Sports

മാസ്റ്റേഴ്‌സ് ലീ​ഗ് സെമി പോരാട്ടം: സച്ചിന്‍ ടെണ്ടുൽക്കര്‍ നയിക്കുന്ന ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും

റായ്‌പൂര്‍: അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്‍റ് സെമി ഫൈനലിൽ ഇന്ത്യ മാസ്റ്റേഴ്‌സ് ഇന്ന് ഓസ്ട്രേലിയയെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ശ്രീലങ്ക മാസ്റ്റേഴ്‌സ് – വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സിനെ നേരിടും. ടീം ഇന്ത്യയെ സച്ചിൻ ടെണ്ടുൽക്കറും ഓസീസിനെ ഷെയ്ൻ വാട്‌സണും നയിക്കും. ഐഎംഎൽ പോയിന്‍റ് പട്ടികയിൽ ഇന്ത്യ […]

Keralam

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം. […]

Technology

അണ്ടർവാട്ടർ ഫോട്ടോഗ്രാഫി ഫീച്ചറുമായി ഓപ്പോയുടെ പുതിയ ഫോൺ; ലോഞ്ച് മാർച്ച് 20ന്

ഹൈദരാബാദ്: ഓപ്പോയുടെ പുതിയ ഫോണായ F29 5G സീരീസ് വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കും. മാർച്ച് 20ന് ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. രണ്ട് ഫോണുകളായിരിക്കും ഈ സീരീസിൽ പുറത്തിറക്കുക. ഓപ്പോ F29 5G, ഓപ്പോ F29 പ്രോ 5G എന്നിവയാണ് ഈ സീരീസിൽ പുറത്തിറക്കാനിരിക്കുന്ന രണ്ട് ഫോണുകൾ. ഓപ്പോ […]

Keralam

കണ്ണൂരില്‍ 8 മാസം പ്രായമായ കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ മരുന്ന് മാറി നൽകിയ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പ് പരിശോധന. ഇവിടെ നിന്നാണ് കുഞ്ഞിനായുള്ള മരുന്ന് വാങ്ങിയിരുന്നത്. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കുഞ്ഞിന് […]

Keralam

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുപ്പിൽ ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുൻപാകെ ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവയ്‌ക്കേണ്ടതില്ലെന്നും […]

Uncategorized

കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡിലെ തൊഴില്‍ പീഡനത്തില്‍ പരാതി നല്‍കിയ ജീവനക്കാരി ജോളി മധുവിന്‍റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായി കേന്ദ്രം. ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതോടൊപ്പം കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക അന്വേഷണവും നടത്തും. നേരത്തെ, പരാതിയിൽ […]

Keralam

അവധി കിട്ടാത്തതിന്റെ വിഷമത്തില്‍ ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട്…’പാട്ട് പോസ്റ്റ് ചെയ്തു; പിന്നാലെ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം.എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ആണ് ഫറോക്ക് സ്റ്റേഷനിലേക്ക് മാറിയത്.  എലത്തൂര്‍ സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആണ് ‘പാമ്പുകള്‍ക്ക് മാളമുണ്ട്.. ‘ എന്ന പാട്ടിന്റെ ഓഡിയോ ഫയല്‍ എസ്‌ഐ പോസ്റ്റ് […]

Keralam

‘കേരളത്തില്‍ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല, എന്ത് വില കൊടുത്തും ആര്‍എസ്‌എസിനെയും ബിജെപിയെയും പ്രതിരോധിക്കണം’; തുഷാര്‍ ഗാന്ധി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വച്ച് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതികരിച്ച് മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു തുഷാറിനെ തടഞ്ഞത്. തനിക്കെതിരെ കേരളത്തിൽ ഉണ്ടായ ബിജെപിയുടെ പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇതൊക്കെ പ്രതീക്ഷിക്കണം. ജനാധിപത്യ രാജ്യത്തിൽ […]

Keralam

‘ആശമാരുടെ വിഷയത്തിൽ കുറേപേർ രാഷ്ട്രീയം കളിക്കുന്നു’; രാജീവ് ചന്ദ്രശേഖർ

ആശാവർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയം കളിക്കാൻ താൽപ്പര്യമില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളാണ് ആശമാർ, അവരെ 32 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുത്തി സമരം ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുകയല്ലാതെ അവരെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേരളാമോഡൽ പറഞ്ഞു നടക്കുന്നവർ ശ്രമിക്കാത്തത് ശരിയായ […]

India

ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ റിസര്‍വേഷൻ; വൻ പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: 1989ലെ റെയിൽവേ നിയമ പ്രകാരം ട്രെയിനുകളിൽ സ്‌ത്രീ യാത്രക്കാർക്ക് പ്രത്യേക റിസര്‍വേഷന് അവകാശം നല്‍കുന്നുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ലോക്‌സഭയിൽ പറഞ്ഞു. പ്രായഭേദമന്യേ സ്‌ത്രീകള്‍ക്ക് ദീർഘദൂര മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസിലും, ഗരീബ് രഥ് / രാജധാനി/ ഡുറോന്‍റോ എന്നീ പൂർണമായും എയർ കണ്ടീഷൻ ചെയ്‌ത എക്‌സ്‌പ്രസ് […]