത്രികയില്‍ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേടിന് കാരണക്കാര്‍ ജില്ലാ നേതൃത്വമെന്നും വിമര്‍ശനം ഉയര്‍ന്നു.  കരുവന്നൂര്‍ വിഷയത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ സിപിഐഎം […]

Keralam

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം […]

Keralam

യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’; മാർച്ച് 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ ആശയങ്ങളുടെ വൈവിദ്ധ്യങ്ങളെ ഒരു കുടക്കിഴീൽ അണിനിരത്തി കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡി.വൈ.എഫ്.ഐ. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫോർട്ട്‌ കൊച്ചിയിൽ  ഡി.വൈ.എഫ്.ഐ […]

Keralam

‘പാതി വില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന് നിർണായക പങ്കുണ്ട്, പിണറായി സംരക്ഷിക്കുന്നു, ബിജെപി – സിപിഐഎം ബന്ധം വ്യക്തം’; സന്ദീപ് വാര്യർ

ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാതി വില തട്ടിപ്പിൽ രാധാകൃഷ്ണന് നിർണായക പങ്കുണ്ട്. രാധാകൃഷ്ണനെതിരെ എന്തുകൊണ്ട് പോലീസ് കേസ് എടുക്കുന്നില്ല. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടത് കൊണ്ട്. എ എൻ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. […]

District News

‘ക്രൈസ്തവ സമൂഹത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നു, കര്‍ഷകരെ മാനിക്കുന്നില്ല’; മാര്‍ തോമസ് തറയില്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റം നടത്താന്‍ തീരുമാനം. ഫെബ്രുവരി 15ന് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളികളില്‍ ഇടയ ലേഖനം വായിച്ചു. പ്രശ്‌നം പരിഹരിക്കാതെ രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മാര്‍ തോമസ് […]

Technology

കേരളത്തിൽ 5000 4G ടവറുകളുമായി ബിഎസ്എൻഎൽ, ഉപയോക്താക്കൾക്ക് ഇനി വേഗതയേറിയ ഡാറ്റാ സേവനങ്ങൾ

ഒരു കാലത്ത് മോശം നെറ്റ് വർക്ക് കാരണം ബിഎസ്എൻഎൽ ഒരുപാട് പഴി കേട്ടിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ പഴങ്കഥ ആകുകയാണ്. ഇനി മുൻപത്തെക്കാൾ വേഗതയിൽ കേരളത്തിൽ പലയിടത്തും ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകും. കാരണം കേരളത്തിലെ 5000 ബിഎസ്എൻഎൽ ടവറുകളിൽ തദ്ദേശീയ 4ജി ടെക്നോളജി ഇൻസ്റ്റാൾ ചെയ്തതായി ബിഎസ്എൻഎൽ […]