Keralam

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ; വൈദ്യ പരിശോധന നടത്താൻ പോലീസ്

നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ്. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈൻ പോലീസിന് മൊഴി നൽകി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താനുള്ള പോലീസിന്റെ ഏറ്റവും നിർണായകമായ തീരുമാനം. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും […]

Keralam

ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു

ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് ഒരു മണിക്കൂർ പിന്നിട്ടെങ്കിലും പൂർണമായും സഹകരിക്കാതെ നടൻ ഷൈൻ ടോം ചാക്കോ. പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഒറ്റ വാക്കിലാണ് ഷൈൻ മറുപടി നൽകുന്നത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, […]

Keralam

നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാര്? ഒന്നും മിണ്ടാനില്ലെന്ന് അന്‍വര്‍; മാധ്യമങ്ങളോടു സംസാരിക്കുന്നതു നിര്‍ത്തിയെന്ന് പ്രഖ്യാപനം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതുവരെ മാധ്യമങ്ങളോടു മിണ്ടില്ലെന്ന് പിവി അന്‍വര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം പൂര്‍ണമായും വിച്ഛേദിക്കുകയാണെന്നും സഹകകരിക്കണമെന്നും അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് യുഡിഎഫില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അന്‍വറിന്റെ പ്രഖ്യാപനം. സിപിഎം […]

Keralam

വനിതാ സിപിഒ ഉദ്യോഗാർഥികളുടെ സമരം: റാങ്ക് പട്ടികയിൽ കുറെ പേർ ഉണ്ടാകും, അതിൽ എല്ലാവർക്കും നിയമനം ലഭിക്കില്ല; പി കെ ശ്രീമതി

വനിതാ സിപിഒ റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി ലഭിക്കില്ല അതിന് സ്വാഭാവിക നടപടിക്രമങ്ങളുണ്ടെന്ന് പി.കെ ശ്രീമതി. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമനം എന്നുള്ളത് കേരളം രൂപീകരിച്ചതിന് ശേഷം ഇതുവരെയും നടപ്പാകാത്ത കാര്യമാണ്. റാങ്ക് പട്ടികയിൽ കുറെ പേർ ഉണ്ടാകും. അതിൽ എല്ലാവർക്കും നിയമനം ലഭിക്കില്ല. സർക്കാരിന്റെ നടപടിക്രമങ്ങൾ […]

Banking

നിങ്ങളുടെ യുപിഐ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടോ?; നിയമം പറയുന്നത്

ന്യൂഡല്‍ഹി: യുപിഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ […]

Keralam

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ നിയോഗിക്കാൻ തീരുമാനം

കണ്ണൂർ സർവകലാശാലയിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിരീക്ഷകരെ നിയോഗിക്കാൻ സർവകലാശാല തീരുമാനം. എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്തും. അൺ എയ്ഡഡ് കോളജുകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടത്താൻ നിർദേശം. ചോദ്യപേപ്പർ ചോർന്ന കാസർഗോഡ് […]

Keralam

തൂൺ വീണപ്പോൾ നെറ്റിയിലും തലയ്ക്കും പരുക്കേറ്റു; നാല് വയസുകാരൻ മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്ന്

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ കോൺക്രീറ്റ് തൂൺ വീണ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കുട്ടി നിലത്ത് വീണപ്പോൾ നെറ്റിയുടെ മുകളിലും, തലയ്ക്ക് പുറകിലും ആഴത്തിൽ മുറിവേറ്റുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ അപകടത്തിൽ ഇന്ന് വനംവകുപ്പ് റിപ്പോർട്ട്‌ […]

Keralam

70 ദിവസം പിന്നിട്ടു; അനുനയത്തിലെത്താതെ ആശാവർക്കേഴ്സിന്റെ സമരം

നിരാഹാരം ഒരു മാസവും രാപ്പകൽ സത്യാഗ്രഹവും എഴുപതാം ദിവസവും പിന്നിടുമ്പോഴും അനുനയത്തിലെത്താതെ ആശാവർക്കേഴ്സിന്റെ സമരം. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തുടരുകയാണ് അശാവർക്കേഴ്സ് അസോസിയേഷൻ. മന്ത്രി വി ശിവൻകുട്ടിയുമായി കൂടി കാഴ്ച നടത്തിയ ശേഷം സമരത്തിൽ […]

Business

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8945 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും. കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില […]

Keralam

ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്‍പില്‍; എത്തിയത് പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പേ, അഭിഭാഷകര്‍ ഒപ്പം

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ അരമണിക്കൂര്‍ മുന്‍പ് 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. ഹോട്ടല്‍ […]