World

സുരക്ഷാ പ്രശ്‌നം; പാകിസ്താന്‍ ഉള്‍പ്പടെ 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ്

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള 41 രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ഡോണള്‍ഡ് ട്രംപിന്റെ ഒന്നാം ടേമില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളേക്കാള്‍ വിശാലമായിക്കും പുതിയ നിയന്ത്രണങ്ങളെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാമൂഴത്തില്‍ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെയാണ് ട്രംപ് ഭരണകൂടം വിലക്കിയിരുന്നത്. […]

Keralam

ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കും; മന്ത്രി കെ രാജൻ

ഇടുക്കിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുറ്റക്കാർ ആരാണെങ്കിലും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. കയ്യേറ്റങ്ങൾക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് ചൊക്ര മുടിയിലേതെന്നും കെ രാജൻ പറഞ്ഞു. ചൊക്ര മുടിയിൽ കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സഹായകമായത് […]

Keralam

കാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണായക മുന്നേറ്റം; RCCയിൽ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റേഡിയേഷന്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് എസ്.ജി.ആര്‍.ടി. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന്‍ നല്‍കാനും പാര്‍ശ്വഫലങ്ങള്‍ […]

Keralam

അബദ്ധത്തിൽ എലിവിഷം കഴിച്ചു; 3 വയസുകാരിക്ക് ദാരുണാന്ത്യം

എലിവിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിൽ ലിതിൻ -ജോമരിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലി വിഷം കുട്ടി അബദ്ധത്തിൽ എടുത്ത് കഴിക്കുകയായിരുന്നു. ഫെബ്രുവരി 22 നായിരുന്നു സംഭവം. വിഷം ഉള്ളിൽ ചെന്ന ഉടനെ കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. […]

Keralam

‘പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് കെ.എസ്.യു.ബന്ധം’; ആരോപണവുമായി പി എം ആർഷോ

പോളി ടെക്‌നിക്ക് കേസിൽ ഇന്ന് അറസ്റ്റിലായ പ്രതിക്ക് കെ.എസ്.യു. ബന്ധം ആരോപിച്ച് എസ്എഫ്ഐ നേതാവ് പി എം ആർഷോ. അറസ്റ്റിലായ ഷാലിക്ക് കെഎസ്‌യു പ്രവർത്തകൻ എന്ന് ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. ഷാലിക്ക് KSU അംഗത്വ വിതരണം ഉദ്ഘാടനം ചെയ്‌തുവെന്നും പി എം ആർഷോ കുറിക്കുന്നു.തെളിവായി ഒരു ചിത്രവും ആർഷോ […]

Keralam

‘തന്തയില്ലായ്മത്തരം’ സൈബര്‍ ആക്രമണത്തിന് പിന്നില്‍ അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേര്‍; പിണറായി വിരുദ്ധനല്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിന്നിലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. പാര്‍ട്ടിക്ക് സൈബര്‍ പോരാളികള്‍ ഇല്ലെന്നും അവര്‍ പാര്‍ട്ടി വിരുദ്ധരാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി മെമ്പര്‍മാരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. […]

Keralam

എസ്.എഫ്.ഐ. കേരള സമൂഹത്തിൽ പടർന്ന് പിടിച്ച മാരക വൈറസ്, നാട്ടിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐ: കെ സുരേന്ദ്രൻ

എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ്.എഫ്.ഐ. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ്.എഫ്.ഐക്കാരും SDPIക്കാരും ഉണ്ട്. ഇവർ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ ആരോപിച്ചു. CPIM SFI യെ പിരിച്ചു വിടണം.ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. […]

Entertainment

ട്രെൻഡായി സാറാ ബ്ലാക്കിന്റെ ഗാനം ‘തരുണങ്കൾ’

സായ് അഭ്യാങ്കറിന്‌ ശേഷം തിങ്ക് മ്യൂസിക്കിലൂടെ പുതിയ മ്യൂസിക്ക് സെൻസേഷനായി സാറ ബ്ലാക്ക്. സ്വതന്ത്ര സംഗീതജ്ഞർക്ക് അവസരം നൽകുന്ന തിങ്ക് മ്യൂസിക്കിന്റെ തിങ്ക് ഇൻഡിയിലൂടെ പുറത്തുവന്ന സാറ ബ്ലാക്കിന്റെ ‘തരുണങ്കൾ’ എന്ന ആൽബം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. തിങ്ക് ഇൻഡിയിലൂടെ […]

Keralam

‘ചില ദുഷ്‌ടബുദ്ധികളുടെ തലയിലുദിച്ച സമരം’; ആശാ വർക്കർമാർ ജോലി പുനരാരംഭിക്കണമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഓണറേറിയവും വിരമിക്കൽ ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആശാ വർക്കർമാര്‍ സെക്രട്ടേറിയറ്റിന് പുറത്ത് നടന്നുകൊണ്ടിരിക്കുന്ന സമരത്തില്‍ പ്രതികരണവുമായി എൽഡിഎഫ് മുൻ കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജൻ. സമരം അനാവശ്യവും രാഷ്‌ട്രീയ പ്രേരിതവുമാണ്. ആശ വര്‍ക്കര്‍മാരെ ചില ആളുകൾ തെറ്റിദ്ധരിപ്പിച്ചാണ് അനാവശ്യ സമരത്തിനായി സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നതെന്നും […]

Keralam

ജയസൂര്യ – വിനായകൻ ഫാന്റസി കോമഡി ചിത്രത്തിന് തുടക്കമായി! വമ്പൻ വീണ്ടും ടീം ഒന്നിക്കുന്നു

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ്- ഇർഷാദ് എം ഹസ്സൻ നയിക്കുന്ന നേരമ്പോക്ക് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക് പ്രൊഡക്ഷൻസിന്റെ […]