Keralam

കലയന്താനി കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

തൊടുപുഴ കലയന്താനി ബിജു ജോസഫിന്റെ കൊലപാതകത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെയാണ് 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. എറണാകുളത്ത് കാപ്പ ചുമത്തി റിമാൻഡിലുളള രണ്ടാം പ്രതി ആഷികിന് വേണ്ടി പ്രൊഡക്ഷൻ വാറന്റും […]

District News

കോട്ടയം നഗരത്തിൽ ലഹരി പരിശോധനയിൽ രണ്ട് പേർ പോലീസ് പിടിയിൽ

കോട്ടയം: സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ D huntinte ഭാഗമായി കോട്ടയത്ത്‌ വൻ ലഹരി പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രിത്യേക നിർദേശ പ്രകാരം കോട്ടയം ടൌൺ കേന്ദ്രികരിച്ചു നടത്തിയ തിരച്ചിലിൽ 2 പേരാണ് പിടിയിലായത്. കോട്ടയം റെയിൽവേ […]

Banking

അഞ്ചു വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കൂ!, പലിശ വരുമാനമായി രണ്ടേകാല്‍ ലക്ഷം രൂപ നേടാം; അറിയാം ഈ സ്‌കീം

സേവിംഗ്‌സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം. പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, […]

Keralam

ലഹരി വ്യാപനം; എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാൻ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കൊറിയർ, തപാൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ഇതിനായി പോലീസും എക്സൈസും യോജിച്ച് പ്രവർത്തിക്കും. ലഹരിവ്യാപനം തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാർ സെക്രട്ടറിതല […]

Keralam

കുട്ടികളുടെ ലഹരി ഉപയോഗം; ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകൾ

ലഹരിക്കെതിരെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകൾ. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ കുട്ടികളുടെ ലഹരി ഉപയോഗം കുറയ്ക്കാൻ പദ്ധതികളാണ് കോഴിക്കോട് കോർപ്പറേഷൻ പ്രഖ്യാപിച്ചത്. ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും അണിചേരുകയാണ്. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.74 ഡിവിഷനുകളിലും ജാഗ്രതാ […]

Keralam

രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

കേരള ബിജെപിയിൽ ഇനി രാജീവ് ചന്ദ്രശേഖറിന്റെ കാലം. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. […]

Keralam

കെ ഇ ഇസ്മയിൽ ആരുടെയും കളിപ്പാവയാകുമെന്ന് കരുതുന്നില്ല; പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായാൽ ഇടപെടാൻ എക്സിക്യൂട്ടീവിന് അധികാരമുണ്ട്, ബിനോയ് വിശ്വം

സിപിഐ മുതിർന്ന നേതാവും മുൻമന്ത്രിയുമായ കെ ഇ ഇസ്മയിലിനെതിരായ നടപടിയിൽ തന്നെ ഉറച്ച് നിന്ന് സിപിഐ സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. പാർട്ടിയെ അപകീർത്തിപ്പെടുത്തരുതെന്ന് ഇസ്മയിൽ തന്നെ പറഞ്ഞു പഠിപ്പിച്ചു തന്ന കാര്യമാണ്. അദ്ദേഹം തന്നെ പഠിപ്പിച്ച പാഠങ്ങൾ അദ്ദേഹം തന്നെ മനസ്സിലാക്കി പെരുമാറണം. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതികരണം […]

Keralam

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ട് പ്രതികൾക്ക് ജീവപര്യന്തം, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവും

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് മുതൽ ഒമ്പത് വരെ പ്രതികൾക്കാണ് ജീവപര്യന്തം തടവുശിക്ഷ.തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം കഠിന തടവും വിധിച്ചു. കേസിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി […]

Uncategorized

200 രൂപയില്‍ താഴെ വില കണ്ട് വീഴല്ലേ?; മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍, മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെന്ന് മുന്നറിയിപ്പ്. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ, ലിക്വിഡ് പാരഫിന്‍ റിഫൈന്‍ഡ് ഓയില്‍, പാം കെര്‍ണല്‍ എന്നിവ കലര്‍ത്തിയ വെളിച്ചെണ്ണ വന്‍തോതില്‍ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കോക്കനട്ട് ഓയില്‍ മില്ലേഴ്‌സ് ആണ് മുന്നറിയിപ്പ് നല്‍കിയത്. നാളികേരത്തിന്റെ വിലക്കയറ്റം മൂലം കൊപ്ര […]

India

ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം; ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.= ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ്‌ ഹര്‍ജി സമർപ്പിച്ചത്. […]