Keralam

‘ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം; ആളുകളുടെ പണം തിരിച്ചു കിട്ടാന്‍ നിയമപരമായി ശ്രമിക്കും’; നജീബ് കാന്തപുരം

പാതി വില തട്ടിപ്പില്‍ ‘മുദ്ര’ ചാരിറ്റബിള്‍ സൊസൈറ്റിക്കും തനിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആണെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. മന്ത്രി വി ശിവന്‍ കുട്ടിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് ഇവരുമായി സഹകരിച്ചത്. ആളുകളുടെ പണം തിരിച്ചു കിട്ടാന്‍ നിയമപരമായി ശ്രമിക്കുമെന്നും അല്ലെങ്കില്‍ ഏതു വിധേനയും അതെല്ലാം […]

Movies

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്നു

“ലൗ ആക്ഷൻ ഡ്രാമ”, “പ്രകാശൻ പറക്കട്ടെ” എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലേക്ക്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ […]

Keralam

സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില, ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ നാളെ (ഫെബ്രുവരി 9) ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ […]

India

‘അമ്മാവന്റെ വിചിത്ര നിര്‍ദേശം, വരന് മോശം സിബില്‍ സ്‌കോര്‍’; വിവാഹത്തിൽ നിന്ന് പിന്മാറി വധുവിന്റെ കുടുംബം

വരന് സിബില്‍ സ്‌കോര്‍ കുറവന്നു പറഞ്ഞ് വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറി. മഹാരാഷ്ട്രയിലെ മുര്‍തിസപുരിലാണ് സംഭവം. ഇരുവീട്ടുകാരുടെയും വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാറായപ്പോഴാണ് വധുവിന്‍റെ അമ്മാവന്‍ വിചിത്ര നിര്‍ദേശം മുന്നോട്ടുവച്ചത്. സിബില്‍ സ്‌കോര്‍ ചെക്കുചെയ്യണമെന്ന് അമ്മാവന്‍ നിര്‍ബന്ധം വച്ചു. സിബില്‍ സ്‌കോര്‍ പരിശോധിക്കവേയാണ് വരന് നിരവധി ലോണുകളുള്ളതും തിരിച്ചടവ് […]

Keralam

വൈദ്യപരിശോധന നടത്തിയതില്‍ ഉള്‍പ്പെടെ വീഴ്ച; കോഴിക്കോട് മെഡിക്കല്‍ കോളജ് ICU പീഡന കേസില്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവ് ഉണ്ടായിട്ടും നീതി ലഭിച്ചില്ലെന്ന് അതിജീവിത പറഞ്ഞു.  വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ […]

India

മത്സരിച്ച ആറ് സീറ്റിലും 500 വോട്ടുകള്‍ തികച്ചു നേടാനായില്ല; നോട്ടയ്ക്കും പിന്നില്‍; ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ സ്ഥിതി ഇങ്ങനെ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കനത്ത നാണക്കേട്. ആറ് സീറ്റില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ചു നേടാന്‍ ആയില്ല. ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും ഏറെ പിന്നിലാണ് ഇടത് പാര്‍ട്ടികള്‍. ദേശീയ പാര്‍ട്ടിയായ സിപിഐഎം രണ്ട് സീറ്റുകളില്‍ ആണ് ഡല്‍ഹി നിയമ സഭ […]

Local

അതിരമ്പുഴ കോട്ടയ്ക്കുപുറം സെൻ്റ് മാത്യുസ് ദൈവാലയത്തിൽ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന കുടുംബ അഭിഷേകാഗ്നി കൺവെൻഷൻ നാളെ

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെൻ്റ് മാത്യുസ് ഇടവക ദൈവാലയത്തിൽ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന കുടുംബ അഭിഷേകാഗ്നി കൺവെൻഷൻ നാളെ. പ്രമുഖ വചനപ്രഘോഷകരായ ഫാ. സേവിയർ ഖാൻ വട്ടായിയിലും ഫാ.സോജി ഒരിക്കലും നേതൃത്വം നൽകുന്ന കുടുംബ അഭിഷേകാഗ്നി കൺവെൻഷൻ നാളെ വൈകുന്നേരം നാലരക്ക് ആരംഭിക്കും. വൈകിട്ട് നാലരക്ക് വിശുദ്ധ കുർബാന തുടർന്ന് […]

Keralam

ആംആദ്മി പാർട്ടിയുടെ തകർച്ചയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

ആംആദ്മി പാർട്ടിയുടെ തകർച്ചയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഡൽഹിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല, അർബ്ബൻ നക്സലുകളും “കൾച്ചറൽ” മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കാലം കരുതിവച്ച കാവ്യനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം ഭരിക്കുന്ന […]

Keralam

പാതി വില തട്ടിപ്പ് ആസൂത്രിത കൊള്ള; സര്‍ക്കാര്‍ കുറ്റക്കാരെ പിടിക്കാതെ വഞ്ചിതരായ എന്‍ജിഒകള്‍ക്ക് പിന്നാലെ: നജീബ് കാന്തപുരം

മലപ്പുറം: പാതി വില തട്ടിപ്പ് കേരളത്തിലുടനീളം, ഒരു ഗ്രാമം പോലും ഒഴിയാതെ നടത്തിയ ആസൂത്രിതമായ കൊള്ളയാണെന്ന് നജീബ് കാന്തപുരം എംഎല്‍എ. കോടികളുടെ അഴിമതിയാണിത്. സാധാരണ മനുഷ്യരുടെ കീശയില്‍ നിന്നും വലിയ തോതില്‍ പണം തട്ടിയെടുത്ത കുറ്റകൃത്യമാണിത്. ഇതില്‍ പങ്കാളികളായ കുറ്റക്കാരെ കണ്ടുപിടിക്കാതെ, ഇരകളായ എന്‍ജിഒകളെ തേടിയാണ് സര്‍ക്കാര്‍ പോകുന്നതെന്ന് […]

Keralam

എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അത് നിര്‍ത്തിവെക്കേണ്ട കാര്യമില്ല. ആ പ്രക്രിയ മുന്നോട്ടുപോകുമ്പോള്‍ തന്നെ വിഷയത്തില്‍ ആരൊക്കെയായി ചര്‍ച്ച നടത്തണോ, അതു നടത്തി മുന്നോട്ടു പോകും. എം വി ഗോവിന്ദന്‍ പറഞ്ഞു. ഒയാസിസ് […]