Keralam

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചു; 2 ശതമാനം വര്‍ധന

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചു. രണ്ട് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1.15 കോടി ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷേമബത്ത വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. നിലവില്‍ അടിസ്ഥാന […]

Keralam

മാസപ്പടി കേസ്; ‘തെളിവുകൾ കേസെടുക്കാൻ മതിയായതല്ല; സംശയത്തിന്റെ പുറത്ത് അന്വേഷണം നടത്താനാവില്ല’; ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ

 മാത്യു കുഴൽനാടൻ നൽകിയ തെളിവുകൾ കേസെടുക്കാൻ മതിയായതല്ല. സംശയത്തിന്റെ പുറത്ത് പൊതുപ്രവർത്തകർക്കെതിരെ അന്വേഷണം നടത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മാത്യൂ കുഴൽനാടന്റെ വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി വിധി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേത് വിചാരണയെന്ന വാദം ഹൈക്കോടതി തള്ളി. വസ്തുതകൾ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന വാദവും സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. സംശയം തോന്നിക്കുന്ന […]

Uncategorized

മാത്യു കുഴൽനാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളി; എം വി ഗോവിന്ദൻ

മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാത്യു കുഴൽനാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തള്ളി. മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകർന്നു തരിപ്പണമായി.സർക്കാരിനെതിരെ ശുദ്ധശൂന്യമായ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമായിരുന്നു ഈ കേസ് […]

Keralam

മാത്യു കുഴൽനാടൻ നിയമനടപടികളുമായി മുന്നോട്ടുപോകും,ഹൈക്കോടതി ഉത്തരവ് UDF ന് തിരിച്ചടിയല്ല: വി ഡി സതീശൻ

ഹൈക്കോടതി ഉത്തരവ് UDF ന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. SFIO അന്വേഷണം നടക്കുന്നുണ്ടല്ലോ. കോടതി വിധിയുടെ വിശദാംശങ്ങൾ അറിയില്ല. PMLA പ്രകാരമാണോ കറപ്ഷൻ കേസാണോ എന്ന് വ്യക്തതയില്ല. ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. സേവനം നൽകിയിട്ടില്ല എന്ന് […]

Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക മെയ്‌ 5 ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് നടപടികൾ ആരംഭിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പ് മെയ്‌ മാസത്തോടെ ഉണ്ടാകും എന്ന് സൂചന. അന്തിമ വോട്ടർ പട്ടിക മെയ്‌ 5 ന് പ്രസിദ്ധീകരിക്കാനാണ് നിർദേശം. കോൺഗ്രസിൽ രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനിൽകുമാറിനും സിപിഐഎമ്മിന്റേത് എം സ്വരാജിനും […]

Keralam

ചോദ്യപേപ്പർ ചോർച്ച കേസ്; മുഹമ്മദ് ഷുഹൈബിന് ജാമ്യം

ചോദ്യപേപ്പർ ചോർച്ചക്കേസിൽ എം എസ് സൊല്യൂഷൻസ് ഉടമയും ഒന്നാം പ്രതിയുമായ മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകരായ എസ്.രാജീവ്, എം.മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യമനുവദിച്ചത്. നേരത്തെ റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഷുഹൈബിൻ്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു.ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് […]

District News

കോട്ടയം പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി

കോട്ടയം: പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്. ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ മരുന്ന്. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് […]

Keralam

മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണാ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആർഎൽഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലൻസ് കോടതി […]

Keralam

അതിരമ്പുഴയിൽ ‘എലവേറ്റ് – 2025’ എജ്യൂക്കേഷൻ എക്സ്പോ  മാർച്ച് 31 ന്

അതിരമ്പുഴ: ചങ്ങനാശേരി അതിരുപതയുടെ കമ്യൂണിറ്റി അവയർനെസ് ആൻഡ് റൈറ്റ്സ് പ്രൊട്ടക്ഷൻ (CARP) വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 31 ന് അതിരമ്പുഴയിൽ എജ്യൂക്കേഷൻ എക്സ്പോ – ‘എലവേറ്റ് 2025’ നടത്തും. എവിടേക്ക് ഏതു തലത്തിലേക്ക് തങ്ങളുടെ ഭാവിയെ കൊണ്ടുപോകണം എന്ന സന്നിഗ്ദാവസ്ഥയിൽ നട്ടം തിരിയുന്ന ഭാവി തലമുറയ്ക്ക് ദിശാബോധം നൽകുവാൻ കാർപ്പ് […]

India

മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കരുത്; വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി ടിവികെ

വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകം. മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കരുതെന്ന് ടിവികെ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ത്രിഭാഷ നയത്തിനെതിരെയും ജനസംഖ്യ അടിസ്ഥാനത്തിൽ ഉള്ള മണ്ഡലം പുനർക്രമീകരണത്തിന് എതിരെയും യോഗം പ്രമേയം പാസാക്കി. ടാസ്മാക്ക് അഴിമതിയിൽ കേന്ദ്ര – സംസ്ഥാന […]