Keralam

”രഞ്ജിയിൽ ചരിത്ര നേട്ടം” കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നൽകും;കെസിഎ

രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് KCA പാരിതോഷികം പ്രഖ്യാപിച്ചത്. […]

District News

ഉത്സവത്തിന് ആന വേണ്ടെന്ന് തീരുമാനിച്ച് ശ്രീകുമാരമംഗലം ക്ഷേത്രകമ്മിറ്റി; ആനയ്ക്കായുള്ള തുക ഭവനരഹിതര്‍ക്ക് വീടുവച്ച് നല്‍കാന്‍ ഉപയോഗിക്കും

കോട്ടയം :ഉത്സവങ്ങള്‍ക്കിടെ ആനയിടയുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിനിടെ ആനയില്ലാതെ ഉത്സവം നടത്താന്‍ തീരുമാനമെടുത്ത് ശ്രീകുമാരമംഗലം ക്ഷേത്രം. ആനയ്ക്കായി ചെലവാകുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഭരണസമിതി തീരുമാനമെടുത്തു. കോട്ടയത്തെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റേതാണ് മാതൃകാ തീരുമാനം.  ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഇത് ഉത്സവകാലമാണ്. ഉത്സവം വിപുലമായാണ് നടത്തുന്നത്. എല്ലാ […]

World

യുകെയിൽ മലയാളി പെൺകുട്ടി അന്തരിച്ചു

ലണ്ടൻ : യുകെയിലെ സ്വിണ്ടനിൽ മലയാളി പെൺകുട്ടി അന്തരിച്ചു. കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത ദമ്പതികളുടെ മകൾ ഐറിൻ സ്മിത തോമസ് (11) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുൻപാണ് ഐറിന്റെ കുടുംബം യുകെയിലെത്തിയത്. […]

Keralam

ബോക്‌സ് കളഞ്ഞതിന് 11 വയസുകാരന്റെ കൈ പിതാവ് തല്ലിയൊടിച്ചു

കളമശ്ശേരിയില്‍ 11 വയസ്സുകാരന്റെ കൈ അച്ഛന്‍ തല്ലിയൊടിച്ചു. ജോമട്രി ബോക്‌സ് കാണാതെ പോയതിന്റെ പേരിലായിരുന്നു സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്റെ പേരില്‍ കളമശ്ശേരി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ബോക്‌സ് കാണാതായതിന്റെ പേരില്‍ വീടിനു പുറത്തു കിടന്ന കവുങ്ങിന്റെ കഷ്ണം കൊണ്ടാണ് […]

Keralam

റാഗിങ് കേസുകളിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുളള ഹൈക്കോടതി വിധി സ്വാഗതാർഹം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് റാഗിങ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുളള ഹൈക്കോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പൂക്കോട് വെറ്റിനറി കോളെജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്‍റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠനം അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധിയില്‍ അതിശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ തന്നേപ്പോലുള്ള […]

Sports

ഓസീസിനെ എറിഞ്ഞൊതുക്കി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്താൻ വിജയലക്ഷ്യം 265 റണ്‍സ്

ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസീസിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി […]

Keralam

ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം: യുഡിഎഫ്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് യുഡിഎഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമാന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ചെയ്തത് […]

Uncategorized

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് […]

Keralam

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ കാസ; സ്വാധീന സ്ഥലങ്ങളിൽ സ്ഥാനാർഥികളെ നിർത്തും, മറ്റിടങ്ങളിൽ ബിജെപിക്ക് പിന്തുണ

രാഷ്ട്രീയത്തിലിറങ്ങാൻ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ നടത്തിയതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള സ്ഥലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയേക്കും. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും ആലോചന. കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും […]

Business

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക നികുതി; ‘വ്യാപാരയുദ്ധ’ത്തിനൊരുങ്ങി ചൈന

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് ചൈന. പ്രതികാര നടപടിയെന്നോണം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി ത്തുകയാണെന്നാണ് ചൈനയുടെ പ്രഖ്യാപനം. ലോക വ്യാപാര സംഘടനയില്‍ അമേരിക്കക്കെതിരെ നിയമനടപടിക്കും ചൈന തുടക്കം കുറിച്ചു. മാര്‍ച്ച് 10 മുതല്‍ അമേരിക്കയില്‍ […]