Keralam

9 നിലകള്‍; അത്യാധുനിക സൗകര്യങ്ങള്‍; എകെജി സെന്റര്‍ ഉദ്ഘാടനം ഏപ്രില്‍23ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെന്ററിന്റെ ഉദ്ഘാടനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ ആസ്ഥാനമായ പാളയത്തെ എകെജി സെന്ററിന് എതിര്‍വശത്തു വാങ്ങിയ 32 സെന്റില്‍ 9 നിലകളിലായാണ് കെട്ടിടം. […]

India

‘മോദിയുടേത് ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയം, രാജ്യത്ത് നിന്ന് മാവോയിസം തുടച്ചുനീക്കും’; അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നേരത്തെ ആക്രമണങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മോദി അധികാരത്തിൽ വന്നതിനുശേഷം, പുൽവാമ ആക്രമണത്തിന് 10 ദിവസത്തിനുള്ളിൽ മറുപടി നല്കാൻ സാധിച്ചു. പാകിസ്ഥാനിൽ കയറി ആക്രമണം നടത്തി. അതിർത്തികളും സൈന്യത്തെയും സംരക്ഷിക്കാൻ എപ്പോഴും തയ്യാറായ രണ്ട് രാജ്യങ്ങൾ […]

Sports

ക്രിക്കറ്റ് പൂരത്തിന്ന് നാളെ കൊടിയേറ്റം, IPL 2025 ഉദ്ഘാടനത്തിന് എത്തുക വന്‍ താരനിര

IPL 2025 18-ാം സീസണ് നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ഐപിഎല്‍ 2025ന് തുടക്കമാവും. ഐസിസി ചെയര്‍മാന്‍ ജയ് ഷാ പങ്കെടുക്കും. മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഐപിഎല്ലില്‍ ആദ്യമായി മത്സരങ്ങള്‍ നടക്കുന്ന 13 വേദികളിലും […]

World

ലണ്ടനില്‍ വന്‍ തീപിടിത്തം; ഹീത്രു വിമാനത്താവളം അടച്ചു, യാത്രാ പ്രതിസന്ധി, നഗരം ഭാഗികമായി ഇരുട്ടില്‍

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഇലക്ട്രിക് സബ്‌സ്റ്റേഷനില്‍ ഉണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഹീത്രു വിമാനത്താവളം അടച്ചു. പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. ഇലക്ട്രിക് സബ്‌റ്റേഷനിലെ തീപിടിത്തം ലണ്ടന്‍ നഗരത്തിന്റെ ഒരു ഭാഗത്തെ ആകമാനം […]

Keralam

‘വീണാ ജോർജ് ഡൽഹിയിൽ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ല’; എം വി ഗോവിന്ദൻ

ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ പോയത് ജെ പി നഡ്ഡയെ കാണാനായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്യൂബൻ പ്രതിനിധികളെ കാണാനുള്ള കേരള ഡെലിഗേഷൻ്റെ ഭാഗമായാണ് മന്ത്രി ഡൽഹിയിലേക്ക് പോയത്, അതിൻ്റെ കൂടെ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഡൽഹിയിൽ പോകുമ്പോൾ […]

Keralam

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു’; ജോൺ ബ്രിട്ടാസ്

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന് ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കേരളത്തിൽ 12 മാസത്തിലേറെയായി ഗവര്‍ണറുടെ അംഗീകാരത്തിനായി നിരവധി ബില്ലുകള്‍ കാത്തുകിടക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു. തമിഴ്‌നാട് സംസ്ഥാനത്തെ 12 ബില്ലുകളും ഗവര്‍ണറുടെ […]

Keralam

‘കേരളത്തിലേത് ആശ വർക്കർമാരുടെ താത്പര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാർ; സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ ശക്തികൾ’: ഇ പി ജയരാജൻ

ആശ വർക്കർ മാരുടെ താല്പര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാർ ആണ് കേരളത്തിലേതെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നത്. നിങ്ങൾക്ക് അത് അന്വേഷിച്ചു നോക്കാം.കേരളത്തിൽ ആശാവർക്കർമാർ സമരം നടത്തേണ്ട സാഹചര്യമില്ല. ആശവർക്കർമാരുടെ […]

India

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ജഡ്ജിയിൽ നിന്ന് റിപ്പോർട്ട് തേടിയ സുപ്രീംകോടതി നടപടികൾ ആരംഭിച്ചു. ജഡ്ജിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. യശ്വന്ത് […]

Keralam

ആശ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം; തുറന്നുകാട്ടുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ആശ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നില്‍. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ് യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും […]

India

‘തെറ്റായ വിധി, സുപ്രീം കോടതി ഇടപെടണം’; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ലെന്നുള്ള അലഹബാദ് ഹൈക്കോടതി വിധിയെ അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി. വിധി തെറ്റാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി സുപ്രീംകോടതി ഈ വിഷയത്തില്‍ ഇടപെടണമന്ന് ആവശ്യപ്പെട്ടു. വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് […]