Business

ആദ്യമായി 66,000 തൊട്ട് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. 65,840 രൂപയായി ഉയര്‍ന്ന് […]

World

കാത്തിരുന്ന മടക്കം, സുനിത വില്യംസും ബുച് വിൽമോറും ഭൂമിയിലേക്ക്

നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച് വിൽമോറും തിരികെ ഭൂമിയിലേക്ക്. സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തിലാണ് മടക്കയാത്ര. ബഹിരാകാശ നിലയവുമായുള്ള പേടകത്തിന്റെ ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് ആരംഭിച്ചു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27-ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ പേടകമിറക്കും. ഇനി സുനിത […]

Keralam

‘ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടു’; കടയ്ക്കൽ ക്ഷേത്രോത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി

കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രോത്സവ പരിപാടിക്കിടെ വിപ്ലവ ഗാനം പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി. അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്ന് വാദിച്ച് ഹർജി നൽകിയത്. സംഗീത പരിപാടിയ്ക്കിടെയായിരുന്നു ‘വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും, കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് […]

Keralam

സഹായിയുടെ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി; പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ്‌ ജോസ് ആണ് പിടിയിലായത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ വാങ്ങിയെന്നാണ് കേസ്. സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായി. റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നാണ് […]

Keralam

ശബരിമലയില്‍ ദര്‍ശന സമയത്തില്‍ മാറ്റം; നട തുറക്കുക രാവിലെ അഞ്ചിന്

പത്തനംതിട്ട: ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് മാറ്റം വരുത്തിയത്. ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകല്‍ ഒന്നിന് നട അടയ്ക്കും. വൈകീട്ട് 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി […]

Keralam

മന്ത്രി ആവശ്യങ്ങൾ അംഗീകരിച്ചു; സിനിമാ പണിമുടക്ക് ഉപേക്ഷിക്കാൻ തീരുമാനം

ഫിലിം ചേംബർ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനും സിനിമാ സംഘടനകളും നടത്തിയ ചർച്ചയിലാണ് സമരം ഒഴിവാക്കാന്‍ ധാരണയായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം. വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തിൽ ഈടാക്കുന്നുണ്ട്. അതിൽ ഒന്ന് ഒഴിവാക്കി തരണം എന്നാണ് […]

Keralam

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ താഴെ പെര്‍മിറ്റ്; മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. ദൂരപരിധി നിശ്ചയിച്ചു കൊണ്ടുള്ള മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. വ്യവസ്ഥ നിലനില്‍ക്കില്ലെന്ന സ്വകാര്യ ബസ്സുടകളുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്. മലയോര മേഖലകളിലേക്കടക്കം യാത്രാക്ലേശം രൂക്ഷമാക്കുന്ന വിവാദ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2020 […]

Local

റെയിൽവേ അവഗണനയ്ക്കെതിരെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം

ഏറ്റുമാനൂർ: വഞ്ചിനാട് എക്സ്പ്രസ്സിനും മലബാർ എക്സ്പ്രസ്സിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രക്കാരെയും വ്യാപാരി വ്യവസായികളുടെയും സംഘടിപ്പിച്ചുകൊണ്ട് മാർച്ച് 24 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം നടത്തും. രാവിലെ 7.45 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ അതിരമ്പുഴ […]

Movies

ബോക്സറായി നസ്ലിൻ; ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് തിങ്ക് മ്യൂസിക് സ്വന്തമാക്കി; ചിത്രം വിഷു റിലീസ്.

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ ഏപ്രിൽ മാസത്തിൽ വിഷു റിലീസിനു ഒരുങ്ങുന്നു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും […]

Keralam

മുനമ്പം വിധിക്കെതിരെ അപ്പീല്‍ പോകില്ല, എന്താണ് വേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ: എം വി ഗോവിന്ദന്‍

കണ്ണൂര്‍: മുനമ്പം ഭൂമി വിഷയത്തില്‍ ഇനി തീരുമാനം കോടതിയുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. മുനമ്പത്ത് ഇനി എന്താണ് വേണ്ടതെന്ന് ഹൈക്കോടതി പറയട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ പ്രതികരിച്ചു. […]