Keralam

എന്തൊരു ഡ്രൈവർമാരാണ് ഇവിടെയുള്ളത്?, നടപ്പാതയിലൂടെ നടന്നാല്‍ പാതാളത്തിലേക്കു വീഴും; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മനോഹരവും സുരക്ഷിതവുമായ നടപ്പാതകളാണ് ഒരു ന​ഗരത്തിന്റെ സൗന്ദര്യമെന്നും കൊച്ചിയിൽ അങ്ങനെയൊരു സൗകര്യമൊരുക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി. എംജി റോഡിലെ നടപ്പാതയിലൂടെ നടന്നാൽ പാതാളത്തിലേക്ക് പതിക്കുമെന്ന സ്ഥിതിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. എംജി റോഡും ബാനർജി റോഡും ചേരുന്ന […]

Keralam

വെന്തുരുകി കേരളം; പാലക്കാടും വയനാടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത വേനലിലേക്ക് നീങ്ങുന്ന കേരളത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നു. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാവിലെ 11 […]

Keralam

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 10000 രൂപയില്‍ താഴെ വരുമാനം ലഭിക്കുന്ന 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. മുന്‍ഗണനേതര വിഭാഗത്തിലെ നീല കാര്‍ഡിന് കിലോയ്ക്ക് നാലില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ശിപാര്‍ശ. റേഷന്‍കട വേതന പരിഷ്‌കരണം പഠിച്ച സമിതിയുടേതാണ് നടപടി. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ കൂട്ടുന്നതിനായാണ് അരി വില വര്‍ധിപ്പിക്കുന്നത്. പതിനായിരം രൂപയില്‍ താഴെ മാത്രം […]

Keralam

‘ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ല; പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല എന്ന് അറിയിച്ചു’ ; കെ രാധാകൃഷ്ണന്‍

കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ രാധാകൃഷ്ണന്‍ എംപി. ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വത്ത് സമ്പാദിച്ചെന്ന് പറഞ്ഞല്ലേ. അതുമായി ബന്ധപ്പെട്ട് ആരൊക്കെ എങ്ങനെയൊക്കെ വേണമെങ്കിലും അന്വേഷിച്ചോട്ടെ. അന്വേഷിച്ച് കണ്ടെത്തട്ടെ – അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് പണം തിരിച്ചു കിട്ടണമെന്ന നിലപാടാണ് […]

Uncategorized

കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണം; തുഷാർ ഗാന്ധിക്കെതിരെ പരാതി നൽ‌കി ബിജെപി

തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകി. കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. നെയ്യാറ്റിൻകര പോലീസിലാണ് പരാതി നൽകിയത്. തുഷാർ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ നെയ്യാറ്റിൻകരയിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തും. തുഷാർ ഗാന്ധി നടത്തിയത് കലാപശ്രമമെന്ന് ബിജെപി ആരോപിച്ചു. […]

Keralam

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം, ബിജെപി കൗണ്‍സിലര്‍ ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തിരുവനന്തപുരത്ത് തടഞ്ഞുവച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പോലീസ് സ്വമേധയ എടുത്ത കേസിലാണ് നടപടി. ബിജെപി നഗരസഭാ കൗണ്‍സിലര്‍ മഹേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ […]

Keralam

മീനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയില്‍ അഗ്‌നിപകരും. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ക്ക് മേല്‍പാലം കയറാതെ നേരിട്ട് കൊടിമരച്ചുവട്ടില്‍ നിന്ന് […]

Uncategorized

‘തുഷാര്‍ ഗാന്ധിക്ക് പിന്തുണ, ഒപ്പം പരിപാടിയില്‍ പങ്കെടുക്കും’ : വി ഡി സതീശന്‍

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ […]

Keralam

പാതയോരങ്ങളിലെ ഫ്ലക്‌സ് ബോര്‍ഡ്:’നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കേസെടുത്തെന്ന് ഉറപ്പാക്കണം’; അന്തിമ ഉത്തരവിറക്കി ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ഫ്ലക്‌സ് ബോ‍ർഡുകൾ സംബന്ധിച്ച് അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. സർക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നത് സംസ്ഥാന പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കണം. […]

Uncategorized

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് തുഷാർ ​ഗാന്ധിയെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ തടഞ്ഞത്. കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ തിരുവനന്തപുരം നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. സംഘപരിവാർ രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയെന്ന തുഷാർ […]