India

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവ് കൂടും; മെയ് 1 മുതൽ പ്രാബല്യത്തില്‍

മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിന്‍വലിക്കുന്നത് ചെലവേറിയതാകും. ട്രാന്‍സാക്ഷന്‍ ചാര്‍ജ് രണ്ടു രൂപ വര്‍ധിപ്പിച്ച് 23 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് (RBI) അനുമതി നല്‍കിയതോടെയാണിത്. ഈ പുതിയ നിരക്ക് മെയ് ഒന്നുമുതല്‍ നിലവില്‍ വരും. ഓരോ മാസവും അഞ്ചു സൗജന്യ ട്രാന്‍സാക്ഷന്‍ കഴിഞ്ഞ് മാത്രമേ പുതിയ […]

Keralam

‘എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപം ആസൂത്രിതം, പ്രതി പി.പി ദിവ്യ മാത്രം’; കുറ്റപത്രം ഇന്ന് സമർപ്പിക്കും

എഡിഎം കെ നവീൻ ബാബുവിന്റ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കണ്ണൂർ […]

Health

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം; ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ ആന്‍റിബയോട്ടിക്കുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: മൃ​ഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആൻ്റി-ബയോട്ടിക്കുകൾ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. ഈ ആന്റിബയോട്ടിക്കുകളുടെ ദുരുപയോ​ഗം മൃ​ഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന ഡ്ര​ഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നിരോധനം. സമുദ്രോൽപന കയറ്റുമതി വികസന […]

Keralam

ഉത്തരക്കടലാസ് നഷ്ടമായത് യാത്രയ്ക്കിടെയെന്ന് അധ്യാപകന്‍; നടപടിയെടുക്കാൻ കേരള സർവകലാശാല

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്.ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ മൊഴി.വീണ്ടും പരീക്ഷ നടത്തുമെന്നാണ് സർവകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ സർവകലാശാല ബന്ധപ്പെടും. പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി […]

India

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ റദ്ദാക്കാം; പണം തിരിച്ചു കിട്ടും

ന്യൂ‍ഡൽഹി: റെയിൽവേ കൗണ്ടർ വഴി ടിക്കറ്റെടുക്കുകയും യാത്ര മുടങ്ങുകയും ചെയ്താൽ ഇനി പണം പോകില്ല. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകൾ ഓൺലൈൻ വഴി റദ്ദാക്കാം. ഐആർസിടിസിയുടെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്. 139 എന്ന ടോൾ ഫ്രീ നമ്പറിലും സൗകര്യം ലഭിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം […]

Keralam

പരിയാരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് സ്ലോട്ടില്ല; വയറുവേദനയുമായി എത്തിയ വീട്ടമ്മയ്ക്ക് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷം

കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ വയറുവേദനയുമായി എത്തിയ വീട്ടമ്മയ്ക്ക് സ്‌കാനിംഗ് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷം. സ്കാനിംഗ് സെന്ററിൽ നിന്ന് ജൂൺ 23 എന്ന തീയതിയാണ് എഴുതി നൽകിയത്. നിലവിൽ സ്കാനിംഗിന് സ്ലോട്ട് ഇല്ലെന്നും, നേരത്തെ ബുക്ക് ചെയ്തവർക്കാണ് ഇപ്പോൾ അവസരമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഡോക്ടർ ആവശ്യപ്പെട്ടതിനെ […]

Keralam

ആശമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; തിങ്കളാഴ്ച സമരം കടുപ്പിക്കും, മുടിമുറിച്ച് പ്രതിഷേധിക്കും

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന പീറ്റർ, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. ആവശ്ങ്ങൾ ഇതുവരെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കാനാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് […]

Keralam

കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നത് പോലെയല്ല കോടതിയിൽ ജയിക്കുന്നത്; മാത്യു കുഴൽനാടനെ പരിഹസിച്ച് ഇ പി ജയരാജൻ

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നുള്ള ഹൈക്കോടതി വിധിയിൽ മാത്യു കുഴൽനാടനെ പരിഹസിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കോപ്പി അടിച്ച് പരീക്ഷ പാസാകും പോലെയല്ല കേസും കോടതിയിലെ വാദങ്ങളും എന്ന് ഇ പി ജയരാജൻ പരിഹസിച്ചു. കുഴൽനാടനെ ശല്യക്കാരനായ വ്യവഹാരിയായി […]

Keralam

‘സ്‌കൂൾതല പരിശീലകരായി പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ; ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ ഉപയോഗിക്കണം’: മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്‍റ്  പോലീസ് കേഡറ്റുകളെ നല്ലനിലയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള സ്‌കൂൾതല പരിശീലകരായി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം അതത് സ്ഥലത്ത് ലഭ്യമാക്കണം. എസ്.പി.സി ശക്തിപ്പെടുത്തുന്നതിന് ആക്ഷൻ പ്ലാൻ വികസിപ്പിക്കും എസ്.പി.സി, എസ്.സി.ഇ.ആർ.ടി, […]

Keralam

ഇടത് മന്ത്രിമാരുടെ കൈ ശുദ്ധമാണ്, കഴിഞ്ഞ 9 വർഷമായി ഒരു ആരോപണം പോലും തെളിയിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല: മന്ത്രി സജി ചെറിയാൻ

ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മന്ത്രിമാരുടെ കൈ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്. സിപിഎമ്മിനെ ആകർക്കും തകർക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു സജി ചെറിയാൻ. കഴിഞ്ഞ 9 വർഷമായിട്ടും […]