Local

അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

അതിരമ്പുഴ: ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന സുധീർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസി ജോൺ, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജു ബി […]

Keralam

വീട്ടിൽ കഞ്ചാവ് കച്ചവടം; പോലീസെത്തും മുമ്പ് ഇറങ്ങിയോടി, പാലക്കാട് 50 കാരി പിടിയിൽ

വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന 50 കാരി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് തൈങ്കര ചിറപടം വീട്ടിൽ സൂക്ഷിച്ച ഏകദേശം 5 കിലോ ഓളം വരുന്ന കഞ്ചാവ് മണ്ണാർക്കാട് ഡാൻസ് ഓഫ് കോഡ് പിടികൂടി. ചിറപ്പാടം സ്വദേശിനി വടക്കേപ്പുറം വീട്ടിൽ ഭാനുമതിയുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഇവരെ പോലീസ് […]

Uncategorized

കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരി ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം; യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചിയിൽ ആംബുലൻസിന്റെ വഴിമുടക്കിയുള്ള സ്കൂട്ടർ യാത്രയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവതി ലൈസൻസ് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. 7000 രൂപ പിഴയും ഈടാക്കി. യുവതിയോട് എറണാകുളം ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ആലുവയിൽ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ […]

Keralam

ലൈഫ് ഭവന പദ്ധതിയിലെ കേന്ദ്ര ബ്രാൻഡിംഗ് ജനങ്ങളുടെ അന്തസിനെ ബാധിക്കുന്ന പ്രശ്‌നം; മന്ത്രി എം ബി രാജേഷ്

ലൈഫ് ഭവന പദ്ധതികൾക്ക് ബ്രാൻഡിംഗ് വേണമെന്ന കാര്യത്തിൽ കേന്ദ്രം കടുംപിടുത്തം തുടരുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ബ്രാൻഡിംഗ് വേണ്ടെന്ന സംസ്ഥാനത്തിൻ്റെ നിലപാട് കേന്ദ്രം പരിഗണിക്കുന്നില്ല. കാര്യം മനസിലാകുന്നില്ല എന്നതാണ് സ്ഥിതി. വീടുകളിലെ ബ്രാൻഡിംഗ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനെ അറിയിച്ചപ്പോൾ അന്തസ്സുള്ളവർ അപേക്ഷിക്കുന്നത് […]

World

പത്താം തവണയും കേസ് മാറ്റിവച്ചു; അബ്ദുള്‍ റഹീമിന്റെ മോചനം വൈകും

സൗദി ജയിലില്‍ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു. റിയാദിലെ നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് പത്താം തവണയാണ് കേസ് മാറ്റിവെയ്ക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30-ന് ഓണ്‍ലൈന്‍ ആയി കേസ് പരിഗണിച്ചപ്പോള്‍ അബ്ദുറഹീമും […]

Keralam

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ NSSനെ കയ്യയച്ച് സഹായിച്ച് സർക്കാർ

എയ്ഡഡ് സ്കൂളുകൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിനെ കയ്യഴിച്ച് സഹായിച്ച് സർക്കാർ. ഭിന്നശേഷിക്കാർക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാൽ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവിൻറെ മറവിലാണ് സർക്കാർ നീക്കം. മൂന്ന് ശതമാനം സീറ്റ് ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചാലെ എയ്ഡഡ് സ്കൂളിലെ അംഗീകാരമില്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തു […]

India

‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി, ലോക്‌സഭയില്‍ പ്രസ്താവന

ന്യൂഡല്‍ഹി: മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള ലോകത്തെ ഒന്നിപ്പിച്ചുവെന്നും, ഇന്ത്യയുടെ ശക്തി ലോകം കണ്ടു നിന്നുവെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുത്തുമെന്നും മോദി പറഞ്ഞു. മഹാ കുംഭമേളയുടെ രൂപത്തില്‍ ഇന്ത്യയുടെ മഹത്വം ലോകം മുഴുവന്‍ കണ്ടു. പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഒരു […]

Uncategorized

ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പോലീസ് നടപടിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

തൃശൂര്‍: ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പോലീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. തൃശൂര്‍ ജില്ലാ പോലീസ് മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ഭാര്യക്കെതിരെ നല്‍കിയ പരാതിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ പോലീസ് അമ്മയ്ക്ക് […]

Technology

കര്‍വ്ഡ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ കാമറ സംവിധാനം; മോട്ടോറോളയുടെ എഡ്ജ് 60 ഫ്യൂഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണായ എഡ്ജ് 60 ഫ്യൂഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണിന്റെ ടീസര്‍ പുറത്തിറക്കി. 8 ജിബി റാമും 256 ജിബി സ്റ്റോറേജോടും കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 8 ജിബി + 128 ജിബി, 12 ജിബി […]

Keralam

സോഷ‍്യൽ മീഡിയയിൽ മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷ പരാമർശം; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ കേസെടുത്തു

മൂവാറ്റുപുഴ : സോഷ‍്യൽ മീഡിയയിൽ മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷ പരാമർശം നടത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ കേസെടുത്തു. ആവോലി സിപിഎം ലോക്കൽ സെക്രട്ടറി എം.ജെ. ഫ്രാൻസിസിന് എതിരേയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തിരിക്കുന്നത്. എസ്ഡിപിഐ പ്രവർത്തകന്‍റെ പരാതിയിലാണ് നടപടി. കലാപാഹ്വാനം, ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് […]