India

ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു;നില അതീവഗുരുതരം

പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു.അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.നിലവിൽ ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ നിസാം പേട്ടിലായിരുന്നു ഇവരുടെ താമസം. രണ്ടു ദിവസമായി പുറത്തേക്ക് കാണാത്തതും,വാതിൽ തുറക്കാത്തതിലും സംശയം തോന്നിയ സെക്യൂരിറ്റി ഗാർഡ് അടുത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയും വാതിൽ […]

Keralam

നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഇൻസ്റ്റഗ്രാം വഴി കൊലവിളി; ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം. നിർണായക തെളിവുകൾ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നും പൊലീസിന് ലഭിച്ചു. ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും മുൻപും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. നഞ്ചക് ഉപയോഗിച്ച് മർദ്ദിക്കുമെന്നും പ്രതികൾ ഭീഷണി […]

Keralam

‘കോണ്‍ഗ്രസ് നടത്തിയ രഹസ്യ സര്‍വേയിലും എല്‍ഡിഎഫ് തുടര്‍ഭരണം പ്രവചിക്കുന്നു’; കെ എന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് നടത്തിയ രഹസ്യ സര്‍വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസനത്തിന് സര്‍ക്കാരുകളുടെ തുടര്‍ച്ച പ്രധാനമെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സര്‍വ്വേയിലും […]

India

ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപ്; ‘വലിയ നികുതി ഏര്‍പ്പെടുത്തിയാല്‍ തിരിച്ചും ഇത് തന്നെ ചുമത്തും’

ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ പരസ്പര പൂരകമായ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് വലിയ നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അതേ നികുതി തന്നെ […]

Keralam

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ കൊലപാതക പരമ്പര നടത്തിയത് മാതാവ് മരിച്ചെന്ന് കരുതി

സാമ്പത്തിക ബാധ്യത തന്നെയാണ് വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണസംഘം. പ്രതി അഫാനും മാതാവിനും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് മൊഴി. മാതാവ് ഷെമി മരിച്ചെന്ന് കരുതിയാണ് അഫാൻ ബാക്കി ഉള്ള കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം. കൊലപാതകദിവസം രാവിലെയും 2,000 രൂപ വേണമെന്ന അഫാന്റെ ആവശ്യമാണ് […]

Keralam

ചോദ‍്യപേപ്പർ ചോർന്നത് തന്നെ; അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ അറസ്റ്റിൽ

മലപ്പുറം: ക്രിസ്മസ് ചോദ‍്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തി ക്രൈം ബ്രാഞ്ച്. എംഎസ് സൊല‍്യൂഷൻസ് എന്ന സ്ഥാപനത്തിനുവേണ്ടി ചേദ‍്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂണിനെ അറസ്റ്റ് ചെയ്തു. പ‍്യൂൺ അബ്ദുൾ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എംഎസ് സൊല‍്യൂഷൻസിന്‍റെ അധ‍്യാപകനായ ഫഹദിന് ചോദ‍്യ പേപ്പർ […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 64,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവിലയുടെ തിരിച്ചുവരവ്. ഫെബ്രുവരി 25ന് […]

Keralam

‘ ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശനം. യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോയെന്ന് മുസ്ലീം ലീഗ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ് എന്ന തലക്കെട്ടിലാണ് മുഖ്യമന്ത്രിയുടെ […]

Keralam

‘മൂന്നാമൂഴം കിട്ടാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടുവരുന്നുണ്ട്; ഉറപ്പായി എന്ന് പറയുന്നത് അബദ്ധം’; എം എ ബേബി

മൂന്നാം ഊഴം പ്രചാരണത്തില്‍ മുന്നറിയിപ്പുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്ന ചിലര്‍ ഉണ്ട്. മൂന്നാം ഊഴം ഉറപ്പായി എന്ന് പറയുന്നത് അബദ്ധം. അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും എം എ ബേബി പറഞ്ഞു. ഈ ചെങ്കൊടി […]

Keralam

‘ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം’; മുഖ്യമന്ത്രി

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയിൽ […]