Keralam

പാലക്കാട് ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നൽകി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

കൊച്ചി: പാലക്കാട് ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നൽകി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിലനിൽക്കുന്ന എല്ലാ നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ് പ്രാരംഭ അനുമതി കൊടുത്തു. ബാക്കി അനുമതി അവരാണ് വാങ്ങേണ്ടത്. അത് വാങ്ങിക്കഴിഞ്ഞാൽ മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു.  […]

Uncategorized

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ട: മുഖ്യപ്രതി അനുരാജ് പിടിയില്‍

കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജാണ് വലയിലായത്. ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നത് എന്നതടക്കം ഇന്നലെ പിടിയിലായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചിരുന്നു. ഇന്നലെ തന്നെ ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ […]

Banking

രണ്ടുദിവസം പണിമുടക്ക്; ശനിയാഴ്ച മുതല്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: 24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ 22 മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയുമാണ്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയാണിത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി […]

Business

ഓഹരി വിപണിയുടെ ആകര്‍ഷണം കുറയുന്നോ?; ഈ വര്‍ഷം ഇതുവരെ വിദേശനിക്ഷപകര്‍ പിന്‍വലിച്ചത് 1.42 ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടരുന്നു. മാര്‍ച്ചില്‍ രണ്ടാഴ്ചയ്ക്കിടെ 30,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. ആഗോള തലത്തിലുള്ള വ്യാപാര സംഘര്‍ഷങ്ങളാണ് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ നിന്ന് 34,574 കോടി രൂപയും ജനുവരിയില്‍ 78,027 […]

District News

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്ത വീണ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. റോഡിൽ […]

Keralam

ലഹരിക്ക് പൂട്ടിടാന്‍ എക്‌സൈസും പൊലീസും; സമഗ്ര ഡേറ്റാബേസ് തയ്യാറാക്കും; മനോജ് എബ്രഹാമിന് ഏകോപന ചുമതല

തിരുവനന്തപുരം: ലഹരിക്കെതിരെ സംയുക്ത നീക്കത്തിന് എക്‌സൈസും പൊലീസും. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാനാണ് ഉന്നത തല യോഗത്തില്‍ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്‌സൈസ് കമ്മീഷണര്‍ നോഡല്‍ ഓഫീസറാകും. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് […]

Keralam

കൈക്കൂലി വാങ്ങാന്‍ വീട്ടിലെത്തി; രണ്ടര ലക്ഷം കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിനെ വിജിലന്‍സ് പിടികൂടി. കൊല്ലം കടയ്ക്കലില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന മനോജില്‍ നിന്ന് രണ്ടരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഐഒസി ഡിജിഎം അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്. ഉപഭോക്താക്കളെ മറ്റ് ഏജന്‍സിയിലേക്ക് മാറ്റാതിരിക്കുന്നതിനായാണ് ഗ്യാസ് ഏജന്‍സിയി ഉടമയോട് ഇത്രയും തുക […]

India

കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തൽ; ബെംഗളൂരിൽ 2 പേർ പിടിയിൽ

കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി. നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബെംഗളൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്. ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്ക്വാർഡും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും […]

Keralam

‘എമ്പുരാൻ’ നിർമാണ പങ്കാളിയായി ശ്രീ ഗോകുലം മൂവീസ്; സിനിമ തടസ്സങ്ങളില്ലാതെ പുറത്തിറങ്ങും, ഗോകുലം ഗോപാലൻ

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ നിർമാണത്തിന് ശ്രീ ഗോകുലം മൂവീസും. സിനിമയുടെ നിർമാണത്തിൽ നിന്ന് ലൈക്ക പ്രൊഡക്ഷൻസ് പിൻമാറിയതിന്റെ പശ്ചാത്തലത്തിലാണ് ശ്രീ ഗോകുലം മൂവീസ് പങ്കാളിയായതെന്ന് ഉടമ ഗോകുലം ഗോപാലൻ  പറഞ്ഞു. എമ്പുരാൻ നല്ല സിനിമയാണ്. ചിത്രം തടസങ്ങളില്ലാതെ പുറത്തിറങ്ങാനാണ് നിർമാണ പങ്കാളി ആയത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ മാര്‍ച്ച് […]

Keralam

തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ […]