Keralam

ചോദ്യപ്പേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും എം എസ് സൊല്യൂഷൻ CEOയുമായ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി, ഷുഹൈബിന് ജാമ്യം […]

District News

കോട്ടയം കുറവിലങ്ങാട് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവം; പ്രതി പിടിയിൽ

കോട്ടയം കുറവിലങ്ങാട് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ പ്രതി പിടിയിൽ. ചാലക്കുടിയിൽ ഒളിവിൽ കഴിയവെയാണ് പ്രതി ജിതിനെ മരങ്ങാട്ടുപള്ളി പോലീസ് പിടികൂടിയത്. കല്ലോലിൽ ജോൺസൺ കെ ജെയെയാണ് കഞ്ചാവ് ലഹരിയിൽ ഇയാൾ കിണറ്റിൽ തള്ളിയിട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം […]

Keralam

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട്ടിൽ അടക്കം ഏഴിടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തിയത്. രാവിലെ ഒമ്പതരയോടെ പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്ന് ആദ്യം കൊലപാതകം നടന്ന പെരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പിതൃ […]

Keralam

എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്; ഈ മാസം അവസാനം തീരുമാനം

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കൂടി ചുവടുവെയ്ക്കുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ച് 31ഓടേ തീരുമാനം പ്രതീക്ഷിക്കാമെന്നും എല്‍ഐസി സിഇഒ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവത്കരണവും വിശാലമായ ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യം വിപുലീകരിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് എല്‍ഐസിയുടെ […]

Keralam

കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൊഴികളിൽ ചില സംശയങ്ങളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മരണകാരണത്തിൽ വ്യക്തത വരുമെന്ന് വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക് അറിയിച്ചു. നിലവിൽ കുടുംബത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം […]

Keralam

‘ഒരു ബണ്ടിൽ കഞ്ചാവിന് 6000 രൂപ കമ്മിഷൻ’; കളമശേരി കഞ്ചാവ് കേസിലെ ഷാലിഖിന്റെ മൊഴി പുറത്ത്

കളമശ്ശേരി പോളി ടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുമ്പോൾ പിടിലായ ഷാലിഖിന് കമ്മിഷനായി ലഭിച്ചത് 6000 രൂപ. കൊച്ചിയിലെ വിവിധ ക്യാമ്പസുകളിലേക്കും പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് വിതരണം നടത്തിയിട്ടുണ്ട്. 18000 രൂപയ്ക്കാണ് ഒരു ബണ്ടിൽ കഞ്ചാവ് ഷാലിഖ് വാങ്ങിയിരുന്നത്. ഇത് […]

Keralam

ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുത്;എസ് ഐ ടിക്ക് ഹൈക്കോടതി നിർദേശം

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. സിനിമാ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി […]

Business

ഓഹരി വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്‌സ് 900 പോയിന്റ് മുന്നേറി, 75,000ന് മുകളില്‍, രൂപയ്ക്കും നേട്ടം

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 22,750 പോയിന്റിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാനുള്ള നിക്ഷേപകരുടെ […]

World

ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ

കോട്ടയം അതിരൂപതാംഗമായ ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്‌തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 […]

Keralam

അൾട്രാവയലറ്റ് രശ്മികൾക്കുള്ള മുന്നറിയിപ്പ്: 7 ഇടങ്ങളിൽ ഓറഞ്ച്, 5 ഇടത്ത് യെലോ അലർട്ട്

തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിന്‍റെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ‌ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കൊട്ടാരക്കര […]