India

രാമന് പിന്നാലെ സീതയും; സീതാമർഹിയിലെ ക്ഷേത്ര പുനരുദ്ധാരണം ചർച്ചയാക്കി ബിജെപി; ലക്ഷ്യം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിൽ മിഥിലയ്ക്കടുത്ത് സിതാമർഹിയിലെ സീതാ ക്ഷേത്രത്തിൻ്റെ നവീകരണവും പുനരുദ്ധാരണവും ചർച്ചയാക്കി ബിജെപി. കേന്ദ്രമന്ത്രി അമിത് ഷാ തന്നെയാണ് ഈ വിഷയം ചർച്ചയാക്കി ആദ്യം രംഗത്ത് വന്നത്. സീതാ ക്ഷേത്രം പുതുക്കിപ്പണിതതിന്റെ ബഹുമതി ബിജെപിക്ക് വിട്ടുനിൽക്കരുതെന്ന് പ്രധാന പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) പ്രതികരിച്ചു. അതേസമയം ബിജെപിയുടെ […]

Keralam

ഇഡിയിൽ അഴിച്ചുപണി; കരുവന്നൂർ കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടറെ മാറ്റി

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ മാറ്റി. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയത്. നേരത്തെ സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണ വിവരങ്ങൾ ചോർന്നതിൽ ആരോപണ വിധേയനാണ് പി രാധാകൃഷ്ണൻ. ഇദേഹത്തെ മാറ്റിയതിന്റെ കാരണം വ്യക്തമല്ല കരുവന്നൂർ […]

Keralam

‘കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരും; മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനായില്ല’; രമേശ് ചെന്നിത്തല

കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐ എന്ന് രമേശ് ചെന്നിത്തല. ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരുമെന്ന് അദേഹം പറഞ്ഞു. അടിയന്തരമായി ഈ സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 9 വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് 65,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്‍ വില 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,760 രൂപ. ഗ്രാമിന് 10 രൂപയാണ് കുഞ്ഞത്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8220 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു […]

Keralam

ആശാവർക്കേഴ്സ് പിന്നോട്ടില്ല; രാപ്പകൽ സമരം 34-ാം ദിവസത്തിൽ

സെക്രട്ടേറിയറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് 34-ാം ദിവസത്തിൽ. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റന്നാൾ സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നാണ് ആശാവർക്കേഴ്സിന്റെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിലും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പന്തലിൽ എത്തി പിന്തുണ അറിയിച്ചിരുന്നു. […]

Keralam

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം; ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ ആന്‍റിബയോട്ടിക്കുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: മൃ​ഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആൻ്റി-ബയോട്ടിക്കുകൾ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. ഈ ആന്റിബയോട്ടിക്കുകളുടെ ദുരുപയോ​ഗം മൃ​ഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന ഡ്ര​ഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നിരോധനം. സമുദ്രോൽപന കയറ്റുമതി വികസന […]

Keralam

വാടക ​ഗർഭധാരണം: പ്രായപരിധി 51 തികയുന്നതിന്റെ തലേന്ന് വരെ; ഹൈക്കോടതി

കൊച്ചി: വാടക ​ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസായി എന്നതിന്റെ പേരിൽ ഇതിന് അനുമതി നിഷേധിച്ച സിം​ഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കണ്ണൂർ സ്വദേശികളായ ദമ്പതിമാരാണ് […]

Keralam

കേരളത്തിൽ ഇന്നും ചൂട് ഉയരും; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, […]

India

സ്വർണ്ണ കടത്ത് കേസ്; രന്യ റാവുവിന് ജാമ്യമില്ല

ബെംഗളൂരു വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ കന്നഡ നടി രന്യ റാവുവിന് ജാമ്യമില്ല. ജാമ്യ ഹർജി സാമ്പത്തിക കുറ്റ കൃത്യങ്ങളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി. രന്യയെ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം കടത്താൻ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. ഗ്രീൻ ചാനൽ വഴി പരിശോധനകളില്ലാതെ പുറത്ത് […]

Keralam

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടിവെള്ളം എന്നിവ നൽകണം; നിർദേശവുമായി തൊഴിൽ വകുപ്പ്

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാൻ കുട, കുടി വെള്ളം എന്നിവ നൽകണമെന്നാണ് നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ല ലേബർ ഓഫീസർ ഉറപ്പുവരുത്തണം. പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. […]