Keralam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണന് സമൻസ് അയച്ച് ഇഡി

കെ രാധാകൃഷ്ണൻ എംപിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. ഇന്നലെ ഹാജരാവനാണ് നിർദേശം സമൻസിൽ ഉണ്ടായിരുന്നത്. എന്നാൽ ഡൽഹിയിൽ ആയിരുന്നതിനാൽ സമൻസ് കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന ഘട്ടത്തിൽ തൃശൂർ […]

India

ഹിന്ദുക്കളുടെ രീതിയിൽ ഇറച്ചി വെട്ടുന്ന കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ്; ഹലാൽ ചിക്കന് ബദൽ അവതരിപ്പിച്ച് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി

ഹലാൽ ചിക്കന് ബദലായി മഹാരാഷ്ട്രയിൽ മൽഹാർ സർട്ടിഫിക്കറ്റ് അവതരിപ്പിച്ച് ഫിഷറീസ് മന്ത്രി നിതേഷ് റാണെ. ഹിന്ദുക്കളുടെ രീതിയിൽ ഇറച്ചി വെട്ടുന്ന ഇറച്ചിക്കടകൾക്കാണ് സർട്ടിഫിക്കറ്റ് നൽകുക. ഇതിനായി ഒരു വെബ്സൈറ്റും അവതരിപ്പിച്ചിട്ടുണ്ട്. നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും നടക്കുന്നു. നിതേഷ് റാണെ ഇന്നലെ പുറത്തിറക്കിയ വെബ് സൈറ്റിൽ എന്താണ് മൽഹാർ […]

Keralam

ഭക്തിയില്‍ അലിഞ്ഞ് അനന്തപുരി; പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍

തിരുവനന്തപുരം: അമ്മേ നാരായണ വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍ അനന്തപുരിയില്‍ നിന്ന് മടങ്ങി. ഉച്ചയ്ക്ക് 1.15ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, തിരുവനന്തപുരം നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. അമ്മയുടെ അനുഗ്രഹാശ്ശിസുകള്‍ ലഭിച്ചതായുള്ള പ്രതീക്ഷയുടെ ആനന്ദനിര്‍വൃതിയിലാണ് ഭക്തജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിയത്. […]

Keralam

തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം […]

Keralam

‘എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്’; ഉരുൾപൊട്ടൽ ദുരന്തബാധിതർ പ്രതിഷേധം അവസാനിപ്പിച്ചു

പുനരധിവാസ പട്ടികയിലെ അപാകതയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. റവന്യൂ മന്ത്രി കെ രാജനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുനരധിവാസ പട്ടികയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചൂരല്‍മല ടൗൺ പുനര്‍നിര്‍മിക്കുമെന്നും മന്ത്രി കെ രാജന്‍ ദുരിതബാധിതർക്ക് ഉറപ്പ് […]

Uncategorized

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

മനുഷ്യർക്ക് ഭീഷണിയുയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. പഞ്ചയത്ത് തീരുമാനത്തെ സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. അംഗീകരിച്ചാൽ തീരുമാനവുമായി മുന്നോട്ട് പോകും. നാട്ടിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളെയും വെടി വെക്കാനുള്ള തീരുമാനത്തെയാണ് സെക്രട്ടറി എതിർത്തത്. കാട്ടുപന്നികളെ […]

India

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നം വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നം വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ‘₹’ ചിഹ്നം മാറ്റി പകരം തമിഴ് ചിഹ്നമായ ‘രു’ ചേര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വ്യത്യാസം വ്യക്തമാകുന്നത്. ഭാഷാപ്പോര് നിലനില്‍ക്കേയാണ് സര്‍ക്കാര്‍ നീക്കം. നാളെയാണ് സംസ്ഥാന ബജറ്റ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ […]

Keralam

പ്രധാനമന്ത്രി ജൻഔഷധിയിലെ വേദന സംഹാരിയില്‍ നിന്ന് ലഹരി നുണഞ്ഞ് കുട്ടികള്‍; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

കാസർകോട്: യുവാക്കളും കുട്ടികളും സ്ഥിരമായി പടന്നക്കാട്ടെ പ്രധാനമന്ത്രി ഭാരതീയ ജൻഔഷധിയിൽ എത്തിയത് ശ്രദ്ധയിൽപെട്ട നാട്ടുകാർ എക്സൈസിനെ വിവരം അറിയിച്ചു. ഇതിനുപിന്നാലെ, എക്സൈസ് ഉദ്യോഗസ്ഥർ ആദ്യം ജൻഔഷധി കേന്ദ്രത്തില്‍ പ്രത്യേകം നിരീക്ഷണം നടത്തി. സംഭവം സത്യമാണെന്നു തിരിച്ചറിഞ്ഞതോടെ പടന്നക്കാട്ടെ ജൻഔഷധിയിൽ എകസൈസ് മിന്നൽ പരിശോധന നടത്തി. പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്‌സൈസിന് […]

Keralam

സംസ്ഥാനത്ത് ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം; ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ അൾട്രാ വയലറ്റ് സൂചിക അപകടതോതിൽ. പാലക്കാട്,മലപ്പുറം ജില്ലകൾ യുവി ഇൻഡക്സ് 11 ആയതിനാൽ റെഡ് ലെവലിൽ ആണ് ഉള്ളത്. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ ഏഴ് വരെയുള്ള തോതിലായതിനാൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, […]

Keralam

‘കേരളത്തിലെ മനസാക്ഷി തുഷാർ ഗാന്ധിക്കൊപ്പം; ബിജെപിക്കാർ അപമാനിച്ചത് ഗാന്ധിയുടെ പൈതൃകത്തെ’; വിഡി സതീശൻ

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ മനസാക്ഷി തുഷാർ ഗാന്ധിക്കൊപ്പമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഗാന്ധിയുടെ പൈതൃകത്തെയാണ് ബിജെപിക്കാർ അപമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. തുഷാർ ഗാന്ധിയെ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ […]