Keralam

ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങിയ എറണാകുളം മുൻ ആർടിഒയ്ക്ക് ജാമ്യം

ബസിന് പെർമിറ്റ് നൽകാൻ മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട കേസിൽ വിജിലൻസ് പിടികൂടിയ എറണാകുളം മുൻ ആർടിഒ ജെയ്സന് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് ഏജന്റുമാർക്കും ജാമ്യം ലഭിച്ചു. റിമാൻഡ് കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായതിന് ശേഷം […]

Keralam

കുമളിയില്‍ സിപിഐഎം നേതാവ് നിര്‍ധന കുടുംബത്തിന്റെ വൈദ്യുതി കണക്ഷന്‍ തകര്‍ത്തു

ഇടുക്കി കുമളിയില്‍ സിപിഐഎം നേതാവ് നിര്‍ധന കുടുംബത്തിന്റെ വൈദ്യുതി കണക്ഷന്‍ തകര്‍ത്തു. കുമളി പഞ്ചായത്ത് അംഗം ജിജോ രാധാകൃഷ്ണന്‍ ആണ് അക്രമം നടത്തിയത്. മീറ്ററും സര്‍വീസ് വയറും നശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് അംഗത്തിനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. വൈദ്യുതി കണക്ഷന്‍ ഉടന്‍ പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കുമളിയില്‍ […]

Keralam

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.സംസ്ഥാന […]

Local

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഭർത്താവ് നോബിയെ ആണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. […]

Keralam

രാജ്യത്ത് ഏറ്റവും കൂടുതല്‍ സിപിഎം അംഗങ്ങള്‍ കണ്ണൂരില്‍; 33 ശതമാനം സ്ത്രീകള്‍

തിരുവനന്തപുരം: ചെങ്കോട്ടയെന്നാണ് കണ്ണൂരിന്റെ വിളിപ്പേര്. രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കുടുതല്‍ അംഗങ്ങളുള്ള ജില്ലയെന്ന നേട്ടം വീണ്ടും കണ്ണൂര്‍ ജില്ലയ്ക്ക്. 18 ഏരിയാ കമ്മറ്റികളിലും, 249 ലോക്കല്‍ കമ്മറ്റികളിലും, 4421 ബ്രാഞ്ചുകളിലുമായി 65,550 അംഗങ്ങളാണ് ജില്ലയില്‍ സിപിഎമ്മിനുള്ളത്. പാര്‍ട്ടി അംഗങ്ങളില്‍ 33 ശതമാനവും സ്ത്രീകളാണ്. മറ്റൊരു ജില്ലയ്ക്കും കൈവരിക്കാനാകാത്ത നേട്ടമാണിത്. […]

India

പ്രതിമാസ സഹായം 5000 രൂപ വീതം, 21- 24 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം; പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: യുവതീയുവാക്കളുടെ പ്രവൃത്തി പരിചയവും തൊഴില്‍ വൈദഗ്ധ്യവും മെച്ചപ്പെടാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ ആയ pminternship.mca.gov.in സന്ദര്‍ശിച്ച് വേണം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. 10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദ, […]

Keralam

വിദേശ രാജ്യങ്ങളില്‍ നിന്ന് എംഡിഎംഎ ഓര്‍ഡര്‍ ചെയ്യുന്നത് ഡാര്‍ക്ക് വെബിലൂടെ; കൊച്ചിയില്‍ ആവശ്യക്കാരിലെത്തിക്കുന്നത് കൊറിയര്‍ വഴി

കേരളത്തിലേക്ക് ലഹരി എത്തിക്കാന്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് യുവാക്കള്‍. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരെയാണ് പിടികൂടിയത്. ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് എംഡിഎംഎ ഓര്‍ഡര്‍ ചെയ്ത് എത്തിക്കുന്നത്. എറണാകുളം ആലുവയില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. അതീവ രഹസ്യ സ്വഭാവമുള്ള ഡാര്‍ക്ക് വെബുകളിലാണ് മലയാളി യുവാക്കള്‍ ലഹരി തേടി എത്തുന്നത്. […]

World

യുകെയിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി മരുന്ന് കമ്പനി

യുകെയിൽ ഉപഭോക്താക്കളോട് 500 മില്ലിഗ്രാം പാരസെറ്റമോൾ ഗുളികകൾ തിരികെ നൽകാൻ ആവശ്യപ്പെട്ട് ഫാർമസി ഗ്രൂപ്പ് ആയ ബൂട്സ്. വേദനസംഹാരിയായ ആസ്പിരിൻ എന്ന തെറ്റായ പ്രസ്താവന പായ്ക്കറ്റിൽ രേഖപ്പെടുത്തിയതാണ് നടപടിയിലേക്ക് നയിച്ചത്. ഗുളികകളുടെ പുറം കാർഡ് ബോർഡ് പാക്കേജിൽ പാരസെറ്റമോൾ 500 മില്ലിഗ്രാം ഗുളികകൾ എന്നും അകത്ത് ആസ്പിരിൻ 300 […]

World

അമേരിക്കയില്‍ വംശീയ ആക്രമണത്തിന് ഇരയായ മലയാളി നഴ്‌സിന്റെ നില അതീവഗുരുതരമായി തുടരുന്നു

അമേരിക്കയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് നേരെ യുവാവിന്റെ ക്രൂരമായ വംശീയ അതിക്രമം. ഇന്ത്യക്കാരെ ഇഷ്ടമല്ലെന്ന് പറഞ്ഞ് സ്റ്റീഫന്‍ സ്‌കാന്റില്‍ബറി എന്ന യുവാവ് മലയാളി നഴ്‌സായ ലീലാമ്മ ലാലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ലീലാമ്മയുടെ മുഖത്തെ അസ്ഥികള്‍ തകരുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ലീലാമ്മയെ ഇപ്പോള്‍ […]

India

പത്തുദിവസത്തെ ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു

മുംബൈ: പത്തുദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് മുന്നേറി. 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. കഴിഞ്ഞ ദിവസം 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴേക്ക് വിപണി വീഴുമോ എന്ന ആശങ്ക നിക്ഷേപകരുടെ ഇടയില്‍ ഉയര്‍ന്നിരുന്നു. കുറഞ്ഞ വിലയ്ക്ക് […]