India

പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലും കണ്ണുവെയ്ക്കുന്നു; ആദര്‍ പൂനാവാലയുടെ കമ്പനി വാങ്ങും

ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനും നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ ഡിഎസ് ഗ്രൂപ്പിനും വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോപ്പര്‍ട്ടീസ് അനുമതി നല്‍കി. 4500 കോടിയുടേതാണ് ഇടപാട്. ഓഹരി വാങ്ങല്‍ […]

Keralam

എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗം, ഇത് ഒറ്റപ്പെട്ട സംഭവമാണങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയെക്കുറിച്ച് ഞാനിത് പറയില്ലായിരുന്നു: വി ഡി സതീശന്‍

കളമശേരി പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ ഇങ്ങനെ പറയില്ലായിരുന്നു. പോലീസ് പിടികൂടിയത് ആരെന്ന് […]

Keralam

‘കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണ്’, രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കളമശേരി ഗവ. പോളിടെക്‌നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണെന്ന് കെ സുധാകരന്‍ ചോദിച്ചു. വിദ്യാര്‍ത്ഥിയെന്ന വിശേഷിപ്പിക്കപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയെന്നും കര്‍ശനമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം […]

India

രാമേശ്വരത്ത് പുതിയ വിമാനത്താവളം നിർമ്മിക്കും; ഭാഷാപ്പോര് രൂക്ഷമായിരിക്കെ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ

ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴ്നാട് ബജറ്റിൽ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ. തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിനമായി രണ്ട് കോടി രൂപ അനുവദിച്ചു. തമിഴ് ബുക്ക് ഫെയർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തും. ദുബൈയിലും സിംഗപ്പൂരിലുമടക്കം ബുക്ക് ഫെയർ നടത്താൻ തീരുമാനമായി. വിദേശത്തുള്ള കുട്ടികളെ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി […]

District News

കോട്ടയം ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ ജോസഫ് കട്ടക്കയം അന്തരിച്ചു

കോട്ടയം : ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ നാലിനു തെള്ളകം പുഷ്്പഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂര്‍ കോലത്ത് കുടുംബാംഗം.  മക്കള്‍: ജോജു ജോസഫ് (മെട്രിക്സ് ബംഗളൂരു), സജു ജോസഫ് എന്‍ജിനിയര്‍ […]

Keralam

കളമശേരിയിൽ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തത് ഗൗരവമേറിയ വിഷയം’: അലോഷ്യസ് സേവ്യർ

കളമശേരിയിലേത് ഗൗരവമേറിയ വിഷയമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി പിടിമുറുക്കി എന്നതിന്റെ തെളിവാണ് കളമശേരി വിഷയം.10 കിലോ കഞ്ചാവ് അവിടെ നിന്ന് പിടിച്ചെടുത്തത് ഗൗരവമേറിയ വിഷയം. രാഷ്ട്രീയത്തിന് അതീതമായി ലഹരി ഉപയോഗിക്കുന്നവരെയും ലഹരിയുടെ ശൃംഖലയിലായവരെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്നും അലോഷ്യസ് സേവ്യർ അഭ്യർത്ഥിച്ചു. […]

Keralam

പൊങ്കാലയ്ക്ക് ശേഷം ഒറ്റ രാത്രിക്കുള്ളിൽ നഗരം ക്ലീൻ; നഗരസഭയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്‍റെ 3204 ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട് നഗരം പഴയപടിയാക്കുന്നത് നേരിൽ കാണാനിടയായെന്നും […]

Keralam

‘എക്‌സൈസിന് മുന്നില്‍ പിടിച്ച കൊടിയോ സംഘടനയോ വിഷയമല്ല, ശക്തമായ നടപടിയുണ്ടാകും’ ; എം ബി രാജേഷ്

കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സര്‍ക്കാന്റെയും എക്‌സൈസിന്റെയും മുന്നില്‍ വിഷയമേയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ […]

Keralam

ക്യാമ്പസ് ജാഗരന്‍ യാത്രയില്‍ പങ്കെടുക്കാത്ത ജില്ലാ ഭാരവാഹികള്‍ക്ക് എതിരായ കൂട്ട നടപടി: പുനരാലോചനയ്ക്ക് കെ എസ് യു

ക്യാമ്പസ് ജാഗരന്‍ യാത്രയില്‍ പങ്കെടുക്കാത്ത ജില്ലാ ഭാരവാഹികള്‍ക്ക് എതിരായ കൂട്ട നടപടിയില്‍ പുനരാലോചനയ്ക്ക് കെ എസ് യു. മതിയായ കാരണങ്ങള്‍ ബോധിപ്പിച്ച ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ യാത്ര സമാപിക്കുന്ന ഈ മാസം 19ന് പിന്‍വലിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിലും യാത്രയോട് സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്യാമ്പസ് […]

Business

സ്വര്‍ണവില പവന് 880 രൂപ കൂടി; പൊന്ന് ഇതെങ്ങോട്ട്?

ഇന്നലെ എത്തിച്ചേര്‍ന്ന പുതിയ റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് സംസ്ഥാനത്തെ സ്വര്‍ണവില. സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 8230 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ […]