Keralam

‘മച്ചാൻ്റെ മാലാഖ’ നാളെ മുതൽ തിയേറ്ററുകളിൽ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത “മച്ചാൻ്റെ മാലാഖ” നാളെ മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രത്തിന് ശേഷം സൗബിൻ നായകനായി എത്തുന്ന ചിത്രമാണിത്.  അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന […]

Keralam

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വെള്ളനാട് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീക്കുട്ടി – മഹേഷ്‌ ദമ്പതികളുടെ മകൾ ദിൽഷിതയാണ് മരിച്ചത്. വീട്ടിലെ ശുചി മുറിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. ഇളയ സഹോദരിയുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ദിൽഷിത. ഇവർ തമ്മിൽ പേനയ്ക്ക് വേണ്ടി തർക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചു. ഉറിയാക്കോട് […]

Keralam

48 മണിക്കൂറിനകം ഹാജരാകണമെന്ന് നോട്ടീസ്; ആശാ വർക്കേഴ്സിന്റെ സമരത്തിൽ നടപടിയുമായി പൊലീസ്

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരത്തിൽ നടപടിയുമായി പൊലീസ്. മഹാസംഗമത്തിൽ പങ്കെടുത്ത പതിനാല് പേർക്ക് പൊലീസ് നോട്ടീസ് അയച്ചു. ഉദ്ഘാടകൻ ജോസഫ് സി മാത്യു, കെ ജി താര തുടങ്ങിയവരോട് 48 മണിക്കൂറിനകം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. വേതന വർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള ആശാ വർക്കേഴ്സ് […]

Keralam

സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മറുപടി നൽകാൻ ഏഴു ദിവസത്തെ സാവകാശം ഫിലിം ചേംബർ ആന്റണി പെരുമ്പാവൂരിന് നൽകിയിരുന്നു.മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷാമനടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ […]

Keralam

ആശാവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കും; കോണ്‍ഗ്രസ്

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി […]

Keralam

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു; യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനാൽ ബുധൻ (26/02/2025) ഉഷ്ണ തരംഗ സാധ്യതാ- മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിന്‍റെ ഭാഗമായി യെലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും കോഴിക്കോട്, […]

Keralam

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം; കാലാവധി തീര്‍ന്ന വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തില്ല

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യ വ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ ശനിയാഴ്ച മുതലാണ് പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ […]

Uncategorized

‘തമിഴ് ഭാഷ അതിപ്രധാനമായ വികാരം; ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല’; വിജയ്

തമിഴ് ഭാഷ അതിപ്രധാനമായ വികാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് ടിവികെ സമ്മേളനത്തിൽ വിജയ് പറഞ്ഞു. അംഗീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസമേഖലയ്ക്ക് പണം നൽകില്ലെന്ന് കേന്ദ്രം പറയുന്നു. കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുന്നുവെന്ന് വിജയ് ആരോപിച്ചു. എൽകെജി-യുകെജി കുട്ടികൾ വഴക്കിടുന്നത് പോലെയാണെന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ അന്ധർധാര സജീവമെന്നും […]

District News

കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍; എന്‍ഡിഎ വിട്ടെന്ന് സജി മഞ്ഞക്കടമ്പില്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി വി അന്‍വറിനൊപ്പം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജി മഞ്ഞക്കടമ്പില്‍ ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎ മുന്നണി വിട്ടതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ തൃണമൂൽ കോൺ​ഗ്രസുമായി ചേര്‍ന്ന് […]

Keralam

രണ്ടും കൽപ്പിച്ച് ശശി തരൂർ; തള്ളാനും കൊള്ളാനുമാകാതെ കോൺ​ഗ്രസ്; KPCCയിൽ നേതൃമാറ്റിത്തിന് ഹൈക്കമാൻഡ്

കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തുവന്ന തരൂരിനെ ഇനി കോൺഗ്രസ് എന്തു ചെയ്യും. തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണിപ്പോൾ കോൺഗ്രസ് നേതൃത്വം. കേരളത്തിലെ കോൺഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും, സംഘടനാപരമായി ദൗർബല്യം നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നുമാണ് തരൂർ ഉന്നയിച്ചരിക്കുന്ന പ്രധാന ആരോപണം. ദേശീയതലത്തിൽ ബി ജെ പി ക്കുള്ള രാഷ്ട്രീയമായ […]