India

ഛത്തീസ് ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍: 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് […]

Technology

നിർമ്മിത ബുദ്ധി രംഗത്ത് പോരാട്ടം മുറുകുന്നു; ചെലവുകുറഞ്ഞ സേവനങ്ങളുമായി ഗൂഗിളും ഓപ്പൺ എഐയും

നിർമ്മിത ബുദ്ധി (AI) രംഗത്ത് മത്സരങ്ങൾ കടുക്കുകയാണ്. ചൈനയുടെ ഡീപ് സീക്ക് കുറഞ്ഞ ചിലവിൽ സേവനങ്ങൾ നൽകി രംഗത്തേക്ക് വന്നതോടെയാണ് ഈ പോരാട്ടത്തിന് ചൂടുപിടിക്കുന്നത്. ഡീപ് സീക്കിനെ വെല്ലുവിളിക്കാൻ ഗൂഗിളിന്റെ ജെമിനിയും ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയും കിണഞ്ഞു ശ്രമിക്കുകയാണ്. കൂടുതൽ സൗജന്യ സേവനങ്ങളും വേഗത്തിലുള്ള ഉപഭോക്തൃ സേവനങ്ങളുമായി […]

Keralam

ജനപ്രതിനിധികള്‍ക്ക് ‘സമ്മാനപ്പൊതി’യായി 45 ലക്ഷം കൊടുത്തു, പാര്‍ട്ടി തലപ്പത്തുള്ളവര്‍ക്കും പണം നല്‍കി; അനന്തു കൃഷ്ണന്റെ ഐപാഡില്‍ നിര്‍ണായക വിവരങ്ങള്‍

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളുമെന്ന് തെളിയിച്ച് പ്രതി അനന്തുകൃഷ്ണന്റെ ഐപാഡില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. ചില എംഎല്‍എമാരുടെ ഓഫിസുകളിലും എംപിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും പ്രതി അനന്തുകൃഷ്ണന്‍ പണമെത്തിച്ചതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇടപാടുകളുടെ രേഖകള്‍ ഐപാഡില്‍ ശേഖരിച്ചതാണ് ജനപ്രതിനിധികള്‍ക്കും കുരുക്കായിരിക്കുന്നത്. അനന്തുവിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്. […]

Keralam

‘തികച്ചും സ്വേച്ഛാദിപത്യ നിലപാടാണ് ട്രംപിന്റെ വരവോടു കൂടി സ്വീകരിക്കുന്നത്, Al ക്കെതിരെ വലിയ സമരം ശക്തിപ്പെടും’; എം വി ഗോവിന്ദൻ

സിപിഐഎം തൃശൂർ സമ്മേളനത്തിന് തുടക്കം. കുന്നംകുളം ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സിപിഐഎം ജില്ലാ സമ്മേളനങ്ങളിൽ അവസാനത്തെ സമ്മേളനമാണ് തൃശൂരിലേത്. പാര്‍ട്ടി സമ്മേളനം പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കല്‍ മാത്രമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ വിദ്യാഭ്യാസത്തിന് ഉതകുന്ന രീതിയിലുള്ള […]

India

ഡൽഹി സെക്രട്ടേറിയറ്റിൽ ഫയലുകളും രേഖകളും പുറത്ത് കൊണ്ടുപോകുന്നതിന് നിരോധനം, പരിശോധനയ്ക്കുശേഷം മാത്രം പ്രവേശനം; ഉത്തരവിറക്കി പൊതുഭരണ വകുപ്പ്

അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് പുറത്തേക്ക് ഫയലുകൾ, രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവ കൊണ്ടുപോകുന്നത് ഡൽഹി സെക്രട്ടേറിയറ്റ് നിരോധിച്ചു. വ്യക്തികൾക്ക് പരിസരത്തേക്ക് പ്രവേശനം നിയന്ത്രിക്കുകയും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്തു. ഒരു ദശാബ്ദ കാലത്തെ ഭരണത്തിനുശേഷം ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തിനിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക വിജയം നേടിയ സാഹചര്യത്തിലാണ് ഈ […]

India

ഏഴാം ക്ലാസ് വിദ്യാർത്ഥികളോട് കൊടും ക്രൂരത! വനത്തില്‍ 2 പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍, സംഭവം ഒറീസയില്‍

ഒറീസയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളോട് കൊടും ക്രൂരത.മാൽകൻഗിരിയിലെ വനത്തിൽ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച സ്‌കൂൾ വിട്ട് പെണ്‍കുട്ടികള്‍ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസില്‍ പരാതി നൽകിയിരുന്നു. സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇരുവരും ഒറീസയിലെ സ്കൂളില്‍ […]

India

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ വീണ്ടും കേസ്. ഒഡിഷ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഝാര്‍സുഗുഡ ജില്ലയിലെ ബിജെപി, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വടക്കന്‍ റേഞ്ച് ഐജിപി ഹിമാന്‍ഷു ലാല്‍ അറിയിച്ചു. […]

Keralam

‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടാന്‍ കര്‍ഷകന്റെ കഴുത്തുഞെരിക്കുന്നു’; ഭൂനികുതി വര്‍ധനക്കെതിരെ മാര്‍ ജോസഫ് പാംപ്ലാനി

സംസ്ഥാന ബജറ്റിലെ ഭൂനികുതി വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഭൂനികുതി വര്‍ധനവ് കര്‍ഷക വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം ആഞ്ഞടിച്ചു. കര്‍ഷകന്റെ കൃഷിഭൂമിയുടെ നികുതി വര്‍ധിപ്പിക്കുന്നത് സംസ്ഥാന […]

District News

കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം : ജില്ലയിലെ രണ്ട് നിരന്തര കുറ്റവാളികളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി.മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്(33) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് […]

India

2020 കലാപത്തിന്റെ മുറിവുണങ്ങാത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍വിജയം: നാലില്‍ മൂന്നിടത്തും താമര

അഞ്ച് വര്‍ഷം മുമ്പ് കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയാണ് മുന്നില്‍. മുസ്തഫബാദിലും കരാവല്‍ നഗറിലുമാണ് ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയത്. അഞ്ച് തവണ എംഎല്‍എയായിരുന്ന മോഹന്‍ സിംഗ് ബിഷ്ടിനെ മുസ്തഫബാദിലും കപില്‍ മിശ്രയെ കലാവില്‍ നഗറിലും മത്സരിപ്പിച്ച് […]