Keralam

‘പ്രതിപക്ഷനേതാവ് മൂന്ന് വഞ്ചിയിൽ കാല് വയ്ക്കുന്നു; മുനമ്പം സമരസമിതിക്ക് സർക്കാരിൽ വിശ്വാസമുണ്ട്’; മന്ത്രി പി രാജീവ്

മുനമ്പം സമരസമിതിക്ക് സംസ്ഥാന സർക്കാരിൽ വിശ്വാസമുണ്ടെന്ന് മന്ത്രി പി രാജീവ്. വനിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യം സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ മന്ത്രി വിമർശിക്കു​കയും ചെയ്തു. പ്രതിപക്ഷനേതാവ് മൂന്ന് വഞ്ചിയിൽ കാലു വയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ബിജെപിയെ കുറ്റപ്പെടുത്തുന്നതിനേക്കാൾ […]

Keralam

എക്സാലോജിക് – CMRL ഇടപാട്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കവെയായിരുന്നു നിർദേശം. പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻ്റെ റിപ്പോർട്ടിൽ […]

Keralam

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ അഖിലേഷ് കൂട്ടങ്ങാരം. രണ്ട് തോക്കുകള്‍ ചൂണ്ടിയാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതെന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ വിട്ടയച്ചത് ശരിയായില്ലെന്നും അജിലേഷ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ […]

Keralam

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെ ഉയരും. കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന […]

Keralam

‘തല ആകാശത്ത് കാണേണ്ടി വരും’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളിയുമായി ബിജെപി നേതാവ്, തലയാണ് വേണ്ടതെങ്കിൽ നീട്ടി വച്ചു കൊടുക്കുമെന്ന് മറുപടി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഭീഷണി മുഴക്കി. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള […]

Uncategorized

ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്; ക്ലർക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ

സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്.78 ലക്ഷം രൂപയുടെ ക്ഷേമനിധി ബോർഡ് വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു.ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്കായ സംഗീതാണ് കുറ്റക്കാരൻ. ഇയാൾക്കെതിരെ ലോട്ടറി വകുപ്പ് ഡയ്കടർ പൊലീസിൽ പരാതി നൽകി. അനധികൃത സ്വത്ത് സമ്പാദനത്തിൽ ബന്ധു നൽകിയ പരാതി അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘമാണ് ലോട്ടറി […]

Keralam

മാസപ്പടി കേസ്; SFIO കുറ്റപത്രത്തില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്തിമ റിപ്പോര്‍ട്ടില്‍ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്.കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. മാസപ്പടി കേസിൽ നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് നിര്‍ദേശം നൽകിയത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംഎആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ […]

Keralam

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; മുഖ്യ പ്രതി അലുവ അതുൽ പിടിയിൽ

കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് ജിം സന്തോഷ് കൊലപാതക കേസിലെ മുഖ്യ പ്രതി അലുവ അതുൽ പിടിയിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് അലുവ അതുലിനെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ആലുവയിലേക്ക് കടന്ന […]

India

ട്രെയിനില്‍ ഇനി ബാങ്കിങ് സേവനവും; എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ

മുംബൈ: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു […]

India

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുനമ്പം സമര സമിതി; കൂടിക്കാഴ്ച ഈസ്റ്ററിന് ശേഷം

മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നാഴ്ചക്കുള്ളില്‍ […]