Keralam

‘ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും, പ്രധാനമന്ത്രിയെ ധരിപ്പിക്കും’: സുരേഷ് ഗോപി

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രി സമര വേദിയിലെത്തി ആശാവർക്കർമാരെ നേരിൽ കണ്ടു. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കും. മാനദണ്ഡം പരിഷ്കരിക്കണമെന്ന് ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. […]

Keralam

പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നവരെ ചേർത്ത് നിർത്തി സഹകരിപ്പിക്കും; തനിക്ക് ലഭിച്ചത് പൂർണ പിന്തുണ, തോമസ് കെ തോമസ്

പാർട്ടിയിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ്. തന്റെ സഹോദരൻ പോലും ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഏകകണ്ഠമായിട്ടാണ് തന്നെ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നവരെ ചേർത്ത് നിർത്തി സഹകരിപ്പിക്കുമെന്നും ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക […]

Keralam

‘ഉശിരാർന്ന സമരങ്ങൾ നടത്തിയ DYFIയുടെ വേറൊരു കാഴ്ചയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ’; മുഖ്യമന്ത്രി

കേരളത്തിൻ്റെ മാറ്റമാണ് DYFIയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ചിന്തകളിൽ ഏത് തരത്തിൽ മാറ്റം വരുന്നു എന്നതിൻ്റെ തെളിവ് കൂടിയാണിത്. ഉശിരാർന്ന സമരങ്ങൾ നടത്തിയ DYFIയുടെ ഇത്തരമൊരു പരിപാടി വേറൊരു കാഴ്ചയാണ്. DYFI യുടെ വേറിട്ട പ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ. മാധ്യമങ്ങൾ അപഥ […]

Movies

പ്രേക്ഷകരെ ചിരിപ്പിച്ചും ഭയപ്പെടുത്തിയും ഐശ്വര്യ ലക്ഷ്മി- ഷറഫുദ്ദീൻ ചിത്രം ‘ഹലോ മമ്മി’ ഒടിടിയിൽ

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ഹലോ മമ്മി’ ഒടിടിയിലെത്തി. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്. വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഈ ഹൊറർ കോമഡി എന്റർടെയ്‌നർ ഇതിനോടകം തന്നെ ഒടിടിയിലും മികച്ച പ്രതികരണം നേടുന്നുണ്ട്.  നവംബറിൽ തിയേറ്ററുകളിലെത്തിയ ‘ഹലോ മമ്മി’ […]

World

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളായി; കൃത്രിമശ്വാസം നൽകുന്നു

റോമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളായി. ശ്വാസതടസത്തെ തുടർന്ന് മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നു. ചികിത്സ തുടരുന്നുവെന്ന് വത്തിക്കാൻ. ന്യുമോണിയ ബാധയെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിൽ കഴിഞ്ഞമാസം 14നാണ് പ്രവേശിപ്പിച്ചത്. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ കഴിഞ്ഞദിവസം മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്സ് […]

Keralam

‘പ്രതികളെ വേഗം പിടികൂടി; ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതികളെ വീട്ടിലേക്ക് അയച്ചു’; കോഴിക്കോട് റൂറൽ SP

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളെ വേ​ഗം പിടികൂടിയിരുന്നതയി കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. പ്രതികളെ പിടികൂടി രക്ഷിതാക്കൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയെങ്കിലും ഇവരെ വീട്ടിലേക്ക് വിട്ടയച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി പറയുന്നു. അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് ഇന്നലെ […]

Keralam

‘ഏറെ ദുഃഖകരമായ സംഭവം’; പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് […]

Keralam

‘തെറ്റായ പ്രവണതകൾക്ക് മുന്നിൽ സിപിഐഎം കീഴടങ്ങില്ല, അത് കേഡർമാർക്കും പാർട്ടിക്കാകെയും ബാധകം’; എം.വി.ഗോവിന്ദൻ

തെറ്റായ ഒരു പ്രവണതകൾക്ക് മുന്നിലും പാർട്ടി കീഴടങ്ങില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തെറ്റായ ഒന്നിനെയും അംഗീകരിക്കില്ല. അത് കേഡർമാർക്കും പാർട്ടിക്കാകെയും ബാധകമാണ്. തെറ്റായ കാര്യങ്ങൾക്കെതിരായ പാർട്ടി നടപടികൾ നിരന്തര പ്രക്രിയയാണെന്നും എം.വി.ഗോവിന്ദൻ  പറഞ്ഞു. മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് തെറ്റായ പ്രവണതകൾ പാർട്ടിക്കകത്തേക്ക് കടന്നുകൂടുന്നതെന്നാണ് എം.വി.ഗോവിന്ദൻെറ നിരീക്ഷണം. […]

India

നിരോധിച്ചിട്ട് 2 വർഷം; രാജ്യത്തിന് ഭീഷണിയായ 14 ആപ്പുകളിൽ പലതും ഇപ്പോഴും ലഭ്യം; സമ്മതിച്ച് കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാർ 2023 ൽ നിരോധിച്ച 14 മൊബൈൽ ആപ്പുകളിൽ പലതും ഇപ്പോഴും രാജ്യത്ത് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതായി കേന്ദ്ര സർക്കാർ തന്നെ സ്ഥിരീകരിക്കുന്നു. പാക്കിസ്ഥാനിലേക്ക് വിവര ചോർച്ച ആശങ്ക ഉയർ‍ത്തി രണ്ട് വർഷം മുൻപ് നിരോധിച്ച ആപ്പുകളാണ് ഇപ്പോഴും രാജ്യത്ത് ഡൗൺലോഡ് സാധ്യമായിട്ടുള്ളത്. ഇലക്ട്രോണിക്സ് ആന്റ് വിവര […]