Keralam

സമരം കടുപ്പിച്ച് ആശാ വർക്കർമാർ; മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ മുടി മുറിച്ചു പ്രതിഷേധിക്കും. അനിശ്ചിത കാല രാപ്പകല്‍ സമരം 50-ാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴാണ് സമരത്തിൻ്റെ രൂപവും ഭാവവും മാറ്റിയുള്ള പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. 50ല്‍ അധികം ആശ വര്‍ക്കര്‍മാരാകും മുടി മുറിച്ച് പ്രതിഷേധിക്കുക. […]

Business

സ്വര്‍ണവില ആദ്യമായി 67,000ന് മുകളില്‍; ഒരു മാസത്തിനിടെ വര്‍ധിച്ചത് 4000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000 കടന്ന് പുതിയ ഉയരം കുറിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 67,000 കടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 8425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ […]

Keralam

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്. ഷർണാസ് എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് നടപടി ഉണ്ടായത്. ഷർണാസിനെ ഞാറക്കൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. പെരുമ്പാവൂർ എഎസ്പി ശക്തിസിംഗ് ആര്യയുടെ പേരിലാണ് വ്യാജ […]

Keralam

ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ; KPCC നിർദേശം നൽകി

ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കെപിസിസി നിർദേശം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനാണ് സർക്കുലർ നൽകിയത്. സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സ് നാളെ മുടി മുറിച്ചു പ്രതിഷേധിക്കും. ആശമാർക്ക് ധനസഹായം നൽകാൻ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തും മണ്ണാർക്കാട് നഗരസഭയും തീരുമാനിച്ചിരുന്നു. […]

Keralam

ആശാ വർക്കേഴ്‌സിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക്; നാളെ മുടി മുറിച്ച് പ്രതിഷേധിക്കും

സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 49-ാം ദിവസത്തിലേക്കും കടന്നു. നാളെ സമരത്തിന്റെ അടുത്ത ഘട്ടമായ മുടി മുറിച്ചുള്ള പ്രതിഷേധം നടക്കും. സമരം തുടങ്ങി അമ്പതാം ദിവസമാണ് മുടിമുറിക്കൽ പ്രതിഷേധം. ഇത്രയും ദിവസമായിട്ടും സർക്കാർ സമരക്കാരെ പരിഗണിക്കുന്നില്ല എന്നതിനാലാണ് […]

Keralam

സംസ്ഥാനത്തെ ലഹരി ഉപയോഗവും അക്രമങ്ങളും; മുഖ്യമന്ത്രി വിളിച്ച വിവിധ സംഘടനകളുടെ യോഗം ഇന്ന്

സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ മുഖ്യമന്ത്രി വിളിച്ച വിവിധ സംഘടനകളുടെ യോഗം ഇന്ന്. രാവിലെ 10 മണിക്ക് നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാകും യോഗം നടക്കുക. ലഹരി ഉപയോഗം തടയാൻ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥി യുവജന സംഘടനകളും, സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ […]

Keralam

കേരള യൂണിവേഴ്‌സിറ്റി MBA പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്

കേരള യൂണിവേഴ്‌സിറ്റി MBA പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും. പരീക്ഷ വീണ്ടും നടത്തുന്നതിൽ മറ്റന്നാൾ ചേരുന്ന പ്രത്യേക യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ഉത്തരക്കടലാസ് നഷ്ടമായതിൽ വൈസ് ചാൻസിലർ വിളിച്ച അടിയന്തര യോഗം ചൊവ്വാഴ്ചയാണ് നടക്കുക. […]

Keralam

വഖഫ് നിയമ ഭേദഗതി ബിൽ; ‘കേരളത്തിൽ നിന്നുള്ള എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണം’; ആഹ്വാനവുമായി കെസിബിസി

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി. കേരളത്തിൽ നിന്നുള്ള എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് സർക്കുലർ. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ വഖഫ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന് കെസിബിസിയുടെ സർക്കുലറിൽ പറയുന്നു. വഖഫ് നിയമഭേദഗതി ബില്ല് പാർലമെമന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും […]

Keralam

പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാർ പിടിയിൽ

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസാണ് വിജിലൻസിന്റെ പീടിയിലായത്. പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് പിടിക്കപ്പെട്ടത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്രബോസ്. കടയുടമയുടെ ബന്ധുവില്‍ നിന്നാണ് തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 3000 രൂപയാണ് […]

Keralam

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം. ടൗൺഷിപ്പിലേക്കുള്ള 402 ഗുണഭോക്താക്കളിൽ 358 പേർ ഇതു വരെ സമ്മതപത്രം കൈമാറി. ഇതിൽ 264 പേർ വീടിനായും 94 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്. രണ്ടാംഘട്ട 2-എ, 2-ബി ഗുണഭോക്തൃ പട്ടികയിലെ 116 സമ്മതപത്രം […]