Keralam

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന്ശേഷമായിരിക്കും വിചാരണക്കോടതി കേസ് വിധി പറയാന്‍ മാറ്റുക. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾ ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം […]

Uncategorized

‘പിണറായി വിജയന്റെ കുടുംബത്തില്‍ എത്തിയത് അഴിമതിപ്പണം; കോടതിയെ ചാരിയുള്ള മൗനം അവസാനിപ്പിക്കണം’; മാത്യു കുഴല്‍നാടന്‍

മാസപ്പടികേസില്‍ കോടതിയെ ചാരിയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് മാത്യു കുഴല്‍നാടന്‍. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടിയിരുന്നുവെന്നാണ് നേരത്തെ മുഖ്യമന്ത്രിയുടെ വാദം. ഇപ്പോള്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ മൗനത്തിലായെന്നും അദ്ദേഹം പറഞ്ഞു. സിഎംആര്‍എല്‍ കമ്പനി ഇടപാടിലൂടെ വീണാ വിജയന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇഡി അന്വേഷണത്തിലുള്ള കുറ്റകൃത്യം ഉണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു. […]

Keralam

‘മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കും, വീണക്കെതിരായത് രണ്ട് കമ്പനികൾ തമ്മിലുളള കേസ്’; ബിനോയ് വിശ്വം

സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രിക്കൊപ്പമെന്നും വീണാ വിജയന് പിന്തുണയില്ലെന്നും വ്യക്തമാക്കി സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മകളുടെ കാര്യവും കേസും അതുവഴി നടക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കേസ് രാഷ്ട്രീയമായി ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. […]

Keralam

കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം; നാളെ മുതൽ ജോലിയിൽ പ്രവേശിക്കാം

തെറ്റിയത് ബ്രെത്ത് അനലൈസറിന്. പാലോട് – പേരയം റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശിന്റെ വൈദ്യപരിശോധനാ ഫലം നെഗറ്റീവ്. ജയപ്രകാശ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. നാളെ മുതൽ ഇയാൾക്ക് ജോലിയിൽ പ്രവേശിക്കാം. കെഎസ്ആർടിസിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിലായിരുന്നു ജയപ്രകാശ് ഊതിയപ്പോൾ സിഗ്നൽ കാണിച്ചത്. ഇതോടെ […]

Keralam

എസ്എൻഡിപിയെ വളർച്ചയിലേക്ക് നയിച്ചു; മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നു’; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക എന്നത് അപൂർവതയുള്ള കാര്യമാണ്. സമൂഹത്തിൽ അപൂർവ്വം ചില വ്യക്തികൾക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി […]

Entertainment

തുടക്കം അസ്സൽ പഞ്ച്; ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ ഇടി മുഴക്കം

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് “ആലപ്പുഴ ജിംഖാന”. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഗംഭീര വരവേൽപ്പാണ് ആദ്യ ദിനം ലഭിച്ചത്. ബുക്ക് മൈ ഷോയിൽ 91.73 ടിക്കറ്റുകളാണ് […]

Keralam

ഉത്തരക്കടലാസ് നഷ്ട്മായ സംഭവം; സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത് നീതിയല്ല, വിമർശിച്ച് ലോകായുക്ത

കേരള സര്‍വകലാശാലയ്ക്ക് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. എം ബി എ എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ഥികൾ ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല. പുനഃപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനം യുക്തിപരമല്ലെന്നും ലോകായുക്ത വ്യക്തമാക്കി. കേരള സർവകലാശാല എംബിഎ വിദ്യാര്‍ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലായിരുന്നു […]

Keralam

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ള മുഴുവൻ ആളുകൾക്കും എതിരെ അന്വേഷണം നടത്തണം. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ആരെയും രക്ഷിക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശം നൽകി. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിബിഐ […]

Keralam

‘എക്‌സാലോജിക് കേസ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ആക്രമണം; ലക്ഷ്യം മുഖ്യമന്ത്രി’ ; എം വി ഗോവിന്ദന്‍

എക്‌സാലോജിക് കേസ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ആക്രമണമെന്നും ലക്ഷ്യം മുഖ്യമന്ത്രിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ നികുതിയും നല്‍കിയാണ് എക്‌സാ ലോജിക് പണം കൈപ്പറ്റിയതെന്നും ബാങ്ക് വഴി നടന്ന സുതാര്യമായ ഇടപാടാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി നടന്ന ഇടപാടിനെ മുഖ്യമന്ത്രിയുടെ മകള്‍ ആയത് കൊണ്ട് […]

World

ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ആമിയുടെ ജനനത്തോടെ വിജയം കണ്ടത്

ലണ്ടൻ :സഹോദരിയിൽ നിന്നും ലഭിച്ച ഗർഭപാത്രത്തിൽ ആദ്യകുഞ്ഞിന് ജന്മം നൽകി ബ്രിട്ടനിലെ യുവതി. രാജ്യത്ത് ആദ്യമായാണ് മാറ്റിവച്ച ഗർഭപാത്രത്തിൽനിന്നും വിജയകരമായി ഒരു കുഞ്ഞ് പിറക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആകെ അഭിമാനമാകുന്ന നേട്ടമാണിത്. നോർത്ത് ലണ്ടനിൽ താമസിക്കുന്ന സ്കോട്ടിഷ് യുവതി ഗ്രേയ്‌സിനും ആൻഗസിനുമാണ് സഹോദരി എയ്മിയിൽ നിന്നും ലഭിച്ച ഗർഭപാർത്രത്തിൽ തങ്ങളുടെ […]