Keralam

രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ല; മന്ത്രി എംബി രാജേഷ്

ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ടീയമാണെന്ന് ആവർത്തിച്ച് സർക്കാർ. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ലെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുമ്പോഴാണ് സർക്കാർ […]

Keralam

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനെതിരെ CITUവിന്റെ കുടിൽകെട്ടി സമരം; പ്രതിഷേധവുമായി വ്യാപാരികൾ

പാലക്കാട് കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ്സ് എന്ന സ്ഥാപനത്തിന് മുൻപിൽ നാലുദിവസമായി സിഐടിയു കുടിൽകെട്ടി സമരം നടത്തുകയാണ്. മൂന്ന് മാസം […]

Business

ഇന്ന് ഞെട്ടല്‍ വേണ്ട; സ്വര്‍ണവില ഇടിഞ്ഞു

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ഇന്ന് 40 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 ആയി. ഒരു പവന്‍ സ്വര്‍ണത്തിന് 66,160 രൂപയും നല്‍കേണ്ടി വരും. തുടര്‍ച്ചായി നാല് ദിവസത്തെ വന്‍ […]

India

2,000 രൂപ വരെയുള്ള UPI ഇടപാടുകൾ; പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം; ചെറുകിട വ്യാപാരികൾക്ക് ഇന്‍സന്‍റീവ്

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ. 1,500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചെറുകിട വ്യപാരികൾക്ക് 0.15% നിരക്കിലാണ് ആനുകൂല്യം നൽകുന്നത്. സാധാരണക്കാർക്കും ചെറുകിട കർഷകർക്കും സഹായകരമാകുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകള്‍ […]

Keralam

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞു, ക്വാളിറ്റി ഓഫ് എഡ്യൂക്കേഷനാണ് ലക്ഷ്യമിടുന്നത്: കെ ബി ഗണേഷ് കുമാർ

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നേരത്തെ വിജയം 78% 80 ശതമാനം വന്നതാണ് ഇപ്പോൾ കുറഞ്ഞത്. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷൻ ആണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത് നല്ല ഡ്രൈവിങ്ങ് സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. […]

Keralam

‘ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ട; പാർട്ടിക്ക് ഗുണം ചെയ്യില്ല’; ഹൈക്കമാൻഡ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ഡോക്ടർ ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. നേതാക്കൾ പരസ്യ പ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്. പരാമർശത്തിൽ അനാവശ്യ പ്രതികരണം നടത്തി എതിർ പാർട്ടികൾക്ക് പ്രചരണായുധം നൽകേണ്ട എന്നും വിലയിരുത്തൽ. നേതാക്കൾ […]

Keralam

ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പരാതി: ‘അമ്മ’ നിയമസഹായം നല്‍കും

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം നിയമയുദ്ധത്തിലേക്ക്. നടന്‍ ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പരാതിയില്‍ അമ്മ നിയമസഹായം നല്‍കും. നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്ക് ഒരു കോടി രൂപ നല്‍കാനുണ്ടെന്ന ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശമാണ് പരാതിക്ക് കാരണമായത്.  ജയന്‍ ചേര്‍ത്തല തങ്ങളെ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് […]

World

അമേരിക്കന്‍ വിദ്യാഭ്യാസവകുപ്പ് ഉടന്‍ അടച്ചുപൂട്ടും; സുപ്രധാന ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്; വലതുപക്ഷത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം

അമേരിക്കന്‍ വിദ്യാഭ്യാസവകുപ്പ് ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്രമായി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ഉത്തരവിലാണ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചിരിക്കുന്നത്. അമേരിക്കയിലെ വലതുപക്ഷം പതിറ്റാണ്ടുകളായി മുന്നോട്ടുവയ്ക്കുന്ന ആവശ്യം പരിഗണിച്ചാണ് ട്രംപിന്റെ സുപ്രധാന തീരുമാനം. അമേരിക്കയിലെ […]

Business

മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍; എട്ടാം ദിവസവും മൂല്യം ഉയര്‍ന്ന് രൂപ, 16 പൈസയുടെ നേട്ടം; ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 86.20 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 86.37 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം […]

Keralam

‘ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല’; വിശദീകരണവുമായി വീണാ ജോർജ്

ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ വ്യക്തമാക്കി. മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി ആരോപിച്ചു. ആശമാരുടെ കാര്യത്തിൽ […]