Keralam

ശമ്പള പരിഷ്‌കരണ കുടിശിക 2 ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കും: ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു പിഎഫില്‍ ലയിപ്പിക്കുമെന്ന് ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് 1900 കോടി രൂപ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. […]

Keralam

‘അതിവേഗ റെയില്‍ പാതയ്ക്കായി ശ്രമം തുടരും, തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ സഹായം തേടും’; കെ.എൻ ബാലഗോപാൽ

അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർ ലൈൻ എന്ന പരാമർശമില്ലാതെയാണ് അതിവേഗ റെയിലിനെ പറ്റി ധനമന്ത്രി പരാമർശിച്ചത്. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ […]

Local

അതിരമ്പുഴ അൽഫോൻസാ ട്രസ്റ്റിൻ്റെയും സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഫെബ്രുവരി 16ന്

അതിരമ്പുഴ:അൽഫോൻസാ ട്രസ്റ്റിൻ്റെയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഫെബ്രുവരി 16 നടക്കും. രാവിലെ 9 മുതൽ 12 വരെ അതിരമ്പുഴ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കുന്ന ക്യാമ്പ് സഹകരണ – തുറുമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി […]

Keralam

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ; തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ […]

Keralam

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്പള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അത് പിഎഫില്‍ ലയിപ്പിക്കുന്നതാണ്. […]

India

വായ്പ ചെലവ് കുറയുമോ?, പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ; ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാപനം ഇന്ന്

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനം ഇന്ന്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി പലിശനിരക്ക് കുറച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനം നടത്തുമോ എന്ന പ്രതീക്ഷയിലാണ് വിപണി. ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് […]

Keralam

കേരളത്തിനുള്ളത് വലിയ ടൂറിസം സ്വപ്‌നങ്ങള്‍; ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം?

സംസ്ഥാനത്തിന് അധിക വരുമാനം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് വിനോദസഞ്ചാര മേഖല. കേരള ബജറ്റില്‍ വലിയ പ്രതീക്ഷയാണ് വിനോദ സഞ്ചാര മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഉള്ളത്. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള തുകയും വകയിരുത്തും എന്നാണ് പ്രതീക്ഷ.  സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിലെ പ്രധാനപ്പെട്ട ഇടമാണ് വയനാട്. ദുരന്താനന്തരം വയനാടിന്റെ ടൂറിസം […]

Keralam

കോഴിക്കോട് പീഢനശ്രമത്തിനിടെ പെൺകുട്ടി താഴേക്ക് ചാടിയ സംഭവം; പ്രതി വാട്സാപ്പിൽ അയച്ച സന്ദേശം പുറത്ത്

കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍ നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. ഈ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്. വാട്സ് […]

Keralam

ആഴക്കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി അനധികൃത മത്സ്യബന്ധനം: രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴചുമത്തി

തൃശൂര്‍: അഴീക്കോട് തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്സ്മെന്റ് – കോസ്റ്റല്‍ പൊലീസ് സംയുക്ത സംഘം. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കുമെന്നും ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത […]

India

നോയിഡയിലെ നാല് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; ഒമ്പതാം ക്ലാസ് വിദ്യാർഥി പോലീസ് പിടിയിൽ

നോയിഡയിലെ നാല് സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സ്കൂളുകൾക്ക് ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച സ്കൂൾ അഡ്മിനിസ്ട്രേഷൻ ഇമെയിൽ പരിശോധിക്കുകയും ബോംബ് ഭീഷണിയെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘവും അഗ്നിശമന സേനയും ബോംബ് സ്‌ക്വാഡും ഡോഗ് […]