Keralam

ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് സിറ്റിസണ്‍ ബജറ്റ് അവതരിപ്പിക്കും: ധനമന്ത്രി

ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് സിറ്റിസണ്‍ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ ബജറ്റിലെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന രേഖയാണ് സിറ്റിസണ്‍ ബജറ്റ്. ലിംഗനീതിയ്ക്കും ശിശുസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന ജെന്‍ഡര്‍ ആന്‍ഡ് ചൈല്‍ഡ് ബജറ്റിന് പുറമെ പരിസ്ഥിതി ബജറ്റും ഗവേഷണ […]

General

സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; 28 ആപ്പുകളില്‍ സ്പാര്‍ക്ക്കാറ്റ് വൈറസ്, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളെ ആക്രമിക്കുന്ന അപകടകാരിയായ സ്പാര്‍ക്ക്കാറ്റ് മാല്‍വെയര്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഡിവൈസുകളെ ഈ വൈറസ് ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, സ്പാര്‍ക്ക്കാറ്റിന് ക്രിപ്റ്റോകറന്‍സി വാലറ്റ് റിക്കവറി ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും. കാസ്പെര്‍സ്‌കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, […]

Keralam

നിര്‍മ്മാണം പാടില്ല, കൃഷി ചെയ്യണം; ബ്രൂവറി പ്ലാന്റിനായി ഒയാസീസ് സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷ റവന്യൂവകുപ്പ് തള്ളി

പാലക്കാട്: ബ്രൂവറി പ്ലാന്റിനായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നാല് ഏക്കറില്‍ നിര്‍മ്മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്‍ഡിഒയാണ് തള്ളിയത്. ഭൂവിനിയോഗ നിയമത്തിൽ ഇളവ് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എലപ്പുള്ളിയിൽ 24 ഏക്കർ […]

Keralam

‘കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചതുകൊണ്ടാണ് ക്ഷേമപെൻഷൻ ഉയർത്താൻ കഴിയാത്തത്’: ധനമന്ത്രി

കേരളത്തിൻ്റെ ധനസ്ഥിതിയിൽ പുരോഗതി ഉണ്ട് എന്നാണ് ബജറ്റിൽ വ്യക്തമാക്കിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൻറെ ഭാവി വികസനത്തിനുള്ള ഒട്ടനവധി പദ്ധതികൾ ബജറ്റിൽ ഉണ്ട്. പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കപട കാര്യങ്ങളോ ഇല്ലാത്ത കാര്യങ്ങളോ അല്ല ബജറ്റിൽ അവതരിപ്പിച്ചത്. ഭൂനികുതി ഉയർത്തിയത് സാധാരണക്കാരെ ബാധിക്കില്ല.ടോൾ […]

Keralam

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ് കുഞ്ഞ് മരിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ മൂന്ന് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിദാന്‍ ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപമാണ് അപകടം ഉണ്ടായത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keralam

‘ബജറ്റിൽ പറയുന്നത് കേന്ദ്ര ആവിഷ്കൃത പദ്ധതികളെ പറ്റി, കേന്ദ്രം നൽകിയ തുകയിൽ ചെറിയ തുക മാത്രം കൂട്ടി അവതരിപ്പിച്ചു’; കെ സുരേന്ദ്രൻ

ജനങ്ങളെ നിരാശയിലാക്കുന്ന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ഇല്ല. മൈതാനത്തെ പ്രസംഗം പോലെയുള്ള ബജറ്റ്. ഒരു മുന്നരുക്കവും നടത്താതെ ഉള്ള ബജറ്റ്. തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ ഒന്നും ഇല്ല. കാർഷിക മേഖലക്ക് ഒന്നും ഇല്ല. പ്രവാസിയുടെ ഉന്നമനത്തിന് ഒന്നും ഇല്ല. […]

Keralam

വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതി പ്രഖ്യാപിച്ചു; ഭൂമി വാങ്ങാന്‍ കിഫ്ബി വഴി 1000 കോടി

വിഴിഞ്ഞത്തെ വികസനത്തിനായി ബജറ്റില്‍ സമഗ്ര പദ്ധതികളാണ് പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി ഭൂമിവാങ്ങാന്‍ കിഫ്ബി വഴി 1000 കോടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.  എന്‍എച്ച് […]

Keralam

സൈബര്‍ അധിക്ഷേപവും വ്യാജവാര്‍ത്തയും തടയാന്‍ സൈബർ വിം​ഗ്, രണ്ടുകോടി അനുവദിച്ചു

സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിം​ഗ് ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി […]

Keralam

ഭൂനികുതി കൂടും; സ്ലാബുകളില്‍ 50% വരെ വര്‍ധന

സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.  പഞ്ചായത്തിന് കീഴിലുള്ള മേഖലകളില്‍8.1 ആര്‍ […]

Keralam

‘പൊള്ളയായ ബജറ്റ്, പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി’: വി.ഡി സതീശൻ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള ബജറ്റല്ലെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.യാഥാർഥ്യബോധമില്ലാത്ത ബജറ്റ്. ബജറ്റ് ഓർഡർ ചെയ്യാതെയാണ് അവതരിപ്പിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്ലാൻ ബി എന്നത് പ്ലാൻ […]