District News

കോട്ടയം തിരുവല്ലയിൽ മദ്യലഹരിയിൽ അമ്മയ്ക്ക് മകന്റെ ക്രൂരമർദനം; അറസ്റ്റ്

 കോട്ടയം : തിരുവല്ലയിലെ പടിഞ്ഞാറ്റും ചേരിയിൽ ലഹരിക്ക് അടിമയായി മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ. പടിഞ്ഞാറ്റും ചേരിലാപ്ലത്തിൽ വീട്ടിൽ സന്തോഷ് ആണ് അറസ്റ്റിലായത്. മാതാവ് സരോജിനിയെ (75) മർദിക്കുന്ന ക്രൂര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തിരുവല്ല പോലീസ് നടപടിയെടുത്തത്. കഴിഞ്ഞദിവസം രാത്രിയാണ് മകൻ അമ്മയെ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു […]

Keralam

കളമശേരി കഞ്ചാവ് വേട്ട, കെഎസ്‌യു ബന്ധമുള്ള ആരും കേസിൽ ഇല്ല; എസ്.എഫ്.ഐ കള്ളപ്രചാരണം നടത്തുകയാണെന്ന് അലോഷ്യസ് സേവ്യർ

കളമശേരിയിലെ കഞ്ചാവ് വേട്ടയിൽ കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെഎസ്‌യു പ്രവർത്തകർ ആരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്നറിയാനാണ് സ്റ്റേഷനിൽ എത്തിയത്. കെഎസ്‌യു ബന്ധമുള്ള ആരും കേസിൽ ഇല്ല. തുടരന്വേഷണത്തിൻ്റെ ഭാഗമായി ആരെങ്കിലും പിടിയിലായാൽ അവരെ ന്യായീകരിക്കുയുമില്ല. എസ്.എഫ്.ഐ  കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലഹരിക്ക് […]

Keralam

സംസ്ഥാന സമിതിയിലെ നിയമനങ്ങൾ ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തും; എ പത്മകുമാറിൻ്റെ പ്രതികരണം തെറ്റ്, എം വി ഗോവിന്ദൻ

എ പത്മകുമാറിന്റെ പ്രതികരണം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞു. അതെല്ലാം സംഘടനാപരമായി പരിശോധിക്കുമെന്നും ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകും. അതിൽ ആർ തെറ്റ് ചെയ്തു എന്നതിനല്ല പ്രാധാന്യം, സംസ്ഥാന സമിതിയിലെ നിയമനങ്ങൾ ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തുമെന്നും എം […]

Keralam

നരേന്ദ്രമോദി വന്ന് കുഞ്ഞിനെ എടുത്തു, പക്ഷെ ഒന്നും ഉണ്ടായില്ല; വയനാട്ടിൽ സർക്കാർ ഉത്തരവാദിത്വബോധമില്ലതെ പ്രവർത്തിക്കുന്നു; KC വേണുഗോപാൽ എം.പി

സർക്കാർ വയനാട്ടിൽ ഉത്തരവാദിത്വബോധമില്ലതെ പ്രവർത്തിക്കുകയാണെന്ന് KC വേണുഗോപാൽ എം.പി. പാർട്ടി പ്രവർത്തനം എന്നാൽ ജനങ്ങൾക്ക് ഒപ്പം നിൽക്കുക എന്നതാണ്. എല്ലാവരും സഹായിക്കാം എന്ന് പറഞ്ഞു. വയനാട് ദുരന്തത്തിൽ രാഷ്ട്രീയം കലർത്തരുത് എന്നായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ സർക്കാർ പിശുക്ക് കാണിക്കുന്നുവെന്നും കെ സി വേണുഗോപാൽ എംപി വിമർശിച്ചു. സെൻ്റിന് […]

Keralam

‘കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവനെ വിദ്യാര്‍ത്ഥിയെന്ന് വിളിക്കാനാകില്ല’: കളമശ്ശേരി സംഭവം സര്‍ക്കാരിനും എസ്എഫ്‌ഐക്കുമെതിരെ ആയുധമാക്കി പ്രതിപക്ഷം

കണ്ണൂര്‍: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട സര്‍ക്കാരിനും എസ്എഫ്‌ഐക്കും എതിരെ ആയുധമാക്കി പ്രതിപക്ഷം. സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് കെ സുധാകരന്റെ വിമര്‍ശനം. ലഹരി ഉപയോഗിച്ച് നടക്കുന്നവനെ എങ്ങനെ വിദ്യാര്‍ത്ഥിയെന്നു വിളിക്കും […]

India

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍; ലക്ഷ്യ ക്വാര്‍ട്ടറില്‍ വീണു, ഇന്ത്യയുടെ സിംഗിള്‍സ് പ്രതീക്ഷ തീര്‍ന്നു

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ സിംഗിള്‍സ് പോരാട്ടത്തിനു നിരാശാജനകമായ അവസാനം. പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ പുരുഷ ക്വാര്‍ട്ടറില്‍ തോല്‍വി അറിഞ്ഞു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ലക്ഷ്യ ചൈനയുടെ ലി ഷി ഫെങിനോടു പരാജയമേറ്റു വാങ്ങി. രണ്ട് സെറ്റ് മാത്രമാണ് പോര് നീണ്ടത്. പൊരുതാന്‍ പോലും നില്‍ക്കാതെയാണ് താരം […]

Keralam

ചെന്നൈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് തമിഴ്നാട് സർക്കാർ, പിന്തുണ ഉറപ്പെന്ന് പിണറായി

ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് ഐടി മന്ത്രി പഴനിവേൽ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യൻ എംപിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ക്ഷണക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തിന്റെ പിന്തുണ പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് പഴനിവേൽ ത്യാഗരാജൻ […]

Keralam

5990 കോടി രൂപ അധികം കടമെടുക്കാന്‍ കേരളം; അനുമതി തേടിയത് 12,000 കോടി രൂപയ്ക്ക്

അധികം കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് കേരളം കടമെടുക്കുക. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ […]

Keralam

സംസ്ഥാനത്ത് ചൂട് കൂടും; 10 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ […]

District News

കോട്ടയം ആർപ്പൂക്കരയിൽ കാപ്പാ നിയമം ലംഘിച്ച പ്രതി പോലീസ് പിടിയിൽ

ഗാന്ധിനഗർ : കാപ്പാ – 15 ലിസ്റ്റിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ആർപ്പൂക്കര വില്ലേജിൽ ആർപ്പൂക്കര പി ഒ യിൽ കരുവേലി വീട്ടിൽ ഹരിദാസ് മകൻ കിരൺ ഹരിദാസ് വയസ്സ് 23 എന്നയാളാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. കാപ്പാ പ്രകാരം ഇയാൾക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് […]