Keralam

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ. ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. ഏറ്റവും സീനിയറായ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതം അറിയച്ചതിനെ തുടര്‍ന്നാണ് ജയതിലകിനു ചീഫ് സെക്രട്ടറി പദത്തിലേക്ക് […]

India

പഹൽ​ഗാം ഭീകരാക്രമണം; 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. നാല് പേരെ തിരിച്ചറിഞ്ഞു.സംഘത്തിലുള്ളത് 2 കശ്മീർ സ്വദേശികൾ ഉൾപ്പെടുന്നു. ആക്രമണം നടത്തിയതിൽ 2 പാകിസ്താൻ സ്വദേശികളും ഉൾപ്പെടുന്നു. […]

Technology

ചാറ്റുകളുടെ തത്സമയ തര്‍ജ്ജമ; വരുന്നു പുതിയ ട്രാന്‍സ്ലേറ്റ് ഫീച്ചര്‍

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഇന്‍കമിങ് ചാറ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം അതിന്റെ ഏറ്റവും പുതിയ ബീറ്റയില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി […]

Keralam

ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്‌കൂട്ടര്‍

കൊച്ചി: ട്രെയിനിലെത്തുന്നവര്‍ക്ക് ടാക്‌സിക്ക് കാത്ത് നിന്നുള്ള മുഷിച്ചില്‍ അവസാനിക്കുന്നു. ഇനി മുതല്‍ കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും […]

Health

കഠിനമാണോ നിങ്ങളുടെ നടുവേദന? സാധാരണ നട്ടെല്ലിന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഡോക്‌ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന പ്രതിവിധികളും അറിയാം

ലോകമെമ്പാടുമുള്ള മനുഷ്യരില്‍ കാണപ്പെടുന്ന ഒരു സാധാരണ ആരോഗ്യപ്രശ്‌നമാണ് നടുവേദന. പക്ഷേ ഇത് പലപ്പോഴും നട്ടെല്ലിന്‍റെ ഗുരുതര പ്രശ്‌നങ്ങളുടെ സൂചനയാണ്. സാധാരണയായി പതിയെപ്പതിയെ ആണ് നട്ടെല്ല് പ്രശ്നങ്ങള്‍ തലപൊക്കുന്നത്. ഇടയ്ക്കിടെയുള്ള വേദന പിന്നീട് നമ്മുടെ കായിക പ്രവൃത്തികള്‍ പരിമിതപ്പെടുത്തുന്നു. ജോലിക്ക് തടസമാകുന്നു, ഉറക്കം, നടത്തം, കുനിയല്‍ തുടങ്ങിയവയെയും ബാധിക്കുന്നു. അത് […]

Uncategorized

തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്. കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. എല്ലാ മേഖലകളിലും ഓഹരി വാങ്ങിക്കൂട്ടല്‍ ദൃശ്യമാണ്. ഐടി ഓഹരികളിലാണ് […]

Keralam

സ്വര്‍ണവില; പവന് 2200 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം […]

Keralam

യുഡിഎഫ് പ്രവേശനം: കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ മുന്നണി പ്രവേശനമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട്. പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവിയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിര്‍ണായകം. രാവിലെ പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ […]

District News

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: പ്രതി പിടിയില്‍, നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയില്‍. അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. […]