Keralam

ഓപ്പറേഷന്‍ ഡി-ഹണ്ട്: 232 പേരെ അറസ്റ്റ് ചെയ്തു; 0.0253 കിഗ്രാം എം.ഡി.എം.എ, 7.315 കി.ഗ്രാം കഞ്ചാവ് , 159 കഞ്ചാവ് ബീഡി പിടികൂടി

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 22) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2703 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക […]

Keralam

‘അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ട്’: സുരേഷ് ഗോപി

അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനം ബലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അന്തരീക്ഷം ഒരുങ്ങട്ടെ. കേരളത്തിന് ഒരു വലിയ മാറ്റം പ്രതീക്ഷിക്കാം. നേതൃത്വം ആവശ്യപ്പെട്ടാൽ കൂടുതൽ സമയം പാർട്ടി പ്രവർത്തനത്തിയായി ഇനിയും ഇറങ്ങും. കൂടെ സിനിമയും ചെയ്യുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി ഇനി […]

Sports

ഇഷാൻ കിഷന് സെഞ്ചുറി, SRH ന് IPL ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടൽ; രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഹൈദരാബാദിന് കുറ്റൻ സ്കോർ. രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടലാണിത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് തന്നെ നേടിയ 287 ആണ് ഉയർന്ന ടീം ടോട്ടൽ. ഹെഡിന്റെ തകർപ്പൻ തുടക്കത്തിന് ശേഷം ഹൈദരാബാദിനായി ഇറങ്ങിയ എല്ലാ ബാറ്റർമാരും വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു പുറത്തെടുത്തത്. […]

India

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; കേസ് ഗൂഢാലോചനയെന്ന് യശ്വന്ത് വർമ്മ

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വിശദീകരണം പുറത്ത്. തനിക്കെതിരായ ഗൂഢാലോചനയാണിതെന്ന് യശ്വന്ത് വർമ്മ പറഞ്ഞു. സംഭവ സമയത്ത് താൻ വസതിയിൽ ഉണ്ടായിരുന്നില്ല. ആർക്കും ഉപയോഗിക്കാനാകുന്ന സ്റ്റോർ റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നും ജഡ്ജി […]

Keralam

‘മദ്യലഹരിയില്‍ നാടിനെ മുക്കിക്കൊല്ലാന്‍ ശ്രമം’; സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ, ഇന്ന് മദ്യവിരുദ്ധ ഞായര്‍ ആചരിക്കും

സംസ്ഥാനത്തെ കത്തോലിക്കാ പള്ളികളിൽ ഇന്ന് മദ്യവിരുദ്ധ ഞായർ ആചരിക്കാൻ ആഹ്വാനം. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സർക്കുലറിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. തുടർഭരണം നേടിവരുന്ന സർക്കാരുകൾ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ വില്പന എന്ന് സർക്കുലർ. ഐടി പാർക്കുകളിൽ ബിയർ വൈൻ പാർലറുകൾ തുടങ്ങാനുള്ള നീക്കത്തിലും ബ്രൂവെറി പദ്ധതിയിലും […]

Keralam

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ […]

World

ആരോഗ്യനില തൃപ്തികരം; ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും

രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും. ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കാണ് ഫലപ്രാപ്തിയുണ്ടായിരിക്കുന്നത്. മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമം ഡോക്ടേഴ്‌സ് നിര്‍ദേശിച്ചു.  ബ്രോങ്കെറ്റിസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മാര്‍പാപ്പയെ ജെമിലി ആശുപത്രിയില്‍ ഫെബ്രുവരി 14നാണ് പ്രവേശിപ്പിച്ചത്. ഇരട്ട […]

World

യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി

യുകെ: യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി.വെയിൽസിലെ സ്വാൻസിയിൽ താമസിക്കുന്ന ബിജു ജോസ് (47) ആണ്  നിര്യാതനായത്. പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഇന്നലെ വെളുപ്പിനായിരുന്നു ബിജു ജോസിനെ മോറിസ്‌ൻ ഹോസ്‌പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ സ്‌മിത […]

District News

ചെങ്ങളം മാടേകാട് പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കുവാൻ നടപടികൾ സ്വീകരിക്കണം

കോട്ടയം: പടിഞ്ഞാറൻ മേഖലകളിലെ പാടശേഖരങ്ങളിൽ സംഭരിക്കാതെ കിടക്കുന്ന നെല്ല് സംഭരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ വികസന സമിതിയിലെ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം. പി. യുടെ പ്രതിനിധി അഡ്വ. ടി. വി.സോണി ആവശ്യപ്പെട്ടു. ചെങ്ങളം മാടേകാട് സംഭരിക്കാതെ നെല്ല് പാടത്തു ഒരു മാസത്തിലേറെയായി കിടക്കുകയാണ്.മില്ലിന്റെ കിഴിവിന്റെ […]

Keralam

ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷരതെറ്റുകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണം. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മലയാളം ചോദ്യപേപ്പറാന്ന് പിന്നാലെ പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 അക്ഷരത്തെറ്റുകളാണ് കണ്ടെത്തിയത്.  ഹയര്‍സെക്കന്‍ഡറി നാല് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലായിരുന്ന അക്ഷരതെറ്റുകള്‍ കടന്നു കൂടിയത്. പ്ലസ് […]