Movies

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് 3D അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ” ലൗലി ” ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് 3D അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ” ലൗലി ” ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ്‌ സംവിധായകനായ […]

Keralam

കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. മുഖ്യമന്ത്രി 625 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചു. ഈ […]

Keralam

മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്തതിനെതിരേ ഉണ്ടായ വാക്ക് പോരിൽ വിശദീകരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്തതിനെതിരേ ഉണ്ടായ വാക്ക് പോരിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ നികൃഷ്ടജീവിയെന്നോ പരനാറിയെന്നോ അല്ല വിളിച്ചതെന്നും, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചതെന്നും ചെന്നിത്തല. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും, അതിന്‍റെ പേരിലാണ് ഇത്രയും […]

Keralam

കണ്ണൂരിൽ മുള്ളൻ പന്നി ആക്രമണം; പ്ലസ് ടു വിദ്യാർഥിക്ക് പരുക്ക്

കണ്ണൂർ: വട്ടിപ്പുറം വെള്ളാനപ്പൊയിലിൽ‌ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് പരുക്ക്. മാണിക്കോത്ത് വയൽ സ്വദേശി മുഹമ്മദ് ശാദിലിനാണ് (16) പരുക്കേറ്റത്. പന്ത്രണ്ട് മുള്ളുകളോളം ശാദിലിന്‍റെ ദേഹത്ത് തറച്ചു കയറിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചേ അച്ഛനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു മുള്ളൻ പന്നി റോഡിനു കുറുകേ ചാടിയത്. […]

Keralam

പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ

കണ്ണൂർ : പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രായപരിധി, ടേം വ്യവസ്ഥയിൽ പാർട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണ്. കൂടുതൽ യുവതീ -യുവാക്കൾ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവർക്ക് കൂടി പരിഗണന […]

Movies

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച മഞ്ജുളാൽ തറയും വെങ്കലത്തിൽ തീർത്ത പുതിയ ഗരുഡ ശില്പവും സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് സമർപ്പണം നടന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ […]

Keralam

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടക്കുന്ന അനുമോദന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് […]

Keralam

കൊച്ചിയിൽ പ്ലസ് വൺ വിദ്യഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം പുത്തൻ വേലികരയിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആളുങ്കപറമ്പിൽ സുധാകരന്‍റെ മകൻ അമ്പാടിയാണ് മരിച്ചത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. അമ്പാടിയുടെ അമ്മ അർബുദ ​രോ​ഗ […]

Keralam

വയലൻസിന് മൂല കാരണം സിനിമകളെന്ന ആരോപണം അസംബന്ധമെന്ന് ഫെഫ്ക

കൊച്ചി: വയലൻസിന് കാരണം സിനിമകളാണെന്ന ആരോപണത്തിനെതിരേ നിർമാതാക്കളുടെ സംഘടനയായ ഫെഫ്ക. സമീപ കാലത്തുണ്ടായ പല കൊലപാതകങ്ങളുടേയും മൂല കാരണം സിനിമയാണെന്നാണ് ഭരണ കർത്താക്കളിൽ നിന്നും യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളിൽ നിന്നും പൊലീസിൽ നിന്നുമുൾപ്പെടെ ഉയരുന്ന അഭിപ്രായങ്ങൾ. ലോകത്ത് നടക്കുന്ന എന്ത് കാര്യവും വിരൽ തുമ്പിൽ ലഭ്യമാവുന്ന ഇക്കാലത്ത് അക്രമങ്ങൾക്ക് കാരണം […]

Keralam

സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ സമസ്ത എ പി വിഭാഗം; 100 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കും

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ മുന്നൊരുക്കവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കാനാണ് സമസ്ത മുശാവറ യോഗം തീരുമാനിച്ചത്. ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കും. 100 […]