Keralam

സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. വിഷുദിനമായ ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 […]

Keralam

‘പി വിജയനെതിരെ വ്യാജ മൊഴി നൽകി’; എഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ DGPയുടെ ശിപാർശ

പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധം ഉണ്ടെന്നു ആരോപിച്ചായിരുന്നു അജിത് കുമാറിന്റെ മൊഴി. സിവിൽ,ക്രിമിനൽ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് വിഷയത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയർന്നുവന്നത്. സംസ്ഥാന പൊലീസ് മേധാവി […]

Keralam

‘കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നു, വിപ്ലവം വിളമ്പുന്ന കേരളത്തിലാണ് ഈ സംഭവം’: കെ സി വേണുഗോപാൽ

കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് ഒരു പിന്നോക്ക സമുദായകാരന് മാറേണ്ടി വന്നു. വിപ്ലവം വിളമ്പുന്ന കേരളത്തിലാണ് ഈ സംഭവം. മഹാരാഷ്ട്രയിലും ഡൽഹിയിലും രണ്ട് സംഭവങ്ങളിൽ നമ്മൾ ഈ വിവേചനം കണ്ടു. ഭരണഘടന […]

Keralam

ശബരിമല ഭക്തർക്ക് വിഷു കൈനീട്ടം; അയ്യപ്പൻറെ ചിത്രമുള്ള സ്വർണലോക്കറ്റ് പുറത്തിറക്കി

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു . ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. തുടർന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. […]

Local

ലഹരിക്കെതിരെ ‘വേണ്ട ലഹരിയും ഹിംസയും’എന്ന മുദ്രാവാക്യം ഉയർത്തി  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മിറ്റി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

മാന്നാനം : വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡി.വൈ.എഫ്.ഐ  കോട്ടയം ജില്ലാ പ്രസിഡന്റ് മഹേഷ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നർകോട്ടിക് സെൽ ഡിവൈ.എസ്.പി എ. ജെ. തോമസ് ക്ലാസ്സ്‌ നയിച്ചു.ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ്‌ ബിനു.ആർ അധ്യക്ഷനായി. സിപിഐഎം […]

Keralam

‘സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജി; ധാർഷ്ട്യം അവസാനിപ്പിക്കണം’; രമേശ് ചെന്നിത്തല

സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജിയാണെന്ന് രമേശ് ചെന്നിത്തല. ധാർഷ്ട്യം അവസാനിപ്പിച്ച് ആശാവർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ധിക്കാരത്തിന്റെ പാതയിലാണ് സർക്കാരെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ […]

India

സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യംവിട്ട മെഹുൽ ചോക്സി അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യംവിട്ട മെഹുൽ ചോക്സി അറസ്റ്റിൽ. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം ബെൽജിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്ത് താമസിച്ചു വരികയായിരുന്നു. […]

Keralam

കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെ പുലരിയിക്കായുള്ള പ്രതീക്ഷ; മലയാളികൾ വിഷു ആഘോഷത്തിൽ

ലോകം മുഴുവനുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. കാർഷിക കേരളത്തിലെ ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്ന ദിവസം കൂടിയാണ് മേടമാസത്തിലെ വിഷു. നിലവിളക്കിൻറെ വെളിച്ചത്തിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം. വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം .രാവും പകലും […]

Keralam

‘ന്യൂനപക്ഷങ്ങളെ BJP സർക്കാർ അടിച്ചമർത്തുന്നു; മതനിരപേക്ഷ ശക്തികളും ജനാധിപത്യ വിശ്വാസികളും എതിർക്കണം’; എംഎ ബേബി

ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കുള്ള കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഡൽഹി പൊലീസ് പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ല. പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ന്യൂനപക്ഷ വിരുദ്ധം എംഎ ബേബി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുന്നുവെന്ന് ബേബി […]

Keralam

‘സമരത്തിൽ നിന്ന് പിന്നോട്ടില്ല, ശക്തമായി മുന്നോട്ടു കൊണ്ടുപോകും; കരിവാരി തേക്കാൻ ശ്രമം നടക്കുന്നു’; ആശാവർക്കേഴ്സ്

ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. ഓണറേറിയം വർദ്ധനവിലും വിരമിക്കൽ ആനുകൂല്യത്തിലും തീരുമാനമായില്ലെന്ന് സമരസമിതി പറഞ്ഞു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി […]