World

സുനിത വില്യസും ബുച്ചും ഭൂമിയിലെത്താന്‍ വൈകും; സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യം മുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസങ്ങളായി തുടരുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വൈകും. ഇരുവരേയും ഉടന്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം മുടങ്ങി. ലോഞ്ച് പാഡിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ദൗത്യം മാറ്റിവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ നടത്തിയ പഠനോത്സവം ശ്രദ്ധേയമായി

അതിരമ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങൾക്കുണ്ടായ അക്കാദമികമായ മികവുകൾ സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയ പരിപാടിയായ പഠനോത്സവം സെൻ്റ് മേരീസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.സിസ്റ്റർ റോസ് കുന്നത്തുപുരിടം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ,പി ടി […]

Keralam

കെ.സി വേണുഗോപാലിന്റെ ഹർജി; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാൻ കോടതി ഉത്തരവ്

കെ.സി.വേണുഗോപാലിന്റെ ഹര്‍ജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. കെ.സി. വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ മേലാണ് നടപടി. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ ശോഭാസുരേന്ദ്രന്റെ പരാമർശങ്ങൾക്കെതിരെയാണ് മാനനഷ്ടത്തിന് KC വേണുഗോപാൽ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി […]

Keralam

ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം, ആശാവർക്കേഴ്സിന്റെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടണം, അപേക്ഷിക്കുകയാണ്’: വി.ഡി സതീശൻ

ആശാവർക്കേഴ്സിന്റെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരിട്ടും നിയമസഭയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോഘട്ടമായി ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണം. ന്യായമായ സമരം ആയതുകൊണ്ടാണ് തങ്ങൾ പിന്തുണച്ചത്. ന്യായമായ സമരം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പിന്തുണ കൊടുത്തത്. അവസാനം വരെ ഒപ്പമുണ്ടാകും. ആരോഗ്യമന്ത്രി നിയമസഭയിൽ […]

Keralam

കെപിസിസി ചർച്ച കാലഘട്ടത്തിന് ഗുണമുള്ളത്, സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി: ജി സുധാകരൻ

കെപിസിസി സംഘടിപ്പിച്ച ഗുരു – ഗാന്ധി സംഗമ ശതാബ്‌ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറിൽ പങ്കെടുത്ത് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. കെപിസിസി ചർച്ച കാലഘട്ടത്തിന് ഗുണമുള്ളത്. കെ.പി.സി.സിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി. കേരളത്തിൽ […]

India

ആശാ വര്‍ക്കേഴ്‌സിന്റെ സമരം; നിര്‍മല സീതാരാമനെ കണ്ട് യുഡിഎഫ് എംപിമാര്‍

ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്‍. അനുഭാവപൂര്‍വമായ നിലപാടായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാര്‍ പ്രതികരിച്ചു. ഇന്‍സന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ ആവര്‍ത്തിച്ചതായി നേതാക്കള്‍ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായി ആശാവര്‍ക്കര്‍മാരുടെ […]

Keralam

കെപിസിസി വേദിയിൽ സിപിഐഎം നേതാവ് ജി സുധാകരൻ: കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി വി ഡി സതീശൻ

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് പ്രതിപക്ഷ നേതാവ് […]

India

ട്രെയിനില്‍ സ്ലീപ്പര്‍, എസി സീറ്റുകളില്‍ ബെര്‍ത്ത് ഉപയോഗിക്കേണ്ട സമയം എപ്പോഴെല്ലാം?, അറിയാം റെയിൽവേ നിയമം

ട്രെയിനില്‍ സ്ലീപ്പര്‍, എസി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ബെര്‍ത്ത് ഏത് സമയം മുതല്‍ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് സംശയം കാണാം. ബെര്‍ത്ത് ഉപയോഗിക്കുന്ന സമയത്തെ ചൊല്ലി ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ വഴക്കും പതിവാണ്. ചിലര്‍ പകല്‍ സമയത്തും റിസര്‍വ് ചെയ്ത സീറ്റാണെന്ന് പറഞ്ഞ് കിടന്ന് യാത്ര […]

Keralam

’25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം; പങ്കാളികളെ അവരവര്‍ തന്നെ കണ്ടെത്തണം;മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: പെണ്‍കുട്ടികളുടെ കല്യാണത്തെക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. 25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ആണ്‍ തലമുറ കുറെക്കൂടി ഉത്തരവാദിത്വോടെ ജീവിതത്തെ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു. ശാലോം ടിവിയിലെ അഭിമുഖത്തിനിടെയാണ് പാംപ്ലാനി കെസിബിസിയുടെ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്. […]

Keralam

സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം: എ പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റിലെന്ന് സൂചന

സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം നടത്തിയ എ പത്മകുമാറിനെതിരായ നടപടി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. ഇന്ന് ചേര്‍ന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പത്മകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പാര്‍ട്ടിക്കെതിരെ മുന്‍ […]