Keralam

‘മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം, ഇങ്ങിനെയാവണം നമ്മുടെ രാജ്യം’: മാതൃകയെന്ന് കെ ടി ജലീൽ

ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. മോഹൻലാലിൻറെ അഭിനന്ദിച്ച് കെ ടി ജലീൽ എംഎൽഎ […]

Keralam

കൊല്ലത്ത് വീട്ടുവളപ്പില്‍ കഞ്ചാവു കൃഷി, 38 ചെടികളും 10.5 കിലോ കഞ്ചാവും പിടികൂടി; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: ഓച്ചിറ മേമനയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. വീട്ടില്‍ നിന്നും 10.5 കിലോ കഞ്ചാവും പിടികൂടി. പിടിയിലായവരില്‍ മനീഷ് നേരത്തെ എംഡിഎംഎ കേസില്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, കൂട്ടാളിയായ […]

Keralam

‘അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ല, സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്’; സജി ചെറിയാൻ

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ […]

Keralam

‘മോദിക്ക് കീഴിലെ ഇന്ത്യയുടെ വളർച്ചയെ ശശി തരൂർ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു’; കെ സുരേന്ദ്രൻ

റഷ്യ-യുക്രൈൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്‍റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിക്ക് കീഴിലെ ഇന്ത്യയുടെ വളർച്ചയെ ശശി തരൂർ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. മറ്റു കോണ്‍ഗ്രസുകാരിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി […]

Business

സംസ്ഥാനത്ത് റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില; 66,000 കടന്നു

സംസ്ഥാനത്ത് 66,000 തൊട്ട സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 320 രൂപ വർധിച്ച് 66,320ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. […]

Keralam

കളമശ്ശേരി പോളിടെക്നിക് കോളജ് ലഹരിവേട്ട; കഞ്ചാവ് നൽകിയ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. ബംഗാളുകാരാണ് പിടിയിലായത്. ഹോസ്റ്റലിലേക്ക് കഞ്ചാവ് നൽകിയ ഇവരാണ് ലഹരി മാഫിയസംഘത്തിലെ മുഖ്യ കണ്ണികൾ. ഒരു ബണ്ടില്‍ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് […]

Business

66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്ന് ദിവസം മുന്നേറ്റം കാഴ്ച വെച്ച രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 10 പൈസയുടെ നഷ്ടത്തോടെ 86.66ലേക്കാണ് രൂപ താഴ്ന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ആഗോളതലത്തില്‍ വ്യാപാര താരിഫുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനിശ്ചിതത്വങ്ങളുമാണ് രൂപയെ സ്വാധീനിച്ചത്. മൂന്ന് ദിവസം കൊണ്ട് 66 പൈസയുടെ നേട്ടം […]

Keralam

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സി.പി.ഐ.എം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

തൃശൂരിൽ സി.പി.ഐ.എം കയ്പമംഗലം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്. വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ബി.എസ്. ശക്തീധരന് എതിരെ കയ്പമംഗലം പോലീസ് കേസെടുത്തത്. നാല് വർഷം മുമ്പ് വിദ്യാത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ […]

India

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യും. വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി […]

Keralam

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. 417 കുടുംബങ്ങൾ അന്തിമ പട്ടികയിൽ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സർക്കാരിന് നൽകിയത്. 255 കുടുംബങ്ങൾ ആദ്യ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഫേസ് 2 A അന്തിമ പട്ടികയിൽ 89 കുടുംബങ്ങളും ഫേസ് 2 […]