Keralam

‘വിരമിച്ചെങ്കിലും എന്നിലെ ഫുട്‌ബോള്‍ അവസാനിക്കുന്നില്ല, കുട്ടികള്‍ക്കായി അക്കാദമി തുടങ്ങും’; ഐ എം വിജയന്‍

ഫുട്‌ബോളില്‍ നിന്ന് റിട്ടയര്‍മെന്റ് ഇല്ലെന്നും ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും ഐ എം വിജയന്‍ . പൊലീസില്‍ നിന്നേ വിരമിക്കുന്നുള്ളു ഫുട്‌ബോളില്‍ നിന്നല്ലെന്നാണ് ഐ എം വിജയന്‍ പറയുന്നത്. സ്ഥലം ലഭിക്കുകയാണെങ്കില്‍ നല്ല ഒരു ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും മന്ത്രി രാജനോടുള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ടെന്നും ഐ എം വിജയന്‍  […]

India

ഇന്ത്യയുമായി മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധത്തിന് സാധ്യത: പാക് പ്രതിരോധവകുപ്പ് മന്ത്രി

ഇന്ത്യയുമായി മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധത്തിന് സാധ്യതയെന്ന് പാകിസ്താന്‍ പ്രതിരോധവകുപ്പ് മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താന്‍ മന്ത്രിസഭ അടിയന്തര യോഗം വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്ന അവകാശവാദവുമായി പാകിസ്താന്‍ മന്ത്രി അട്ടത്തുള്ള തരാറും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് പിന്നാലെ എക്‌സിലൂടെയാണ് […]

Keralam

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തേക്കില്ല

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോള്‍ മാത്രമാണ് ക്ഷണക്കത്ത് നല്‍കിയത് എന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നില്ല.  കോണ്‍ഗ്രസ് നേതാക്കളുടെ വലിയ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതിപക്ഷ […]

Entertainment

കാര്യസ്ഥൻ കഥകൾ ; ഇത് മലയാള സിനിമാ ചരിത്രത്തിലാദ്യം

സിനിമാലോകത്തെ നിലനിർത്തിപോകുന്ന സുപ്രധാന ജോലികൾ നിർവഹിക്കുന്നവരാണെങ്കിലും പലപ്പോഴും ജനങ്ങളുടെ ശ്രദ്ധയിലേയ്ക്കോ സിനിമ വ്യവസായത്തിന്റെ മുഖ്യധാരയിലോ പ്രത്യക്ഷപ്പെട്ട് കണ്ടിട്ടില്ലാത്തവരാണ് പ്രൊഡക്ഷൻ കൺട്രോളർമാരും എക്സിക്യൂട്ട് മാനേജർമാരും. ഇതാ സിനിമാചരിത്രത്തിലാദ്യമായി ഒരു സിനിമാ യൂണിയനിലെ അംഗങ്ങൾ അഥവാ പ്രൊഡക്ഷൻ കൺട്രോളർമാരും എക്സിക്യൂട്ട് മാനേജർമാരും ചേർന്ന് ഒരു പുസ്തകം എഴുതി പ്രകാശനം ചെയ്യുന്നു. ‘കാര്യസ്ഥൻ […]

India

‘തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാം’; സൈനികർക്ക് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനാവിഭാഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ വിഭാഗങ്ങൾക്ക് തീരുമാനിക്കാം. സേനാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകളിലും മികവിലും പൂർണ്ണതൃപ്തനെന്നും വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വൈകിട്ട് ആറുമണിയോടെയാണ് പ്രതിരോധ മന്ത്രിയും സംയുക്തസേന മേധാവിയുടെ നേതൃത്വത്തിൽ […]

District News

ബെന്നി തടത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി

കോട്ടയം: കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിയായി ബെന്നി തടത്തിലിനെ തിരഞ്ഞെടുത്തു.മുൻ എം. പി തോമസ് ചാഴികാടന്റെ പേഴ്‌സണൽ സ്റ്റാഫിൽ എം പി ഫണ്ട് പ്രോജക്ട് കോഓർഡിനേറ്റർ ആയിരുന്നു. യൂത്ത്ഫ്രണ്ട് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡണ്ട്, അതിരമ്പുഴ മണ്ഡലം പ്രസിഡണ്ട്, പ്രവാസി കേരള കോൺഗ്രസ് (സൗദി അറേബ്യ) രക്ഷാധികാരി […]

Keralam

‘രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല, തൊട്ടാല്‍ തിരിച്ചടിക്കും’; പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍

പ്രകോപന പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും തല്ലിയാല്‍ തിരിച്ചടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഞങ്ങള്‍ കൊത്തിയാല്‍ നിങ്ങള്‍ക്കും ചോര വരുമെന്നാണ് കെ സുധാകരന്റെ പ്രകോപനം. രാഹുല്‍ മാങ്കൂട്ടത്തിലെന്നാല്‍ വെറുതെ കിളിത്തുവന്ന വിത്തല്ലെന്നും വളര്‍ത്തിയെടുത്ത വിത്താണെന്നും തൊട്ടാല്‍ തിരിച്ചടിക്കുമെന്നും പ്രസംഗത്തിനിടെ കെ […]

Keralam

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

പാലിയേക്കര ടോള്‍പിരിവ് നിര്‍ത്തിവെച്ചുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവ് പിന്‍വലിച്ചു. ഏപ്രില്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതര്‍ ഏപ്രില്‍ 29 ന് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് […]

World

ലീഡ്‌സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ച സംഭവത്തിൽ നഴ്സ് റുമീസ അഹമ്മദിന് തടവുശിക്ഷ

ലണ്ടൻ: യുകെയിലെ ലീഡ്‌സിൽ മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്ക് ലീഡ്‌സ് ക്രൗൺ കോടതി ഒൻപത് വർഷത്തെ തടവുശിക്ഷ വിധിച്ചു. 2023 ഫെബ്രുവരി 22-ന് ബസ് കാത്തുനിന്ന തിരുവനന്തപുരം സ്വദേശിനി ആതിര അനിൽകുമാർ (25) ആണ് അപകടത്തിൽ മരിച്ചത്. നഴ്സായ റുമീസ അഹമ്മദ് (27) അമിതവേഗത്തിൽ കാർ […]

Health

വാർദ്ധക്യത്തിലും ഓർമശക്തിയും തലച്ചോറിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്താം; ചെയ്യേണ്ടത് ഇത്രമാത്രം

പ്രായമാകുന്തോറും മനസിനെ ഉന്മേഷത്തോടെ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വൈജ്ഞാനിക പ്രവർത്തനം, മൊത്തത്തിലുള്ള തലച്ചോറിന്‍റെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കാൻ ഇത് സഹായിക്കും. തലച്ചോർ പ്രവർത്തിപ്പിക്കുന്നതിന് അനുസരിച്ച് അത് ശക്തവും മൂർച്ഛയേറിയതുമായി നിലനിർത്താൻ സാധിക്കും. പ്രായം 60 കടക്കുമ്പോൾ ഓർമശക്തി, ശ്രദ്ധ, മാനസിക വ്യക്തത എന്നിവ മന്ദഗതിയിലാകാറുണ്ട്. എന്നാൽ വാർദ്ധക്യ കാലത്തെ ഇത്തരം […]