Keralam

‘മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ; ആർഎസ്എസ്-ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് അവശ്യമില്ല’; പ്രകാശ് കാരാട്ട്

നവ ഫാസിസം ആണ് മോദി സർക്കാർ പ്രകടിപ്പിക്കുന്നത് എന്നും മോദി സർക്കാരിന് ബദൽ കേരളത്തിലെ പിണറായി സർക്കാർ ആണെന്നും സിപിഐഎം കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊല്ലത്തു സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘടന പ്രസംഗത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി‍ഡി സതീശനും വിമർശനം. സിപിഐഎമ്മിന് ആർഎസ്എസ്, […]

Keralam

ചോദ്യപേപ്പർ ചോർച്ച; വകുപ്പ് തല നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

സ്കൂൾതല പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.മലപ്പുറത്തെ അൺ എയിഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടികൾ ആരംഭിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ […]

India

‘യു.കെ നിയമങ്ങൾ പൂർണ്ണമായും പാലിക്കണം’; എസ് ജയശങ്കറിനെതിരെയുണ്ടായ ഖലിസ്താൻ വാദികളുടെ പ്രതിഷേധത്തെ അപലപിച്ച് ഇന്ത്യ

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഇന്ത്യ. യു.കെ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനായോഗത്തിൽ പങ്കെടുത്ത് തിരികെ കാറിൽ കയറുമ്പോഴാണ് മന്ത്രി എസ് ജയശങ്കറിന് നേരെ പ്രതിഷേധക്കാർ പാഞ്ഞടുത്തത്. വിഘടനവാദികളുടെ പ്രകോപനപരമായ നടപടികളെയും, ജനാധിപത്യ […]

Keralam

സർവകലാശാല നിയമ ഭേദഗതി ബില്ല്; പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ നീക്കം

സർവകലാശാലകളിൽ പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്താനാണ് ആലോചന. അസോസിയേറ്റ് പ്രൊഫസർമാർക്കും പ്രോ വിസി ആകാൻ കഴിയുന്ന നിലയിലാണ് ഇളവ് നൽകാൻ ഒരുങ്ങുന്നത്. വൈസ് ചാൻസിലർമാരുടെ അധികാരം ഉൾപ്പെടെ വെട്ടിക്കുറയ്ക്കാനുള്ള […]

Keralam

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസമാണ് കസ്റ്റഡി കാലാവധി. പാങ്ങോട് പോലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് JFM കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃ മാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് കോടതിയോട് 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പാങ്ങോട് […]

World

‘ബന്ദികളാക്കിയവരെ ഉടൻ വിട്ടയക്കണം, ഇല്ലെങ്കിൽ ഹമാസിനെ തുടച്ചുനീക്കും’; ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം

ബന്ദികളാക്കിയവരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കനത്ത ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ച നടത്തിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലിലാണ് ഹമാസിനുള്ള ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് ബന്ദികളാക്കിയവരെ ഉടൻ […]

Keralam

കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ടിലേതെന്ന പേരിൽ പ്രചരിപ്പിച്ച ദൃശ്യം യഥാർത്ഥത്തിൽ പകർത്തിയത് വയനാട് തിരുനെല്ലിയിൽ നിന്നാണ്. ഒരു നാടിനെ മുഴുവൻ പരിഭ്രാന്തിലാഴ്ത്തിയ കുറ്റകൃത്യമാണ് കരുവാരകുണ്ട് സ്വദേശി ജെറിൻ ചെയ്തത്. താൻ കാറിൽ […]

Keralam

ചോദ്യപേപ്പർ ചോർച്ച കേസ്; പ്രതി ഷുഹൈബിന്റെ മുൻകൂർ ജാമ്യം തള്ളി ഹൈക്കോടതി

പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എം.എസ്. സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇന്നലെ ചോദ്യപേപ്പർ വാട്സാപ്പിലൂടെ അധ്യാപകന് ചോർത്തി നൽകിയ സ്കൂൾ പ്യൂണിനെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എം.എസ് സൊല്യൂഷൻസ് […]

India

സനാതന ധർമ്മത്തിനെതിരായ പരാമർശം; ഉദയനിധി സ്റ്റാലിന് താൽക്കാലിക ആശ്വാസം

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് താൽക്കാലിക ആശ്വാസം. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിലെ കേസുകൾ ഒരിടത്തേക്ക് മാറ്റാമെന്ന ഉദയനിധി സ്റ്റാലിന്റെ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഹർജി ഏപ്രിൽ 21 ന് പരിഗണിക്കും. 2023 സെപ്റ്റംബർ […]

Keralam

‘മാര്‍ക്കോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് വൈകി വന്ന വിവേകം’: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. തീയറ്റർ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലുമെത്തി. മൊബൈൽ സ്ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. സിനിമയുടെ റിലീസിന് മുൻപ് കർശന […]