India

ലിമിറ്റ് ഇല്ലാതെ പാകിസ്താൻ പെരുമാറിയാൽ നമുക്ക് എന്തിനാണ് ലിമിറ്റ്, സ്ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങൾ അല്ലെന്ന് പറയും: ശശി തരൂർ

പാകിസ്താൻ നിരവധി തവണ ഭീകരാക്രമണം ചെയ്തിട്ടുണ്ട്, സ്ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങൾ അല്ലെന്ന് പറയുമെന്ന് ശശി തരൂർ എം പി. 8-10 സംഭവങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ക്ഷമയ്ക്കും ഒരു പരിധി ഉണ്ടല്ലോ. ലിമിറ്റ് ഇല്ലാതെ പാകിസ്താൻ പെരുമാറിയാൽ നമുക്ക് എന്തിനാണ് ലിമിറ്റ്. ആർക്കും യുദ്ധം വേണ്ട. […]

India

കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല, ശക്തമായ തിരിച്ചടി നല്‍കും’: പ്രധാനമന്ത്രി

പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നത്. ഇന്ത്യക്കാർ ഭീകരവാദത്തിനെതിരെ ഒരുമിച്ച് നിൽക്കണം. ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാർ ഒരുമിച്ച് നിൽക്കുന്നത് ലോകം കാണുകയാണ്. ലോക നേതാക്കൾ പിന്തുണ അറിയിച്ചു. ലോകം മുഴുവൻ […]

Keralam

ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല; പണം തിരികെ ആവശ്യപ്പെട്ട് കത്ത് നല്‍കി വാട്ടര്‍ അതോറിറ്റി

വാട്ടര്‍ അതോറിറ്റി ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല. ശമ്പളത്തിനും ആനുകൂല്യത്തിനും അടക്കം പണം തികയാത്തതോടെ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംഡി ജലവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. പൊതുമേഖല സ്ഥാപനങ്ങള്‍ ഫണ്ടുകള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് […]

Keralam

ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അപകടത്തിൽ പരിക്കേറ്റ നവീന കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂർവ്വം […]

Local

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്, ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്,  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മറ്റി, ഭീകരവാദം തുലയട്ടെ എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബ്ലോക്ക്‌ സെക്രട്ടറി അരുൺ എം. എസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു. ആർ അധ്യക്ഷനായി. സെക്രട്ടറി അജിത് മോൻ പി. ടി, […]

Keralam

ചോദ്യപേപ്പര്‍ ലഭിച്ചില്ല: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷകള്‍ മുടങ്ങി

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങി. ഇന്ന് നടക്കേണ്ട രണ്ടാം സെമസ്റ്റര്‍ MDC പരീക്ഷകളാണ് മുടങ്ങിയത്. പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് കെഎസ്‌യുവും, എംഎസ്എഫും സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. കണ്ണൂര്‍ സര്‍കലാശാലയില്‍ 68 വിഷയങ്ങളിലായിരുന്നു ഇന്ന് പരീക്ഷ. അതില്‍ 54 വിഷയങ്ങളിലെ ചോദ്യ പേപ്പറുകള്‍ […]

World

പാവങ്ങളുടെ പാപ്പ നിത്യതയിലേക്ക്; ഫ്രാൻസിസ് മാർപാപ്പയ്ക്ക് യാത്രാ മൊഴി ചൊല്ലി ലോകം; സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കബറടക്കി

ലോകമെങ്ങുമുള്ള സാധുജനങ്ങളുടെ ശബ്ദമായിരുന്ന ഫ്രാൻസിസ് മാർപാപ്പ മണ്ണിലേക്ക് മടങ്ങി. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹ പ്രകാരം റോമിലെ സാന്താമരിയ മജോറെ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. കർദിനാൾ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. പുരോഹിത ശ്രേഷ്ഠന് വിട ചൊല്ലാൻ ജനസാഗരമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, […]

Uncategorized

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍ , എ കെ ബാലന്‍, എംഎം മണി , കെ ജെ തോമസ്, പി കരുണാകരന്‍ , ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ് ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മറ്റിയാണ് […]

Keralam

മാസപ്പടി കേസ്; ‘സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നൊരു മൊഴി SFIOയ്ക്ക് നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വസ്തുതാവിരുദ്ധം’; വീണാ വിജയന്‍

മാസപ്പടി കേസില്‍ മാധ്യമങ്ങള്‍ പ്രചരിക്കുന്ന രീതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് താന്‍ മൊഴി നല്‍കി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വീണാ പറയുന്നു. ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇപ്പോള്‍ ചിലര്‍ […]

Keralam

മനോജ്‌ എബ്രഹാമിനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു

മനോജ്‌ എബ്രഹാം ഐപിഎസ് ഇനി ഫയർഫോഴ്സ് മേധാവിയാകും. DGP യായി സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 30 ന് പത്മകുമാർ ഐപിഎസ് വിരമിക്കുന്നതിനെ തുടർന്നുണ്ടാകുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാം എത്തുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവിൽ ക്രമസമാധാന ചുമതലയുള്ള ADGP ആയിരുന്നു മനോജ്‌ എബ്രഹാം. […]