Health

പുതിയ തരം പ്രമേഹം കണ്ടെത്തി, ടൈപ്പ് 1, 2 ഡയബറ്റീസ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തം

ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 2024-ലെ കണക്ക് പ്രകാരം ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം 800 ദശലക്ഷം കടന്നു. 1990 മുതല്‍ ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ് ഇരട്ടിയായി വര്‍ധിച്ചതായി ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതിനിടെ പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹത്തെ […]

India

നവജാത ശിശുക്കളെ കടത്തിയാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണം: കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: നവജാത ശിശുക്കളെ ആശുപത്രികളില്‍ നിന്നും കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി. കുട്ടികളെ കടത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അലഹാബാദ് ഹൈക്കോടതിയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. നവജാത ശിശുക്കളെ കടത്തിയാല്‍ […]

India

മാസപ്പടി കേസ്; SFIO കുറ്റപത്രത്തിന്റെ പകർപ്പ് ഇ ഡിക്ക് കൈമാറി

മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിയ്ക്ക് കൈമാറി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. മാസപ്പടിക്കേസിൽ 2024 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ECIR രജിസ്റ്റർ ചെയ്തിരുന്നു. സിഎംആർഎൽ, കെ എസ് ഐ ഡി […]

Business

150 ദിവസത്തെ വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോളിങ്, 60 ജിബി ഡേറ്റ; 400 രൂപയില്‍ താഴെയുള്ള പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: 400 രൂപയില്‍ താഴെയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്. പുതിയ 397 രൂപ പ്ലാന്‍ അനുസരിച്ച് 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഈ 397 രൂപ പാക്കേജ് […]

Keralam

കൊല്ലത്ത് വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി

കൊല്ലത്ത് കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി.കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 5 ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് […]

Keralam

മുതലപ്പൊഴി പ്രതിസന്ധി; സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച, മണൽ നീക്കം ഇരട്ടിയാക്കാൻ നിർദേശം

മുതലപ്പൊഴിയിലെ പ്രതിസന്ധിയിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പും ആശങ്കയും ചർച്ചയിൽ അറിയിക്കും. നിവേദനം നൽകി മൂന്നുദിവസം കാത്തിരിക്കും. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞുള്ള പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാണ്. ഹാർബർ […]

Keralam

‘വഖഫ് നിയമത്തിൻറെ ആനുകൂല്യം മുനമ്പത്തെ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സിപിഐഎം ഗൂഢാലോചന, വി ഡി സതീശൻറെ നിലപാട് സ്വാഗതം ചെയ്യുന്നു’; രാജീവ് ചന്ദ്രശേഖർ

വഖഫ് നിയമത്തിൻറെ ആനുകൂല്യം മുനമ്പത്തെ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സിപിഐഎം ഗൂഢാലോചന നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയത് ഗൂഢാലോചനയെന്ന സതീശൻറെ നിലപാട് സ്വാഗതം ചെയ്യുന്നു. മുസ്‌ലിംലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് […]

India

‘മുനമ്പം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല’; കിരണ്‍ റിജിജു

വഖഫ് നിയമം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും കിരണ്‍ റിജിജു. മുസ്ലീങ്ങള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Keralam

കാട്ടാന ആക്രമണം; നാളെ അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം. അതിരപ്പിള്ളി മേഖലയിൽ ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും […]

Uncategorized

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ തത്വങ്ങളില്‍ പുന:പരിശോധന ആവശ്യമുണ്ടോ എന്നതടക്കം സമിതിയുടെ പരിഗണന വിഷയമാകും. കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരുന്നെന്ന് ഉദാഹരണങ്ങള്‍ നിരത്തി വാദിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ […]