Keralam

‘മൂന്ന് ജീവന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു’; വി ഡി സതീശന്‍

അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് തേടല്‍ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതെന്തിനെന്നും വനാതിര്‍ത്തികളിലെ ജനങ്ങളെ […]

Keralam

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു. മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ […]

Keralam

കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി

സിപിഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറി കണ്ണൂരിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ ചേർന്ന നേതൃ യോഗത്തിലായിരുന്നു […]

India

നടപടികളെല്ലാം 336 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം; ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സമയപരിധി നിശ്ചയിച്ചു

ന്യൂഡല്‍ഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാലതാമസവും അധിക സാമ്പത്തിക ബാധ്യതകളും ലഘൂകരിക്കുന്നതിനായി, ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമയപരിധി നിശ്ചയിച്ചു. കരട് വിജ്ഞാപനം പുറപ്പെടുവിക്കുക, അത് ബന്ധപ്പെട്ട ലാന്‍ഡ് അക്വിസിഷന്‍ അതോറിറ്റിക്ക് (CALA) സമര്‍പ്പിക്കുക, കൈവശം വയ്ക്കല്‍, പരിവര്‍ത്തനം ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം വ്യവസ്ഥകള്‍ […]

Business

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,760 രൂപയാണ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8720 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് […]

Keralam

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; മരിച്ചത് വാഴച്ചാല്‍ സ്വദേശികള്‍

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി […]

Keralam

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിനി തുളസി യെ അറസ്റ്റു ചെയ്തു. വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കില്‍ നിന്നും വന്ന വിമാനത്തിലായിരുന്നു ലഹരിക്കടത്ത്.

Keralam

വരും മണിക്കൂറിൽ സംസ്ഥാനത്ത് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പരക്കെ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണിവരെ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ […]

Keralam

എറണാകുളത്ത് യുവാവിനെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം അത്താണിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംത്തിട്ട സ്വദേശി ജെറിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അത്താണി -സെൻ്റ് ആൻ്റണി ചർച്ച് റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശിയാണ് ജെറിൻ വി ജോൺ (21). കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് […]

Keralam

പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്: എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത് പൊതു യുക്തിയുടെ ലംഘനമാണെന്ന് മാത്രമല്ല, നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ […]