India

ചിട്ടയായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവിലേക്കുള്ള ബിജെപി നീക്കങ്ങൾ

നിറം മങ്ങിയ ലോക്സഭാതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, നിയമസഭാ തിരഞ്ഞെടുപ്പുകളിലൂടെ കരുത്തുകൂട്ടുകയാണ് ബിജെപി. ചിട്ടയായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും, രാഷ്ട്രീയസാഹചര്യങ്ങൾക്കൊത്ത് പ്രചാരണവിഷയങ്ങൾ തീരുമാനിച്ചതും ബിജെപിയുടെ വിജയങ്ങളുടെ മാറ്റ് കൂട്ടി. മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കുമൊപ്പം ഡൽഹിയും ബിജെപിയേട് ചേർന്നുനിന്നതിന് കാരണവും ഇതുതന്നെ. ബിജെപിയുടെ നിറം മങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പ് ജയം ആത്മവിശ്വാസമേകിയത് പ്രതിപക്ഷസഖ്യമായ ഇന്ത്യാമുന്നണിക്കായിരുന്നു. […]

India

രാജ്യ തലസ്ഥാനത്ത് ഇനി താമരക്കാലം: മോദി പ്രഭാവത്തിൽ ഡൽഹി പിടിച്ച് ബിജെപി

27 വർഷങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. 2015ലും 2020ലും വാശിയേറിയ പോരാട്ടങ്ങൾ ബിജെപി നടത്തിയെങ്കിലും മികച്ച പ്രകടനം എന്ന നിലയിലേക്ക് എത്താൻ കഴിഞ്ഞില്ല. എന്നാൽ മൂന്നാം മോദി സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്തിയതോടെ ഡൽ​ഹി നിയമസഭയിലും പൊട്ടിത്തെറികൾക്ക് വഴിവെച്ചു. ഡൽ‌ഹി നിയമതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യ […]

India

‘കൈ’വിട്ട് ഡൽഹി; അക്കൗണ്ട് തുറക്കാനാവാതെ കോൺഗ്രസ്

ഡൽ​ഹിയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വീണ്ടും കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷവച്ച പാർട്ടിയെ ഇത്തവണയും രാജ്യതലസ്ഥാനം പിന്തുണച്ചില്ല. ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 1998 മുതൽ തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച പാർട്ടി, 2013 മുതൽ തളർച്ചയിലാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും […]

India

ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ

ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം അത് […]

Keralam

വയനാട് പുനരധിവാസം; ഗുണഭോക്തൃ പട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎ അംഗീകാരം, ആദ്യപട്ടികയില്‍ 242 പേര്‍

കോഴിക്കോട്: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലെ ദുരന്ത ബാധിതർക്കായി കൽപ്പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്‍റെ നവീകരിച്ച ഗുണഭോക്തൃ പട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ട പട്ടികയിൽ 242 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്‌. ചൂരൽമല വാർഡിലെ 108 പേരും അട്ടമല വാർഡിലെ 51 പേരും മുണ്ടക്കൈ വാർഡിലെ 83 പേരുമാണ് […]

India

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ‍കുതിപ്പ് തുടർന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ‍കുതിപ്പ് തുടർന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. എഎപി നേതാവ് മനീഷ് സിസോദിയയും ജംഗ്പുര സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി […]

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ മുന്നേറ്റം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ മുന്നേറ്റം തുടരുന്നു. പവന് 120 രൂപ ഉയര്‍ന്ന് 63,560ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 15 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7945 രൂപ. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു […]

India

ഡൽഹിയിൽ എഎപിക്ക് അടിപതറുന്നു; ബിജെപി ലീഡ് കേവലഭൂരിപക്ഷം കടന്നു

ഡൽ​ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറിൽ എഎപിക്ക് തിരിച്ചടി. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. പോസ്റ്റൽ വോട്ടുകളിൽ ബിജെപി തുടർന്ന ആധിപത്യം ഇവിഎം എണ്ണിതുടങ്ങിയപ്പോഴും തുടർന്നു. അവസാന ലീ‍ഡ് നില അനുസരിച്ച് 42 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. എഎപി 29 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺ​ഗ്രസിന് […]

Keralam

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സിപിഎം […]

India

ഡല്‍ഹിയില്‍ വോട്ടെണ്ണൽ ആരംഭിച്ചു; എഎപിയും ബിജെപിയും ഒപ്പത്തിനൊപ്പം, കോണ്‍ഗ്രസിന് ആദ്യറൗണ്ടില്‍ മുന്നേറ്റമില്ല

ഡൽഹി നിയമസഭയിലേക്ക്‌ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യഫലസൂചനകളിൽ ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പമാണ്. 70 അംഗ നിയമസഭയിലേക്ക്‌ 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ വിജയിച്ചാണ്‌ എഎപി ഭരണമുറപ്പിച്ചത്‌. 2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക്‌ […]