Keralam

ഉയർന്ന താപനില: 7 ജില്ലകൾക്കു മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, […]

Uncategorized

പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണം; വിമർശനവുമായി ഹൈക്കോടതി

കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി. പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച്. പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞുവീഴുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ നിസഹായരാകും. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്ന പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ […]

Keralam

കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു; നടപടി പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളിൽ

മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പി. രാജുവിൻ്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. നേരത്തെ പുറത്താക്കണമെന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നുവെന്നിരുന്നത്. എന്നാല്‍ കെഇ ഇസ്മയിലിനെ പാര്‍ട്ടിയുടെ വൃത്തത്തില്‍ […]

Keralam

’47 വര്‍ഷത്തെ മനോഹരമായ യാത്രയാണ് എന്റെ സിനിമ ജീവിതം, എമ്പുരാന്‍ ആദ്യ ഷോ പ്രേക്ഷകര്‍ക്കൊപ്പം കാണും’: മോഹൻലാൽ

എമ്പുരാന്‍ എന്നത് വലിയ സ്വപ്‌നമായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. അത് യാഥാര്‍ഥ്യമാക്കിയത് പൃഥ്വിരാജാണ്, അദ്ദേഹത്തിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. എന്റെ സിനിമ ജീവിതം 47 വര്‍ഷത്തെ മനോഹരമായൊരു യാത്രയാണ്. എമ്പുരാന്‍ കേവലം ഒരു സിനിമയല്ല. തങ്ങളുടെ ചോരയും വിയര്‍പ്പുമാണ്. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് തനിക്കറിയില്ല. […]

Keralam

സില്‍വര്‍ ലൈന്‍: ഭൂമി വില്‍ക്കാനും ഈടു വയ്ക്കാനും തടസ്സമില്ല; പ്രശ്‌നമുള്ളവര്‍ക്കു കലക്ടറെ സമീപിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നു പോവുന്ന സ്ഥലങ്ങളില്‍ ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ ഒരു നിയന്ത്രണവും ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി സര്‍വേയ്‌സ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് സെക്ഷന്‍ ആറു പ്രകാരമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി […]

Keralam

‘നിർമ്മലാ സീതാരാമൻ- മുഖ്യമന്ത്രി കൂടിക്കാഴ്ച പൊതുവിലുള്ള കാര്യങ്ങൾ സംസാരിക്കുന്നതിന്, പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല’; മന്ത്രി കെ എൻ ബാലഗോപാൽ

നിർമ്മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച പൊതുവിലുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനായിരുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യ മന്ത്രി – ധന മന്ത്രി കൂടിക്കാഴ്ച നടക്കുമ്പോൾ താൻ നിയമസഭയിൽ ഉണ്ടായിരുന്നു. താൻ എന്താണ് പങ്കെടുക്കാതിരുന്നത് എന്ന് പ്രതിപക്ഷ ത്തിന് പോലും സംശയം ഇല്ല.ആ കൂടിക്കാഴ്ചയിൽ പ്രത്യേകം ഒന്നും ഉണ്ടായിരുന്നില്ലെന്നും […]

District News

കോട്ടയം അഡ്വ. ടി. വി. സോണിയെ ജില്ലാ വികസന സമിതി മെമ്പറായി തിരഞ്ഞെടുത്തു

കോട്ടയം: അഡ്വ. ടി. വി. സോണിയെ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം പി. യുടെ പ്രതിനിധിയായി ജില്ലാ വികസന സമിതി മെമ്പറായി ജില്ലാ കളക്ടർ തിരഞ്ഞെടുത്തു. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ടി. വി. സോണി കോട്ടയം കോടതിയിലേയും ഹൈക്കോടതിയിലേയും അഭിഭാഷകനാണ്.

Keralam

സുൽത്താൻ ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഒന്നാംപ്രതിയാണ് കെ സുരേന്ദ്രൻ. മൂന്നാം പ്രതിയായ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിനും ജാമ്യം അനുവദിച്ചു. […]

Keralam

‘ആശമാർക്കായി ബിജെപി രാപ്പകൽ സമരം നടത്തും; വെറുതെ കേന്ദ്രത്തെ കുറ്റം പറയുന്നു’: കെ സുരേന്ദ്രൻ

ആശാവർക്കർമാരുടെ സമരത്തിൽ സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആശമാരുടെ പ്രശ്ന പരിഹാരത്തിന് ബിജെപി 27-28 തിരുവനന്തപുരത്ത് രാപ്പകൽ സമരം നടത്തും. വെറുതെ കേന്ദ്രത്തെ കുറ്റം പറയുന്നു. മുണ്ടകക്കെെ പുനരധിവാസം പാളി. സമ്പൂർണ പരാജയം. ഗുണഭോക്താക്കൾ തന്നെ പിന്മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി […]

Keralam

‘സമീപകാലത്തെ ശശി തരൂരിന്റെ പരാമര്‍ശം യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു’; തുറന്നടിച്ച് എന്‍ കെ പ്രേമചന്ദ്രന്‍

ശശി തരൂര്‍ എംപിയുടെ മോദി സ്തുതിയില്‍ അതൃപ്തിയുമായി ആര്‍എസ്പി. സമീപകാലത്തെ തരൂരിന്റെ പരാമര്‍ശം യുഡിഎഫിനെ പ്രതിരോധത്തില്‍ ആക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി  തുറന്നടിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ നയപരമായ നിലപാടുകള്‍ വ്യക്തമാക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.  ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു നടത്തിയ പരാമര്‍ശം […]