District News

കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധി: സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മാർ തോമസ് തറയിൽ

ചങ്ങനാശ്ശേരി; കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധിയിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആർച്ചു ബിഷപ്പ് മാർ തോമസ് തറയിൽ. കൊയ്ത്തു കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് അപ്പർ കുട്ടനാട്ടിലെയും ലോവർ‌ കുട്ടനാട്ടിലെയും കർഷകർക്ക് ഭീമമായ നഷ്ടത്തിന് കാരണമാകുമെന്നും മാർ തോമസ് തറയിൽ വ്യക്തമാക്കി. […]

Keralam

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെഎന്‍ […]

India

മിനിമം വേതനം 26,000 രൂപയാക്കണം; തമിഴ്നാട്ടിൽ ആശ വർക്കർമാരെ പിന്തുണച്ച് സിഐടിയു സമരം

തമിഴ്നാട്ടിൽ ആശ വർക്കർമാരെ പിന്തുണച്ച് സിഐടിയു സമരം. നീലഗിരിയിലും ദിണ്ടിഗലിലും ആണ്‌ കേന്ദ്ര സർക്കാരിനെതിരെ സിഐടിയു സമരം. സിഐടിയു ജില്ലാ സെക്രട്ടറി പിച്ചൈയമ്മാൾ അടക്കം നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു ദിണ്ടിഗൽ കളക്ട്രേറ്റിലെ സമരം നടക്കുന്നത്. 26,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സമരം. ഓവർ ടൈം ചെയ്യിക്കരുതെന്നും പി […]

Keralam

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ചട്ടഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍

പൊതുസ്ഥലങ്ങളിലെ പ്രചരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ചട്ട നിയമഭേദഗതി കൊണ്ട് വരുന്നു. നിയമവിരുദ്ധം അല്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രചരണം നടത്താമെന്ന് ആയിരിക്കും നിയമഭേദഗതി. ഇതിനായി ചെറിയ ഫീസിടാക്കുമെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ബോര്‍ഡുകള്‍ക്കും പ്രചരണങ്ങള്‍ക്കും എതിരെ […]

Keralam

മമ്മൂട്ടിക്ക് വേണ്ടിയുള്ള മോഹന്‍ലാലിന്റെ വഴിപാട്: രസീത് ചോര്‍ത്തിയത് ദേവസ്വം ജീവനക്കാരല്ല, ചോര്‍ന്നത് ഭക്തന് നല്‍കുന്ന ഭാഗമെന്ന് ദേവസ്വം ബോര്‍ഡ്

മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ നടത്തിയ വഴിപാട് രസീത് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ പരസ്യപ്പെടുത്തി എന്ന മോഹന്‍ലാലിന്റെ പ്രതികരണം തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരല്ലെന്നും […]

Keralam

‘ശമ്പളമില്ലാതെയാണ് ഇവർ സമരം ചെയ്യുന്നത്’; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലിൽ എത്തി ആശമാരുടെ സമരത്തിന് 50000 രൂപ നൽകി. ഈ സഹായം ഒന്നാം ഘട്ടമായി എടുത്താൽ മതിയെന്നും കാശ് ഉണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ആശമാർ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, അവർക്ക് […]

Keralam

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ 26 കോടി രൂപ കെട്ടിവച്ചു

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചാണ് ഔദ്യോഗിക ഏറ്റെടുക്കല്‍. മറ്റന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടും. വയനാട് എംപി പ്രിയങ്കാഗാന്ധി ചടങ്ങില്‍ പങ്കെടുക്കും. ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് […]

Keralam

‘ആ ജഡ്ജിയെ ഇവിടെ വേണ്ട’; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സ്ഥലംമാറ്റത്തിനെതിരെ അഭിഭാഷകര്‍ സമരത്തില്‍

ലഖ്‌നൗ: വീട്ടില്‍ നോട്ടു കെട്ടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വിവാദത്തിലായ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റുന്നതില്‍ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഹൈക്കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ […]

Keralam

സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാം; അനുമതി നല്‍കി കേന്ദ്രം

സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതി നേരത്തെ കേന്ദ്രം നല്‍കിയിരുന്നു. വൈദ്യുതി മേഖലയിലും പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധിയെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സംസ്ഥാനത്തിന്റെ […]

Keralam

ജലസേചന വകുപ്പിന്റെ ഡാം ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍; നടപടി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍, ജലസേചന വകുപ്പിന്റെ ഡാം ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍. ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകള്‍ക്ക് സമീപം നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ അറിയിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് സര്‍ക്കാരിന്റെ അപൂര്‍വ […]