Keralam

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ്, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കനത്ത ചൂടില്‍ നിന്ന് ആശ്വാസമേകി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത […]

Keralam

വീണ്ടും ഒന്നാമതായി കേരളം; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ശ്രീമതി സാവിത്രി താക്കൂര്‍ പറഞ്ഞു. ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന […]

Keralam

സംസ്ഥാനത്തെ ലഹരി വ്യാപനം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി റിസ

കേരളത്തിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗം വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ലഹരി നിർമാണം, സംഭരണം, വിതരണം ഇവ നടത്തുന്നവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ‘സീറോ സഹിഷ്ണുത നയം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി- റിസ കേരള മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർക്കും […]

Keralam

നേരിയ ആശ്വാസം: ആശമാര്‍ക്ക് ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ആശാ വര്‍ക്കേഴ്‌സിന് ഓണറേറിയം അനുവദിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. കഴിഞ്ഞ മാസം 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം ഈ മാസം 12 നാണ് ഉത്തരവായി പുറത്തിറങ്ങിയത്. ആശമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. പ്രതിമാസ ഓണറേറിയം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കി […]

Uncategorized

ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല; കൊച്ചിൻ കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ

കൊച്ചി കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത് എത്തി. ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് നടപടി. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടതെന്ന് കോളജ് യൂണിയൻ ചെയർമാൻ പ്രതികരിച്ചു. […]

Keralam

സെക്രട്ടറിയേറ്റ് വളഞ്ഞ് ആശമാര്‍; സമരവേദിയില്‍ പിന്തുണയുമായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും

ആശവര്‍ക്കേഴ്‌സിന്റെ സമരവേദിയില്‍ പിന്തുണയുമായി എത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍. കെ കെ രമ ഉള്‍പ്പടെയുള്ളവരും സമരവേദിയിലെത്തി. വിഷയത്തില്‍ മുഖ്യമന്ത്രിയാണ് മുന്‍കൈയെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരം ചെയ്തല്ല നേടിയെടുക്കേണ്ടത് എന്നാണ് കേരളത്തിലെ […]

Keralam

‘ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം’; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള […]

Business

90 ദിവസം സൗജന്യ ജിയോഹോട്ട്‌സ്റ്റാര്‍, ജിയോഫൈബര്‍ ട്രയല്‍; ക്രിക്കറ്റ് ആരാധകര്‍ക്കായി പ്രത്യേക ഓഫര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് സീസണിന് മുന്നോടിയായി ആരാധകര്‍ക്കായി റിലയന്‍സ് ജിയോ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 4Kയില്‍ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സ്ട്രീമിങ്ങും ജിയോഫൈബര്‍/എയര്‍ഫൈബറിന്റെ 50 ദിവസത്തെ ട്രയലും വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെച്ചത്. മൊബൈല്‍, ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. 90 ദിവസം ജിയോഹോട്ട്സ്റ്റാര്‍ സൗജന്യമായി ഉപയോഗിക്കാം. മാര്‍ച്ച് 17 […]

Keralam

വണ്ടിപ്പെരിയാറില്‍ നിന്ന് പിടികൂടിയ കടുവ ചത്തു; ചാടിയടുത്ത കടുവയെ സ്വയരക്ഷയ്ക്കായി വെടി വെച്ച് ദൗത്യസംഘം

ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്ന് പിടികൂടിയ കടുവ ചത്തു. സ്വയരക്ഷയ്ക്കായി വനംവകുപ്പ് സംഘം മൂന്ന് തവണ വെടിയുതിര്‍ത്തിരുന്നു. മയക്ക്‌വെടി വെച്ച കടുവയ്ക്കടുത്തേക്ക് എത്തിയ വനംവകുപ്പ് സംഘത്തിന് നേരെ കടുവ ചാടിയടുക്കുകയായിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനം വകുപ്പ് സംഘം മൂന്ന് തവണ വെടിയുതിര്‍ക്കുകയും ചെയ്തു. ആദ്യത്തെ തവണ മയക്കുവെടി വച്ചതിന് […]

World

സുനിത വില്യംസും ബുച്ച് വിൽമോറും നാളെ യാത്ര തിരിക്കും; മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ

ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ. ഇന്ത്യൻ സമയം നാളെ രാവിലെ 8.15 ന് ആകും മടക്കയാത്ര ആരംഭിക്കുക. ബുധനാഴ്ച പുലർച്ചെ 3.27ന് യാത്രികർ ഫ്ലോറിഡ തീരത്ത് സ്പ്ലാഷ് ഡൌൺ ചെയ്യും. സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകളെ […]