Business

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ […]

Keralam

‘കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുത്’; എ.കെ ശശീന്ദ്രൻ

കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം സന്ദർശനം .ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ നടത്തിയതെന്നും മന്ത്രി എകെ ശശീന്ദ്രൻ  പറഞ്ഞു. മുൻപ് നടത്തിയ കൂടിക്കാഴ്ചകളിൽ മന്ത്രി കേരളം സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ സന്ദർശനം ഉണ്ടായില്ല. വിശദമായ […]

Keralam

തിരുവല്ല സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിക്ക് ജാതി അധിക്ഷേപം; പരാതി നൽകിയിട്ടും നടപടിയില്ല

തിരുവല്ല സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിക്ക് ജാതി അധിക്ഷേപമെന്ന് പരാതി. ഓഫിസ് സെക്രട്ടറിയും ബാലസംഘം സംസ്‌ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനെയാണ് അധിക്ഷേപിച്ചെന്നാണ് പരാതി. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡൻ്റ് ഹൈമ എസ് പിള്ളയ്ക്കെതിരെ പാർട്ടിക്ക് പരാതി നൽകി. പാർട്ടി ഘടകത്തിൽ പരാതി നൽകി എഴ് ദിവസമായിട്ടും […]

Keralam

‘ടൗണ്‍ഷിപ്പ് നിര്‍മാണം എത്രയും വേഗം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം ‘; പ്രതീക്ഷയില്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തുടക്കമാകുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍. എത്രയും വേഗം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് വാടക വീടുകളിലും ബന്ധുവീടുകളിലും കഴിച്ചുകൂട്ടുന്നവര്‍ ആവശ്യപ്പെടുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 […]

District News

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ്: നടന്നത് കൊടുംക്രൂരതയെന്ന് കുറ്റപത്രം

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ […]

India

സൂപ്പർ ജയന്റ്സ്! ഹൈ​ദരാബാദിന് തോൽവി; ലഖ്നൗവിന്റെ ജയം അ‍ഞ്ച് വിക്കറ്റിന്

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം. സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ മറികടന്നു. നിക്കോളാസ് പുരാനും മിച്ചൽ മാർഷിനും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്ന ഇന്നിങ്‌സില്‍ 26 പന്തില്‍ നിന്ന് […]

Keralam

ക്യുആര്‍ കോഡ് തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുന്നറിയിപ്പ്

തിരുവനന്തപുരം: ക്യുആര്‍ കോഡ് തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പോലീസ് മുന്നറിയിപ്പില്‍ പറയുന്നു. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇമെയിലിലെയും എസ്എംഎസ് ലെ യും […]

Uncategorized

കത്വയിലെ ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. നേരത്തെ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ ഹീരാ നഗറിൽ നിന്ന് 26 കിലോമീറ്റർ അകലെ ജുത്താനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജുത്താന മേഖലയിൽ […]

World

യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ് വിമാനം പറത്തി; അഭിമാനമായി നിയ

ലണ്ടൻ : യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ‌ിന്റെ (ആർഎഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. നാലാം ക്ലാസിൽ സൈക്കിൾ ചവിട്ടാനും ഡിഗ്രിക്ക് ബൈക്ക് ഓടിക്കാനും പഠിച്ച സിബി നിലബൂരിന് മകളെ ഇത്ര ചെറുപ്പത്തിൽ ആകാശത്തോളം ഉയരത്തിൽ സ്വപ്നം കാണാൻ അവസരം ഒരുക്കിയതിലുള്ള സന്തോഷം  പറഞ്ഞറിയിക്കാനാവില്ല.കൊച്ചിയിലെ […]

Keralam

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി; വിധി നാളെ

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വിധി നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടനും നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയാൻ പോകുന്നത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം […]