India

‘വികടൻ’ വെബ്സൈറ്റിന്റെ വിലക്ക് നീക്കണം; മദ്രാസ് ഹൈക്കോടതി

തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വികടന്റെ അപ്പീലിലായിരുന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള കാർട്ടൂണിന്റെ പേരിലായിരുന്നു വെബ്‌സൈറ്റിനെ വിലക്കിയിരുന്നത്. മോദിയെ പരിഹസിച്ചുള്ള കാർട്ടൂൺ തത്കാലം വാരിക നീക്കണം. കാർട്ടൂൺ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്നത് കോടതി വിശദമായി പരിശോധിക്കും […]

Local

വിവാഹമോചനത്തിന് നോബി തയാറായില്ല; ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്

ഏറ്റുമാനൂർ:പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങുന്ന വാട്‌സാപ് ശബ്‌ദ സന്ദേശം പുറത്ത് വന്നിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്ന‌ങ്ങളെ തുടർന്ന് ഭർത്താവ് നോബി ലൂക്കോസുമായി […]

Business

ലാഭം കുറഞ്ഞു; ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് ഡിഎച്ച്എല്ലിന്റെ തീരുമാനം. ഇതിലൂടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. മൊത്തം തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം ബാധിക്കുക. […]

Keralam

ശമ്പളം കിട്ടിയില്ല; എറണാകുളത്ത് ഐ.ഒ.സി പ്ലാന്റിൽ ലോഡിങ് തൊഴിലാളികളുടെ സമരം, എൽ.പി.ജി വിതരണം മുടങ്ങി

എറണാകുളത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിൽ ലോഡിങ് തൊഴിലാളികളുടെ സമരത്തെ തുടർന്ന് എൽ.പി.ജി വിതരണം മുടങ്ങി. 6 ജില്ലകളിലേക്കുള്ള എൽ.പി.ജി വിതരണമാണ് മുടങ്ങിയത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ലോഡിങ് തൊഴിലാളികൾ ഇന്ന് രാവിലെ മുതൽ ഉദയംപേരൂരിലെ ഐ.ഒ.സി പ്ലാന്റിൽ സമരം ആരംഭിച്ചത്. ഈ മാസത്തെ ലഭിക്കാനുള്ള ശമ്പളം 5-ാം തീയതി […]

District News

കോട്ടയം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ബന്ദിയാക്കി മോഷണം

കോട്ടയം: മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ബന്ദിയാക്കി മോഷണം. കെട്ടിയിട്ട് ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു. സംഭവത്തിൽ സമീപവാസിയായ അരുൺ എന്നയാളെ ഗാന്ധിനഗർ പോലീസ് തിരയുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. ചുങ്കം മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു 65 വയസുള്ള […]

Movies

പൃഥ്വിരാജ് വില്ലനാകുന്ന രാജമൗലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ബ്രഹ്‌മാണ്ഡ സംവിധായകൻ രാജമൗലി RRR എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായികയാകുന്നത്. ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച നീണ്ട ഷെഡ്യൂളിൽ മഹേഷ് ബാബുവും പ്രിത്വിരാജും […]

Keralam

‘പിണറായിയുടെ സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്താണ് സിപിഐഎം പ്രവര്‍ത്തകര്‍ അടപടലം ബിജെപിയിലേക്ക് ചേക്കേറുന്നത്’: കെ സുധാകരന്‍ എംപി

സിപിഐഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി വോട്ട് ബിജെപിക്ക് മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണ്. ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള […]

District News

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; സി.എം.എസ് കോളജും KCAയും കരാർ ഒപ്പിട്ടു

കോട്ടയം:കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളജ് ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് കൈമാറും. […]

Keralam

ചോദ്യ പേപ്പർ ചോർച്ച: ഒന്നാം പ്രതി ഷുഹൈബ് കീഴടങ്ങി

ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി MS സൊല്യൂഷൻസ് CEO ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇന്ന് രാവിലെയാണ് ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനിടെ കേസിലെ രണ്ടാം പ്രതിയായ അധ്യാപകൻ ഫഹദ്, […]

India

‘കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്, ഇന്ത്യയെ ‘ഹിന്ദ്യ’യാക്കാൻ ശ്രമിക്കുന്നു’; കമല്‍ ഹാസന്‍

തമിഴ്‌നാട്ടിൽ ഡിഎംകെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള ഭാഷാപോരില്‍ ഇടപെട്ട് നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. അതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നത്. ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ […]