India

‘ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, ഉറക്ക ​ഗുളിക കഴിച്ചത് കൂടിപ്പോയതാണ്’; കൽപന രാഘവേന്ദർ

താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് ഗായിക കൽപന രാഘവേന്ദർ. ബോധം തിരിച്ച് കിട്ടിയതോടെ പൊലീസ് മൊഴി രേഖപ്പെടുത്തി. ഉറങ്ങാൻ കഴിയാത്തത് കൊണ്ട് ഉറക്ക ഗുളിക അധികം കഴിച്ചു.8 ഗുളികകൾ കഴിച്ചിട്ടും ഉറങ്ങാനായില്ല, ഇതോടെ 10 ഗുളികകൾ കഴിക്കുകയായിരുന്നു എന്നാണ് ഗായിക പൊലീസിന് മൊഴി നൽകിയത്. മകളുമായി തിങ്കളാഴ്ച ചില കാര്യങ്ങളിൽ […]

India

‘ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റൻ’; രോഹിത് ശര്‍മയ്ക്ക് അപൂർവ റെക്കോഡ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് അപൂർവ റെക്കോർഡ്. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്ത് സ്വന്തമാക്കിയത്. […]

Keralam

കണ്ണൂരിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി

കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ. കഴിഞ്ഞ 10 മണിക്കൂര്‍ നേരമായി ആന […]

Keralam

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ മർദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ മർദ്ദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ കൃഷ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. കൃഷ്ണന്‍റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. അച്ഛനെ മക്കള്‍ ഇരുവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മക്കളെ കസ്റ്റഡിയിലെടുത്തു.

Keralam

ഇടക്കൊച്ചിയിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു

ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമാണ് ആന ഇടഞ്ഞു. ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. പൂട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങളാണ് ആന തകർത്തത്. ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. കൂടുതൽ എലിഫന്റ് […]

Keralam

‘മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാൻ, പിണറായി ബിജെപിയുടെ ബി ടീം’; കെ മുരളീധരൻ

പിണറായി വിജയൻ കോൺഗ്രസിനെ ഉപദേശിക്കാൻ വരെണ്ടെന്ന് കെ മുരളീധരൻ. പിണറായി ബിജെപിയുടെ ബി ടീം. ഡൽഹിയിൽ ബിജെപി ജയിച്ചതിൽ തങ്ങൾക്ക് ഉത്തരവാദിത്വമല്ല. കോൺ​ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. മൂന്നാം സർക്കാർ എന്നത് വ്യാമോഹം മാത്രം എന്നും മുരളീധരൻ വിമർശിച്ചു. […]

World

‘യുദ്ധം ആണ് വേണ്ടതെങ്കിൽ, പോരാടാൻ തയ്യാർ’; ഡോണൾഡ് ട്രംപിനോട് ചൈന

ഇറക്കുമതി ചുങ്കത്തില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന. യുദ്ധം ആണ് വേണ്ടതെങ്കിൽ പോരാടാൻ തയാറാണെന്ന് ചൈന. അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ ഒരു സന്ദേശം ഡോണൾഡ് ട്രംപിന് നൽകിയിരിക്കുന്നത്. എക്സ് പോസ്റ്റിലൂടെയായിരുന്നു എംബസിയുടെ യുദ്ധത്തിനും തയാറാണെന്ന രീതിയിലുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. “പ്രശ്നം പരിഹരിക്കാൻ യുഎസിന് ശരിക്കും […]

Keralam

വാളയാർ കേസിൽ സിബിഐയുടെ സുപ്രധാന നീക്കം; പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതിചേർത്തു

വാളയാർ കേസിൽ അമ്മയെയും രണ്ടാം അച്ഛനെയും മൂന്നുകേസുകളിൽ കൂടി പ്രതിചേർത്തു. സിബിഐ സമർപ്പിച്ച കുറ്റപത്രങ്ങൾ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അംഗീകരിച്ചു. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. വിചാരണയ്ക്ക് മുന്നോടിയായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ കേസിന്റെ പ്രാരംഭ വാദം ഇന്ന് […]

Automobiles

വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷയേറിയ വാഹനമെന്ന് വിശേഷണമുള്ള വോൾവോയുടെ ഈ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും അത് പോലെ തന്നെ ടെക്നോളജികളിലും നിറയെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്ത് ബ്രാൻഡിന്റെ ലൈനപ്പിലുളള നാല് എസ്‌യുവികളിൽ ഒന്നാണ് XC90. […]

Keralam

‘വീണാ ജോർജ് പറയുന്നത് എല്ലാം പച്ചകള്ളം, ആശാവർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി’: വി മുരളീധരൻ

ആശാ പ്രവർത്തകരുടെ സമരം, മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ. കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി. കേന്ദ്രം തുക നൽകിയില്ലെങ്കിൽ പണം ആവശ്യപ്പെട്ട് കേരളം നൽകിയ കത്തിടപാടുകൾ എല്ലാം പുറത്ത് വിടട്ടെ. പാർലമെൻ്റിൽ നൽകിയ കണക്ക് കള്ളമാണെങ്കിൽ കെ രാധാകൃഷ്ണൻ എംപി […]