Keralam

കളമശേരി കോളജില്‍ കഞ്ചാവ് എത്തിയത് ഒഡിഷയില്‍ നിന്ന്; പിന്നിലുള്ളത് വന്‍ ഇതരസംസ്ഥാന ഡ്രഗ് മാഫിയ

കളമശേരി പോളി ടെക്‌നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. പിടിയിലായ അഹിന്ത മണ്ടല്‍, സൊഹൈല്‍ എന്നിവര്‍ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളെന്നാണ് പൊലീസ് കണ്ടെത്തല്‍. എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂര്‍, മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന. കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയില്‍ നിന്നാണെന്നും […]

Keralam

ആശമാരുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന ചര്‍ച്ച തുടങ്ങി

ആശമാരുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന ചര്‍ച്ച തുടങ്ങി. നിയമസഭാ മന്ദിരത്തില്‍ വച്ചാണ് ചര്‍ച്ച. ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ ഉണ്ടെന്ന് സമരക്കാര്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും ആശമാര്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയമെന്നും സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്സ് നേരത്തെ […]

Uncategorized

കോഴിക്കോട് പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പിടിയിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പകൽ 3.45 ഓടെ കായണ്ണ ഹെൽത്ത് സെന്ററിനുസമീപം റോഡിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ്‌ ഇയാൾ പിടിയിലായത്‌. മൂന്നുപേരെയാണ് […]

Keralam

ഏറ്റുമാനൂർ ഉത്സവം; ക്ഷേത്ര മൈതാനത്ത് പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും സ്വർണ്ണവും പണവും കവർന്ന ആളെ പിടികൂടി

ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും സ്വർണ്ണവും പണവും കവർന്ന ആളെ പിടികൂടികാലടി കിഴക്കുംഭാഗം പയ്യപ്പള്ളിൽ വീട്ടിൽ ജെയിംസ് മകൻ ജനീഷ് (26) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത് ഈ മാസം 4-ആം തീയതി ഏറ്റുമാനൂർ ഉത്സവം കൂടാൻ കുടുംബ സമേതം വന്ന പുതുപ്പള്ളി, […]

World

പ്രിമാര്‍ക്കുമല്ല പ്രൈമെര്‍ക്കുമല്ല പര്‍ ഐ മാര്‍ക്ക്; ആശയക്കുഴപ്പം തീർത്ത് കമ്പനി

പ്രിമാര്‍ക്ക്, പ്രൈമാര്‍ക്ക് എന്നിങ്ങനെയെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ബജറ്റ് റീട്ടെയില്‍ ശൃംഖല അവരുടെ പേരിന്റെ ശരിയായ ഉച്ചാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് പ്രിമാര്‍ക്ക് എന്നാണ് അറിയപ്പെടുന്നതെങ്കില്‍ കൂടുതല്‍ ഇംഗ്ലീഷുകാരും പ്രൈമാര്‍ക്ക് എന്ന് ഉച്ചരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ പ്രിമെര്‍ക്ക് എന്നും പറയാറുണ്ട്. ഏതായാലും ഈ ആശയക്കുഴപ്പം കമ്പനി തന്നെ […]

World

ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള യൂറോ വിസ നടപ്പിലാക്കുന്നത് 2027 വരെ നീട്ടി; ഷെങ്കന്‍ മേഖലയിലെ യാത്ര തുടരാം

ലണ്ടന്‍: യൂറോപ്പ് സന്ദര്‍ശിക്കുന്നതിന് ബ്രിട്ടീഷ് സഞ്ചാരികള്‍ക്ക് 2027 വരെ യൂറോ വിസ ആവശ്യമായി വരില്ല. എന്‍ടി/ എക്സിസ്റ്റ് സിസ്റ്റം ഒരുക്കുന്നതില്‍ വന്ന കാലതാമസം കാരണം യൂറോ വിസ അല്ലെങ്കില്‍ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓഥറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) നടപ്പിലാക്കുന്നത് നീട്ടിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലും ഷെങ്കന്‍ രാജ്യങ്ങളിലും സന്ദര്‍ശിക്കുമ്പോള്‍ […]

Keralam

ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയം; അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ്. വരും ദിവസങ്ങളിൽ അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ് അറിയിച്ചു. സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച നടന്നത്. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. എൻഎച്ച്എം ഡയറക്ടർ വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. നിരാഹാര സമരത്തിലേക്ക് […]

Keralam

ഭൂമിക്കടിയിലൂടെ 30 മീറ്റര്‍ താഴ്ചയില്‍ 9.5 കിലോമീറ്റര്‍; വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാത ഡിപിആറിന് അംഗീകാരം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തയ്യാറാക്കിയ ഡിപിആറിന് ( വിശദ പദ്ധതി രേഖ) മന്ത്രിസഭായോഗം അനുമതി നല്‍കി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. 2028 ഡിസംബറിന് […]

Keralam

കൊല്ലത്ത് രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി. മയ്യനാട് താന്നിയിൽ ആണ് സംഭവം. അജീഷ്, ഭാര്യ സുലു മകൻ ആദി എന്നിവരാണ് മരിച്ചത്. മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം രക്ഷിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ […]

Keralam

‘മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണം’; മുനമ്പം ഭൂമി വിഷയത്തിൽ നിലപാട് കടുപ്പിച്ച് ‘ദീപിക’

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുന്നണികൾക്കുമെതിരെ ആഞ്ഞടിച്ച് കത്തോലിക്കാ സഭ മുഖപത്രം ദീപിക. മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന എഡിറ്റോറിയൽ, കേരളത്തിലെ മതേതര വിശ്വാസികളെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. അതേസമയം സമരം വീണ്ടും ശക്തമാക്കാൻ ആണ് മുനമ്പം സമരസമിതിയുടെ […]